കഥ തുടരുന്നു... ( കല്യാണരാമന്മാര്‍ ) - episode 4
episode 4
ആദ്യം ഒരു സിലസില പോലെ തോന്നിയെങ്കിലും ഓരോ ദിവസം കഴിയും തോറും എന്റെ കോളേജ് എനിക്ക് ഏറെ പ്രിയപ്പെട്ടതായി
മാറുകയായിരുന്നു. അതിനു കാരണം എണ്ണത്തില്‍ കുറവെങ്കിലും നന്മയുള്ള സൗഹൃദം. ലാലേട്ടന്‍ ഇടയ്ക്കിടെ വന്നു പറയുന്ന പോലെ beauty meets quality . ഒരു ഡയറി പോലും വേണ്ട എനിക്കതെല്ലാം ഓര്‍ക്കാന്‍. പരസ്പര വിദ്വേഷം ഇല്ലാതെ, ഈഗോ ഇല്ലാതെ ഒരാള്‍ക്ക് ഒരു സപപ്ളി കിട്ടിയാല്‍ " നീ വിഷമിക്കണ്ടടാ എനിക്ക് 2 സപപ്ളി ഉണ്ട് " എന്ന് പറഞു പരസ്പരം ആശ്വസിപ്പിക്കാന്‍ ഒരു മടിയും ആര്‍ക്കും ഇല്ലായിരുന്നു. ഒരാള്‍ക്ക് ഒരു ഇടി കിട്ടിയാല്‍ മറ്റേ ആള്‍ തിരിഞ്ഞോടാതെ ബാക്കി മുഴുവന്‍ മേടിച്ചു കൂട്ടി ആ സൗഹൃദം ബലപ്പെടുത്തുമായിരുന്നു. അതായിരുന്നു ഞങളുടെ സൗഹൃദം.
അങ്ങനെ ഇരിക്കുമ്പോള്‍ വരുന്നു രാജശ്രീ മിസ്സിന്റെ കല്യാണം!! എല്ലാവരും ഹാപ്പി. പക്ഷെ കല്യാണം തിങ്കളാഴ്ച ആണ് അന്ന് ക്ലാസ്സ് ഉണ്ടല്ലോ. പോകാതെ ഇരിക്കുന്നതെങ്ങനെ ? ഞങ്ങള്‍ക്ക് ഒത്തൊരുമ മാത്രമല്ല നല്ല ഗുരു ഭക്തിയും ഉണ്ടായിരുന്നു. അങ്ങനെ അന്നത്തെ ക്ലാസ്സ് കട്ട് ചെയ്തിട്ടും ഞങ്ങള്‍ മിസ്സിന്റെ കല്യാണത്തില്‍ ഭാഗഭാക്കായി. എന്നാല്‍ ഭക്തി ലവലേശം ഇല്ലാത്ത പെണ്‍കുട്ടികള്‍ ഒരുത്തി പോലും വന്നില്ല. അന്ന് ക്ലാസ്സില്‍ ആകെ 8 പേര്‍ മാത്രം.പിടിക്കപെടും എന്നുറപ്പായപ്പോള്‍ ഞങ്ങള്‍ 14 പേരും പ്രിന്‍സിപ്പല്‍ ശ്രീ ഉണ്ണികൃഷ്ണന്‍ സാറിന്റെ മുന്നില്‍ കീഴടങ്ങി. അന്നും ഞങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയത് പരിപ്പ് സുമിന്‍
സാര്‍ : "കല്യാണത്തിന് പോകുന്നത് ഒരു തെറ്റല്ല. പക്ഷെ ക്ലാസ്സ് കട്ട് ചെയുന്നത് ശെരി ആണോ ? "
മൌനം !
വിജയന്‍ : " ഇനി മേലാല്‍ ഞങ്ങള്‍ രാജശ്രീ മിസ്സിന്റെ കല്യാണത്തിന് പോകില്ല സാര്‍ " ( പറഞ്ഞത് അവന്‍ പോലും കേട്ടില്ല.)
സാര്‍ : " നിങ്ങള്‍ക്ക് വേണ്ട വിധം attendance ഇല്ലാതെ നിങ്ങള്‍ എങ്ങനെ പരീക്ഷ എഴുതും ?"
സുമിന്‍ : " അതിനു ഞങ്ങള്‍ക്ക് വേണ്ട വിധം attendance ഒണ്ടല്ലോ "
സാര്‍ : " ഞാന്‍ നിങ്ങളെ ഒരു മാസത്തേക്ക് സസ്പെന്‍റ് ചെയ്താല്‍ നിങ്ങള്ക്ക് എങ്ങനെ attendance കിട്ടും "
എല്ലാരും ഒരേ ശബ്ദത്തില്‍ " അയ്യോ വേണ്ട സാര്‍ !!!!" സാഷ്ട്ടംഗം നമസ്ക്കരിച്ചു മാപ്പ് പറഞ്ഞു സോള്‍വ് ആക്കി. ഉണ്ണികൃഷ്ണന്‍ സര്‍ ഞങ്ങള്‍ക്ക് ജാമ്യം അനുവദിച്ചു.
" സന്തോഷ പൂത്തിരി കത്തിച്ച നേരത്ത് മനസ്സിന്റെ ഉള്ളില്‍ വെട്ടം വന്നെ. മുത്തമിട്ടെ മനം മുത്തമിട്ടെ" എന്ന പാട്ട് പാടി
വിജയ ശ്രീ ലാളിതരായി ഞങ്ങള്‍ ക്ലാസ്സില്‍ വന്നു. 50 പടങ്ങള്‍ പൊട്ടി ഉറുമി ഹിറ്റ് ആയപ്പോള്‍ പിതിരാജിനെ പോലെ, 10 ഓവര്‍ എറിഞ്ഞു 100 റണ്‍സ് കൊടുത്തിട്ട് അവസാനം ഒരു വിക്കെറ്റ് എടുക്കുന്ന ശ്രീശാന്തിനെ പോലെ ഞങ്ങളുടെ മുഖത്തും ഒരു അഹംഭാവം പടര്‍ന്നു. ജോസ് പ്രകാശിനെ കണ്ട ജയഭാരതിയെ പോലെ എല്ലാ പെണ്‍കുട്ടികളും ഞങ്ങളെ കണ്ടു പേടിച്ചരണ്ടു.
എന്നാല്‍ ഒരാള്‍ മാത്രം പേടിച്ചില്ല. പെരുമ്പാമ്പ് വന്നു തോളില്‍ കേറിയാലും തൂത്ത് കളയുന്ന, അമിട്ടിനെ പൊട്ടാസ് ആയി കാണുന്ന, വടി വാള് കൊണ്ട്
തല ചൊറിയുന്ന ഒരു പെണ്‍കുട്ടി. "ക്ലാര ജോര്‍ജ് !!". അവളുടെ വീട് കണ്ണൂരില്‍ ആണെന്ന് വളരെ വൈകി ആണ് ഞങ്ങള്‍ അറിഞ്ഞത്. എന്തായാലും ആ ഭാഗതൊട്ട് ഞങ്ങള്‍ അധികം പോയില്ല. വെറുതെ എന്തിനാ ഇത്രേം പഠിച്ചിട്ട് വികലാംഗ പെന്‍ഷന്‍ വാങ്ങിക്കുന്നത്.
ക്ലാസ്സില്‍ എന്റെ നമ്പര്‍ 2 ആയിരുന്നു. എനിക്ക് മുന്പ് അഭീഷ് എന്നൊരു മഹാന്‍ ഉണ്ടല്ലോ. ഞങ്ങള്‍ എല്ലാവരും ലാബും, അസൈന്‍മെന്റും, എമ്പോസിഷനും ഒകെ ആയി വലയുമ്പോള്‍ അഭീഷ് മാത്രം രക്ഷപെടുമായിരുന്നു. അത്ര brilliant ആയതു കൊണ്ടല്ല. അവനു ക്ലാസ്സില്‍ വരുന്നത് ഇഷ്ടം ആയിരുന്നില്ല. അത് കൊണ്ട് എന്താ ? attendance എടുക്കുമ്പോള്‍ 1 absent 2 എന്ന് ആഴ്ചയില്‍ 5 ദിവസവും വിളിച്ചു കൂവണം എനിക്ക്. അവനെ കണ്ടു കൊണ്ട് ഒരു ക്ലാസ്സ് എങ്കിലും എടുക്കണം എന്നത് അവിടത്തെ പല ടീച്ചര്‍മാരുടെയും ജീവിതാഭിലാഷം ആയിരുന്നു. എന്തിനേറെ പറയണം ഈ ഫേസ്ബുക്കില്‍ പോലും അവന്‍ absent ആണ്. ഇപ്പോള്‍ എവിടെയാണോ എന്തോ !
രാജീവും ഞാനുമായുള്ള സൗഹൃദം വളരെ വൈകി ആണ് തുടങ്ങുന്നത്. പക്ഷെ പിന്നീട് അത് വളരെ ദൃഡമായ ഒന്നായി മാറി. മനസ്സില്‍ ഒന്നും വെയ്ക്കാതെ എല്ലാം തുറന്നു സംസാരിക്കുന്ന ഒരാള്‍ എന്നാല്‍ ഒരു പാട് ബഹളങ്ങള്‍ ചുമ്മാ വാ തോരാതെ പറയുന്ന ഒരാള്‍. ഈ ഒരെണ്ണം ലോകത്ത് ഇതേ കാണൂ എന്ന് തോന്നും. അവന്റെ വീട് ഉമ്പിടി എന്നൊരു സ്ഥലത്താണെന്നു ഞാന്‍ ആദ്യ എപിസോടില്‍ പറഞ്ഞിരുന്നല്ലോ. അത് ശരിക്കും ആഫ്രിക്കയുടെ അതിര്‍ത്തി ആണെന്ന് തോന്നാറുണ്ട്. കാരണം ക്ലാസ്സില്‍ വന്നാല്‍ അടി, ഇടി അങ്ങനെ അങ്ങനെ . കടിച്ചും മാന്തിയും ഒക്കെയാണ് അവന്‍ സ്നേഹം പ്രകടിപ്പിക്കരുള്ളത്.
ആദിവാസികള്‍ക്ക് ഭാഷ ഇല്ലല്ലോ. അപ്പോള്‍ സ്നേഹ പ്രകടനങ്ങള്‍ ആണ് കൂടുതലും. ഒരിക്കല്‍ ഇവന്‍ എന്നേം കൂട്ടി ഒരു ഹോട്ടലില്‍ കയറി.
സപ്ലയര്‍ : " എന്താ കഴിക്കാന്‍ വേണ്ടത് ?"
രാജീവ് : " എന്താ ഉള്ളത് ചേട്ടാ ?"
സപ്ലയര്‍ : " നെയ് റോസ്റ്റ്, മസാല, പൂരി, ....."
രാജീവ് : " 2 നെയ് റോസ്റ്റ് മതി ചേട്ടാ ".
സപ്ലയര്‍ : "ഓക്കേ" ...
രാജീവ് : " അലെങ്കില്‍ മസാല ദോശ ആയാലോ? ചേട്ടാ മസാല ദോശ ഉണ്ടോ "
സപ്ലയര്‍ :" ഉണ്ടല്ലോ എങ്കില്‍ അതെടുക്കട്ടെ ? "..
രാജീവ് :" ആ അത് മതി ചേട്ടാ " ( മസാല ദോശ ആകുമ്പോള്‍ ഒരു പാട് മസാല കാണും )
രാജീവ് : " അലെങ്കില്‍ ചേട്ടാ ഒരു മസാല ഇല്ലാത്ത ദോശയും ഒരു മസാല ഉള്ള ദോശയും മതി "
supplierude മുഖം അല്‍പ്പം ചുവന്നു.. ഹും..
രാജീവ് : " അലെങ്കില്‍ ചപ്പാത്തി ആയാലെന്താ ? ചപ്പാത്തി ഉണ്ടോ ?"
സപ്ലയര്‍ : " ഇല്ല !"
അങ്ങനെ ഒരു നെയ് റോസ്റ്റും, മസാല ദോശയും ഞങ്ങളുടെ മുന്നില്‍ കൊണ്ട് വെച്ചപ്പോള്‍
രാജീവ് : " ചേട്ടാ കുറച്ചു മസാല മാത്രം ആയിട്ട് തരാമോ .. നെയ് രോസ്ടിന്റെ കൂടെ കഴിക്കാന്‍ !!!"
സപ്ലയര്‍ : " എണീറ്റ് പോടേയ് !!!"
വളരെ പെട്ടെന്ന് ഞങ്ങള്‍ ഹോട്ടലിനു വെളിയില്‍ എത്തി . ഇത് പുറത്തു പറയരുത് എന്ന കരാറില്‍ പരസ്പരം ഒപ്പ് വെച്ചു.
ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. രാത്രി പെട്ടെന്ന് അവസാനിക്കാനും, പകലുകള്‍ തീരാതെ ഇരിക്കാനും.
കോളേജ് ലൈഫ് ഞാന്‍ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു. ...
തുടരും

Comments