കഥ തുടരുന്നു ( മരങ്ങള്‍ പെയ്യുമ്പോള്‍ ) - episode 8

episode 8

മഞ്ഞു പെയ്യുന്ന ഒരു ഡിസംബര്‍ മാസം. വഴിയോരത്തും, പുല്‍കൊടികളിലും, കണ്‍ പീലികളില്‍ പോലും മഞ്ഞു തുള്ളികള്‍ സുഖമായി ഉറങ്ങുന്നു. മരങ്ങള്‍ പെയ്യുന്നുണ്ടോ എന്ന് തോന്നിയെനിക്ക്. ഇവിടെയാണ്‌ നാന്‍സിയെ കാത്തു ഞാന്‍ നില്‍ക്കുന്നത്. അവള്‍ വരുമോ ? അതോ ഇനി വെറുതെ പറഞ്ഞാതാകുമോ ?

ഹേയ്. ഇല്ല . അവള്‍ പറ്റിക്കില്ല. ( ക്രാ.. ക്രാ ... ) എന്താണത് ? ഞാന്‍ മുകളിലേയ്ക്ക് നോക്കി . സത്യം കാക്ക കരഞ്ഞു.

എന്നെ സാക്ഷിയാക്കി അന്തരീക്ഷത്തില്‍ നിന്നും ചൂട് കാക്ക കാഷ്ട്ടം എന്റെ കൈനെടിക് ഹോണ്ടയില്‍ സ്റ്റിക്കര്‍ ആയി പതിഞ്ഞു. ആവി പറക്കുന്ന ഫ്രഷ്‌ കാഷ്ട്ടം. കഷ്ടം!. നല്ല ശകുനം തന്നെ. ചുറ്റും നോക്കിയപ്പോള്‍ അടുത്ത് കണ്ട ഒരു കാട്ടുകമ്യൂണിസ്റ്റ് ചെടിയുടെ ഇലകളാല്‍ ആ കാഷ്ട്ടം തുടച്ചു മാറ്റി കൊണ്ടിരിക്കുമ്പോള്‍ അതാ വരുന്നു .. ദൂരെ നിന്നും .. നാന്‍സി !

ഒരു നേര്‍ത്ത നിലാവെളിച്ചം പോലെ അവള്‍ എന്റെയടുത്തെത്തി. വെള്ള വസ്ത്രത്തില്‍ ഒരു മാലാഖയെ പോലെ തോന്നിച്ചു. ഒരു മന്ദസ്മിതത്തോടെ അവള്‍ ചോദിച്ചു

" എന്താ കാണണം എന്ന് പറഞ്ഞത് ?"

( ഒരു നിമിഷം പഠിച്ചത് മുഴുവന്‍ ഞാന്‍ മറന്നു പോയി )

" ങേ ! അതോ ... അത് .. അത് .. പിന്നെ .. ആ വീട്ടില്‍ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ? "

നാന്‍സി : " ഇത് പറയാനാണോ ഈ അതിരാവിലെ എന്നെ ഇവിടെ വിളിച്ചു വരുത്തിയത് ?. ശോ എനിക്ക് പള്ളിയില്‍ പോകാനുള്ളതാ !"

ഞാന്‍ : " അതു പിന്നെ .. വേണേല് .. ഞാന്‍ കൊണ്ടു വിടാം പള്ളിയില് "

നാന്‍സി : " അയ്യട . വേണ്ടാട്ടോ .. എന്താ പറയാനുണ്ടെന്ന് പറഞ്ഞത് ? "

( ഒരു പെണ്ണിനോട് ഇഷ്ടം ആണെന്ന് പറയാന്‍ എന്തിനു മടിക്കണം. ചേ ! തുറന്നു പറഞ്ഞാല്‍ എല്ലാം തീരില്ലേ .. സര്‍വ ശക്തിയും സംഭരിച്ചു ഞാന്‍ പറഞ്ഞു )

" അതു പിന്നെ കുറേ നാളായി നാന്സിയോടു പറയണം എന്ന് വിചാരിക്കുന്നു . പലപ്പോഴും പറയാന്‍ പറ്റിയില്ല. ഇനിയെങ്കിലും അതു പറഞ്ഞിലെങ്കില്‍ ശെരിയാവില്ല എന്ന് തോന്നി. ഇത് വേറെ ആരും അറിയേണ്ട എന്ന് കരുതിയാണ് ഇവിടെ വരാന്‍ പറഞ്ഞത്. "

( നാന്‍സിയുടെ മുഖത്ത് ഒരു പരിഭ്രമം തെളിഞ്ഞു )

" നാന്‍സിയെ എനിക്കിഷ്ടമാണ് "!!!!

ഒരു നിമിഷത്തേയ്ക്ക് അവള്‍ ഒന്നും മിണ്ടിയില്ല. പെട്ടെന്നവള്‍ കൈയില്‍ ഇരുന്ന ബാഗ്‌ തുറന്നു ഒരു ടൈം പീസ്‌ പുറത്തെടുത്തു.

( ങേ ! യെവളെന്തിനാ ഈ ടൈം പീസുമായിട്ടു നടക്കുന്നത് )

അവള്‍ അതിനു കീ കൊടുത്തു കൊണ്ടിരുന്നു.

" നാന്‍സീ !! .. നീ എന്താ ഈ കാണിക്കുന്നേ ? ".....

അവള്‍ അതുമായിട്ട് എന്‍റെ അടുത്തേയ്ക്ക് വന്നു. എന്‍റെ ചെവിയില്‍ ആ ടൈം പീസ്‌ ചേര്‍ത്ത് വെച്ചു ! .

(((( കിര്‍... ണീം ... !!!!! )))))

" എടാ.. കൊച്ചേട്ടാ .. എണീക്കെടാ !!! .. " ( കണ്ണ് തുറന്നു നോക്കിയപ്പോള്‍ മോളു ( എന്‍റെ അനിയത്തി ) ഒരു ടൈം പീസ്‌ കയ്യില്‍ പിടിച്ചു കൊണ്ട് അട്ടഹസിക്കുന്നു.

" ബുഹാഹ !! "

നല്ലൊരു സ്വപനം തവിട് പോടിയാക്കിയപ്പോള്‍ കിട്ടുന്ന ഒരു സംതൃപ്തി അവളുടെ മുഖത്ത് ഞാന്‍ കണ്ടു

ഞാന്‍ : " കുരങ്ങെ ! നീയോ .. നീ എന്തിനാടീ എന്‍റെ ചെവിയില്‍ കൊണ്ട് അലാറം വെച്ചത് ? "

മോള്‍ : " അല്ല ഇന്ന് കോളേജില്‍ ഒന്നും പോകുന്നില്ലേ ? "

ഞാന്‍ ക്ലോക്കില്‍ നോക്കി . അയ്യോ 8 മണി. 8 . 45 നു 'ജീജി' വരും.

മോള്‍ : " ജീജിയോ ? അതാരാ ? "

" അതൊരു ബസാടീ .. ബസ്‌ ബസ്‌ "

' ജീജി ' . പുതുപ്പള്ളി റൂട്ടില്‍ ഓടുന്ന ആ പാട്ട വണ്ടിയിലാണ് അവള് വരാറുള്ളത്. തൊട്ടു മുന്‍പില്‍ സീറ്റ്‌ ഉള്ള വണ്ടിയില്‍ കൂടി ഞാന്‍ കേറാറില്ല ..എന്ത് വില കൊടുത്തും ഞാന്‍ ജീജിയിലെ കയറൂ..

അങ്ങനെ ഓടി കിതച്ചു ഞാന്‍ ഒരു വിധത്തില്‍ ജീജിയില്‍ കയറി. നോക്കുമ്പോള്‍ അതിന്‍റെ ഉള്ളില്‍ ഇരിക്കുന്നു " ശ്രീപ്പൂ " ( ശ്രീജിത്ത്‌ )

ഞാന്‍ : ( അണച്ച് കൊണ്ട് ) നീയോ ? നീയെന്താ ഈ വണ്ടിയില് ? നിനക്കുള്ള വണ്ടി പോയില്ലെടാ ദബാലേ. ?"

ശ്രീജിത്ത്‌ : ഹി ഹി ഹി ഹി

ഞാന്‍ : എന്താ ?

ശ്രീജിത്ത്‌ : ഹി ഹി ഹി ഹി ഹി ഹി

ഞാന്‍ : എന്താടാ കോപ്പേ കിളിക്കുന്നേ ?

ശ്രീജിത്ത്‌ : അവള് മറ്റേ വണ്ടിയില് കേറി പോയെടെയ്

ഞാന്‍ : അതു കൊണ്ട് ? ( ഓഹോ പോയല്ലേ )

ശ്രീജിത്ത്‌ : കടി മൂത്ത് ഓടി വന്നതല്ലേ

ഞാന്‍ : കടി നിങ്ങടെ ഉപ്പൂപ്പയ്ക്ക് ..

ശ്രീജിത്ത്‌ ( ദേഷ്യത്തില്‍ ) " .ദദ... തത്തുംബാ .. ദബ്ദുംബാ.... ദബാംണ്ടല്ലോ ...."

ഞാന്‍ : എന്തോന്ന് ? ഉപ്പുമാവോ ?

ശ്രീജിത്ത്‌ ( വളരെ സാവധാനത്തില്‍ ) എന്‍റെ ഉപ്പൂപ്പയ്ക്കു പറഞ്ഞലോണ്ടാല്ലോന്നു..

ഞാന്‍ : ഓ അതാണോ പറഞ്ഞേ .. സോറി ഡാ .. മനസ്സിലായില്ല ..

ക്ലാസ്സില്‍ ചെന്നപ്പോള്‍ എല്ലാ അവളുമാരും കൂടി എനികിട്ട് ഒരു മാതിരി ചിരി പാസാക്കി . അപ്പോള്‍ തന്നെ എനിക്ക് കാര്യം മനസ്സിലായി ശ്രീജിത്ത്‌ എല്ലാം അവരോട് വെളിപെടുത്തിയെന്നു. ഒരബദ്ധം ഒകെ ആര്‍ക്കും പറ്റും എന്ന മട്ടില്‍ ഞാന്‍ മൈന്‍ഡ് ചെയാതെ നടന്നു കയറി. ആ ചമ്മല്‍ മറയ്ക്കാന്‍ ഞാന്‍ നാന്‍സിയുടെ അടുത്തേയ്ക്ക് ചെന്നു. അതു പക്ഷെ കൂടുതല്‍ അബദ്ധം ആയി. ഒരു പ്രശനം എന്താണെന്ന് വെച്ചാല്‍ നാന്‍സിയെ ഒറ്റയ്ക്ക് ഒരിക്കലും കാണാന്‍ കിട്ടില്ല . കൂടെ 3 മാരണങ്ങള്‍ എപ്പോഴും കാണും. തേന്മൊഴി, വിനിത, റോജി . ഞാന്‍ അടുത്ത് ചെന്നപ്പോഴെയ്ക്കും തെന്മൊഴിയുടെ വക ആദ്യ ഡയലോഗ്.

" ഞങ്ങള് മാറി തരണോ ? " ( 3 എണ്ണവും ഇപ്പോ പോകുമാരിക്കും എന്ന് ഞാന്‍ കരുതി ) പക്ഷെ ....

വിനിത : " ഓ വേണ്ടടീ .. അവനു കുഴപ്പം ഒന്നും ഇല്ല നമ്മള് ഇവിടെ ഇരിക്കുന്നെന് "

റോജി : " അജീഷേ .. എന്താ നാന്സിയോടു പറയാന്‍ ഉള്ളത് ? " ( എവിടെയും ഇടംകോല്‍ ഇടാന്‍ ഈ കുരിശു എപ്പോഴും മുന്നില് തന്നെ കാണും )

നാന്സിയോടുള്ള ഇഷ്ടം പരസ്യമായ ഒരു രഹസ്യമായി മാറി കഴിഞ്ഞിരുന്നു. എന്‍റെ ഭാഗ്യത്തിന് അതൊരു ആഗോള വാര്‍ത്താ പ്രാധാന്യമേറിയ ഒരു സബ്ജക്ക്ടു ആയി പൊങ്ങി വന്നില്ല. ക്ലാസ്സ്‌ റൂമിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ അത് ഒതുങ്ങി നിന്നു. പലര്‍ക്കും അതൊരു തമാശയായി തോന്നിയെങ്കിലും ഞാന്‍ വളരെ സീരിയസ് ആയിരുന്നു.

അവസാനം ഒരു യാത്രയുടെ ഇടയില്‍ എന്‍റെ ഇഷ്ടം നാന്സിയോടു തുറന്നു പറഞ്ഞു. നമ്മള്‍ ഒരാളില്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാവാം നമ്മളെ അയാളിലെയ്ക്ക് അടുപ്പിക്കുക. എന്നാല്‍ എല്ലാ കാര്യങ്ങളും നമ്മുടെ കണ്ണിലൂടെ കാണണം എന്ന് വാശി പിടിക്കാന്‍ നമുക്കാവില്ലല്ലോ. എന്നെ അത്തരമൊരു കണ്ണിലൂടെ കാണാന്‍ നാന്സിക്ക് താല്പര്യം ഇല്ലാത്തത് കൊണ്ട് ആ അദ്ധ്യായം അവിടെ അവസാനിച്ചു. മനസ്സിലെ നിലവറയുടെ ഏതോ ഒരു മൂലയില്‍ ആ ഇഷ്ടത്തെ കുടിയിരുത്തി ഒരു മണിച്ചിത്ര പൂട്ടിട്ടു ഞാന്‍ അത് പൂട്ടി. പിന്നീട് നാന്സിയോടു ഒരു വാക്ക് പോലും ഞാന്‍ മിണ്ടിയിട്ടില്ല ഏതാണ്ട് 7 , 8 മാസത്തോളം. അവളുടെ കണ്‍ മുന്നില്‍ പോലും ചെന്നു പെടാതെ ഇരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. വെറുപ്പ്‌ ഉണ്ടായിട്ടല്ല. അകന്നു നില്‍ക്കണം എന്ന് മനപൂര്‍വം കരുതി. അതില്‍ ഞാന്‍ വിജയിച്ചു എന്ന് വേണം കരുതാന്‍. പക്ഷെ ഇതെല്ലാം മനസ്സിലാക്കിയ രമ്യ ഒരു ദിവസം എന്‍റെയടുത്തു വന്നു പറഞ്ഞു അവള്‍ക്കു അജീഷിനോട് സംസാരിക്കണം എന്ന്. ഞാന്‍ പറഞ്ഞു എനിക്ക് താല്പര്യം ഇല്ല. വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ സംസാരിക്കണം എന്ന് എനിക്കും തോന്നി. കോളേജ് വര്ഷം തീരാന്‍ പോകുവല്ലേ . ഇനി എന്ന് കാണാനാ . അങ്ങനെ ഞാന്‍ അവളുടെ അടുത്ത് ചെന്നു. എന്‍റെ ഇംഗിതം മനസ്സിലാക്കിയിട്ടായിരിയ്ക്കണം മറ്റു പെണ്‍കുട്ടികള്‍ അവിടെ നിന്നും മാറി തന്നു. ഏതാണ്ട് 5 മിനിറ്റ് മാത്രം ഉള്ള ബ്രേക്കിന്റെ സമയം. അപ്പോളായിരുന്നു അത്. എനിയ്ക്കധികം സംസാരിയ്ക്കാന്‍ പറ്റില്ല. അവളുടെ മുഖത്ത് നോക്കാതെ തന്നെ ഞാന്‍ ചോദിച്ചു.

" സുഖമാണോ ? "

നാന്‍സി : " ഉം. എന്താ എന്നോട് മിണ്ടാതിരുന്നത് ? "

ഞാന്‍ : "ഹേയ് . അത് പിന്നെ ഒന്നും ഉണ്ടായിട്ടല്ല .. വെറുതെ എന്തിനാ .. ഒരു .. "

( അല്‍പ നിമിഷം ഞങ്ങള്‍ രണ്ടു പേരും ഒന്നും മിണ്ടിയില്ല. ഞാന്‍ ആണ് പിന്നീട് തുടങ്ങിയത് )

" എനിയ്ക്ക് പിണക്കം ഒന്നും ഇല്ല നാന്‍സീ ..നമ്മള്‍ നല്ല സുഹൃത്തുക്കള്‍ ആയി തന്നെ തുടരും "

അവള്‍ എന്‍റെ മുഖത്തേയ്ക്കു നോക്കിയതെ ഉള്ളു. മറുപടി ഒന്നും പറഞ്ഞില്ല. അപ്പോഴേയ്ക്കും ക്ലാസ്സ്‌ എടുക്കാന്‍ മിസ്സ്‌ കയറി വന്നു.

അന്ന് രാത്രി ഞാന്‍ ആലോചിച്ചു. കോളേജ് തീരാന്‍ ഇനി 2 ദിവസമേ ബാക്കിയുള്ളൂ. എന്തിന്റെ പേരിലാണ് ഞാന്‍ നാന്സിയോടു മിണ്ടാതെ ഇരിക്കുന്നത്.

ഇങ്ങനെ ഒന്നും ചിന്തിക്കാന്‍ പാടില്ലായിരുന്നു. എല്ലാം എന്‍റെ കണ്ണിലൂടെ മാത്രമേ ഞാന്‍ കാണാന്‍ ശ്രമിച്ചുള്ളൂ. പക്ഷെ അതൊരു വൈകി പോയ ചിന്ത ആയിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കി. ( കണ്ണുകള്‍ അടഞ്ഞു .. )

2 ദിവസത്തിന് ശേഷം ...

അന്ന് farewell day . എല്ലാവരും യാത്ര പറയാന്‍ ഉള്ള തിടുക്കത്തില്‍ ആണ്. ഞങ്ങളുടെ ആദ്യത്തെ മ്യൂസിക്‌ ആല്‍ബം " RAINDROPS " റിലീസ് ആയിരുന്നു അന്ന്. എല്ലാം കഴിഞ്ഞു പടിയിറങ്ങി വരുമ്പോള്‍ രമ്യയുടെ തോളില്‍ മുഖം പൊത്തി കരയുന്ന നാന്‍സിയെ ആണ് പിന്നീടു ഞാന്‍ കണ്ടത്. എന്താണ് കാര്യം എന്ന് ഞാന്‍ തിരക്കിയെങ്കിലും അവര്‍ മറുപടി ഒന്നും പറഞ്ഞില്ല. പ്രോഗ്രാമിന് ശേഷം അവിടെ ഉണ്ടായിരുന്ന മ്യൂസിക്‌ ഇന്‍സ്ട്രമെന്റ്സ് എല്ലാം പായ്ക്ക് ചെയ്തു ഞാന്‍ തിരികെ വരുമ്പോള്‍ കോളേജില്‍ ആരും ഉണ്ടായിരുന്നില്ല. ഞാന്‍ ഓടി സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ജീജി ബസ്‌ കണ്‍ മുന്നില്‍ നിന്നും അകന്നു പോയി കൊണ്ടിരിക്കുകയാണ്.

നിര്‍ന്നിമേഷനായ് ഞാന്‍ ആ ബസ്‌ നോക്കി നില്‍ക്കെ പിറകില്‍ നിന്നും ഒരു കൈ എന്‍റെ തോളില്‍ വീണു. അത് രാജീവ് ആയിരുന്നു.

" എന്താടാ ? എന്ത് പറ്റി ?"

" ഹേയ് ഒന്നുമില്ലടാ. വല്ലാത്ത ദാഹം ഒരു സോഡാ കുടിച്ചാലോ ? "

" വാ നമുക്ക് ആ കടയില്‍ പോകാം "

ഞങ്ങള്‍ ആ കടയിലേക്ക് നടന്നു നീങ്ങി ...

പിന്നിട്ട ഓര്‍മകളില്‍ ഒരു പാട് അപൂര്‍വ വ്യക്തിത്വങ്ങളെ കണ്ടു . അവരില്‍ കറ കളഞ്ഞ ആദര്‍ശ ശുദ്ധിയുടെ തിളക്കം ഉണ്ടായിരുന്നു. രാജേഷ്‌ V T , ജോഷി സൈമണ്‍ .. അങ്ങനെ ചുരുക്കം ചിലരെ മാത്രം. ഇതിനിടയില്‍ raindrops എന്ന മ്യൂസിക്‌ ബാന്‍ഡ് അവിചാരിതം പോലെ , അനുഗ്രഹം പോലെ. പറന്നു വന്ന വണ്ടിനെ കണ്ടു പൂവ് മൊട്ടായിരുന്ന കാലം മറന്നവര്‍ ഏറെ. തെറ്റും ശേരിയും ആപെക്ഷികമായതിനാല്‍ ഏതാണ് ശെരി ഏതാണ് തെറ്റ് എന്ന് പറയാനാവില്ലല്ലോ. ഓര്‍മകളുടെ ജീവതാളം ഒരിക്കലും അവസ്സാനിക്കുന്നില്ല. ഋതു ഭേദങ്ങളുടെ കൂട്ടത്തില്‍ അവയുടെ ശബ്ദവും ഇടയ്ക്കൊക്കെ നമുക്ക് കതോര്‍താല്‍ കേള്‍ക്കാം. ചെവി കൊടുക്കണം എന്ന് മാത്രം. ഓര്‍മകള്‍ക്ക് മരണം ഇല്ലല്ലോ.

എന്‍റെ ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല പക്ഷെ ഇതൊനൊരു അവിരാമം ഇടാന്‍ മനസ്സു പറഞ്ഞപ്പോള്‍ അത് ശെരിയാണ് എന്ന് തോന്നി. ഇതില്‍ അഭിപ്രായങ്ങള്‍ രേഖപെടുതിയവര്‍ക്കും, ഇതിനെ പിന്തുണച്ചവര്‍ക്കും എന്‍റെ നന്ദി ഞാന്‍ അറിയിച്ചു കൊള്ളട്ടെ.

ഒരു പൂവ് ചോദിച്ചു , പൂക്കാലം തന്നു ...

ഒരു പൂക്കാലം ചോദിച്ചു , വസന്തം തന്നു ...

ഒരു വസന്തം ചോദിച്ചു ... , ഓര്‍മകളുടെ സുഗന്ധം തന്നു .. നന്ദി നന്ദി ഒരായിരം നന്ദി ..

( WHATEVER HAPPENS LIFE HAS TO GO ON ... ENJOY LIFE WHATEVER IT IS .... )

നിര്‍ത്തുന്നു

സ്നേഹപൂര്‍വ്വം

അജിഷ്.

( അവസാനിച്ചു )

Comments

dear friend,,,,,,,,,,,,,,,

veruthe oru rasathinn vyiichuu thudagiyyathhatoo thantee kadha.........

anthadoo parayukkaaa superrup, fentastic eth okeee out of fasion ane,,,,,,,,,,,

kalakkittoo mashhee.,............
thakarppann,,

orupadu nallukkallkuu sheshammaa njan oru kadha vyiichhuu egannee chiriikanathuu........

u r realyy gratee.....

enniyummm azuthannee.. patiiyall postum chyannee,,,,,

asooya thonnunuu eyaluudee azuthiolll,,,,,,,,,,,

othhirii othrrii ashamsa kalloodeee
oru aparichithaaa..............
dear friend,,,,,,,,,,,,,,,

veruthe oru rasathinn vyiichuu thudagiyyathhatoo thantee kadha.........

anthadoo parayukkaaa superrup, fentastic eth okeee out of fasion ane,,,,,,,,,,,

kalakkittoo mashhee.,............
thakarppann,,

orupadu nallukkallkuu sheshammaa njan oru kadha vyiichhuu egannee chiriikanathuu........

u r realyy gratee.....

enniyummm azuthannee.. patiiyall postum chyannee,,,,,

asooya thonnunuu eyaluudee azuthiolll,,,,,,,,,,,

othhirii othrrii ashamsa kalloodeee
oru aparichithaaa..............
ajish said…
@Tessy kutty : thank you so much for reading this ...
Anonymous said…
superb skill dear
wen i heard about this story i never thinks that this much brilliant story u written
congrats brother and hoping u should write this types of several stories
u have an amazing talent i am a big fan of u nowwwww
every one who miss their college life should surely enjoy ur storyyyy and u have a extraordinary narrated writing
only one mistake is in climax about nancy.write little more episodes toooo
Anonymous said…
above comment by me john joseph friend of alex k baby
lijo said…
ajeeshe..kalakki....thakartheda...keep rocking....
ajish said…
@manju thanks manju

Popular posts from this blog

കഥ തുടരുന്നു... ( ആദ്യ ചുവടു വയ്പ്പ് )

കഥ തുടരുന്നു ( ദി ക്രാ & ദി മ്യൂസിക്‌ ) - episode 7

ചില ഓഫീസ് അപാരതകൾ - "ഡെഡിക്കേഷൻ" (എപ്പിസോഡ് 1)