കഥ തുടരുന്നു ( PRESS ANY KEY TO CONTINUE ) episode 3

episode 3



അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ കയില്‍ 1st semesterinte syllebus കിട്ടുന്നത്.ഞാന്‍ അതിലൂടെ




കണ്ണോടിച്ചു 1. basic electronics, 2. computer organization, maths, communicative english


& programming in ANSII 'C'. ങേ എന്തോന്നാ ..അവസാനം പറഞ്ഞത് .. " programming in ANSII C '" പ്രോഗ്രാമ്മിംഗ് അത് ഓക്കേ

മനസിലായി .. ഈ ആന്‍സി ആരാ ? author ആണോ . ini author ആണെന്ന് കരുതുക. അപ്പോള്‍ പിന്നെ ഈ C എന്തുവാ ?

ഇങ്ങനെ ഒരു പാട് ചിന്തകള്‍ എന്റെ മനസിലൂടെ കടന്നു പോയി



1st semesteril എനിക്ക് എല്ലാം എളുപ്പം ആയിരുന്നു C ഒഴികെ . സത്യം പറഞ്ഞാല്‍ അത് എന്തിനു വേണ്ടി


ഉള്ള സബ്ജെക്റ്റ് ആണെന് എനിക്ക് മനസിലായിരുന്നില്ല. എല്ലാരും മുടിഞ്ഞ പ്രോഗ്രാം ഒകെ ചെയുമ്പോള്‍ ഞാന്‍ അവിടെ

വായും പൊളിച്ചു അങ്ങനെ ഇരുന്നു . ആശ്വാസം ! എനിക്ക് കൂട്ട് വിജയകുമാര്‍ ഉണ്ടായിരുന്നു . അങ്ങനെ ഞാന്‍

അവനെ കൂട്ട് പിടിച്ചു . ഞാന്‍ മനസ്സില്‍ പറഞ്ഞു "നിനക്ക് C അറിയാത്തത് എന്റെ ഭാഗ്യം . ഇല്ലെങ്കില്‍

ഈ കാര്യത്തില്‍ ഞാന്‍ ഒറ്റപെട്ടു പോയേനെ ".. അങ്ങനെ ഞാനും പ്രോഗ്രാം എഴുതി തുടങ്ങി .



പിറ്റേ ദിവസം ലാബ്‌ ആയിരുന്നു. അങ്ങനെ ഞാന്‍ കമ്പ്യൂട്ടര്‍ കണ്ടു. ഓഹോ ഇതായിരുന്നല്ലേ കമ്പ്യൂട്ടര്. ഞാന്‍ വിചാരിച്ചത് പോലെ അല്ല.


കൊള്ളാം പക്ഷെ സ്ക്രീന്‍ ചെറുതാണ്. TV യുടെ അത്രേം ഒന്നും വരില്ല. എല്ലാരും കമ്പ്യൂട്ടര് ഓണ്‍ ആക്കി. വിന്‍ഡോസ്‌ തെളിഞ്ഞു. പെട്ടെന്ന്

വിജയകുമാറിന്റെ സിസ്റ്റെത്തില്‍ മാത്രം ഒരു മെസ്സേജ് തെളിഞ്ഞു വന്നു "PRESS ANY KEY TO CONTINUE !!!"...

വിജയകുമാര്‍ ആകെ കന്ഫ്യൂഷനില്‍ ആയി. ഇതെന്താ ഇങ്ങനെ ? ദൈവമേ കുഴപ്പമായോ എന്തായിത് ? അവന്‍ ചുറ്റും നോക്കി. എല്ലാരും

ഇരുന്നു വര്‍ക്ക്‌ ചെയുന്നു. തല പുകഞ്ഞു നോക്കി. എല്ലാ കീയും ഉണ്ട്. ANY കീ മാത്രം ഇല്ല.തൃകോതമംഗലത് ഒന്നും ഇങ്ങനെ ആയിരുന്നില്ലല്ലോ? മിസ്സിനെ കാണാന്‍ ഇല്ല. അവരും ഈ മെസ്സേജ് കണ്ടോടി കാണും. പിന്നേം ചുറ്റും നോക്കി ആരും മൈന്‍ഡ് ചെയുന്നില്ല. സഹി കേട്ടപ്പോള്‍ ഉറക്കെ വിളിച്ചു പറഞ്ഞു " എടാ ANY കീ കാണുന്നില്ല !!!"



ഇത് കേട്ട് അവിടെ ഇരുന്ന എല്ലാരുടെയും കണ്ണ് നിറഞ്ഞു. കണ്ണ് നീര്‍ ധാര ധാര ആയി ഒഴുകി. സങ്കടം കൊണ്ടല്ല കേട്ടോ. ചിരിച്ചിട്ട് നിര്‍ത്താന്‍ പറ്റണ്ടേ ! പലരുടെയും ശ്വാസം പോയി. എന്നാല്‍ ഒരാള്‍ മാത്രം ചിരിച്ചില്ല. അയാള്‍ ചിന്തിക്കുകയിരുന്നു അപ്പോഴും എന്നാലും ആ ANY കീ


എവിടെ പോയി ? വേറെ ആരുമല്ല vijayan തന്നെ.



പക്ഷെ വിധി വിജയനെ അവിടെയും തോല്‍പിച്ചു കളഞ്ഞു രമ്യ ആര്‍ നാഥിന്റെ രൂപത്തില്‍.


CD drive തുറന്നു വരുന്നത് പോലെ തന്നെ ഫ്ലോപ്പി ഡ്രൈവും തുറന്നു വരും എന്ന് കരുതി

അവള്‍ ഫ്ലോപ്പി ഡ്രൈവിന്റെ ബട്ടണ്‍ ഞെക്കി കാത്തിരുന്നു. പക്ഷെ അത് തുറന്നു വന്നില്ല.

കയ്യില്‍ ഇരുന്ന ഫ്ലോപ്പി ഡിസ്ക്കുമായി അവള്‍ ക്ഷമയോടെ കാത്തിരുന്നു.

അവസാനം നിറ കണ്ണുകളോടെ അവള്‍ മന്ത്രിച്ചു

" ശോ ഇതെന്താ തുറന്നു വരാത്തത് !! ഇതെന്താന്നെ ഇങ്ങനെ ? "





തുടരും

Comments

Popular posts from this blog

കഥ തുടരുന്നു... ( ആദ്യ ചുവടു വയ്പ്പ് )

കഥ തുടരുന്നു ( ദി ക്രാ & ദി മ്യൂസിക്‌ ) - episode 7

ചില ഓഫീസ് അപാരതകൾ - "ഡെഡിക്കേഷൻ" (എപ്പിസോഡ് 1)