Posts

അവിചാരിതം ( അധ്യായം 3 – തീരം അണയാതെ )

Image
അധ്യായം 3 –  തീരം അണയാതെ കോഴിക്കോട് കടൽക്കരയിൽ സന്ധ്യ പതുക്കെ ഇരുണ്ടുതുടങ്ങി. ആകാശത്തിന്റെ അവസാനത്തെ വെളിച്ചം കടലിന്റെ മേൽ നീണ്ടുനിന്നു. തിരകൾ പതിവുപോലെ കരയിലേക്ക് വന്നു മടങ്ങി. ചുറ്റും ആളുകൾ ഉണ്ടായിരുന്നു. കുട്ടികൾ മണലിൽ കളിക്കുന്നു. ചിലർ കുടുംബത്തോടൊപ്പം നടക്കുന്നു. ചിലർ നിശ്ശബ്ദമായി കടലിനെ നോക്കിനിൽക്കുന്നു. എന്നാൽ സന്ദീപിനും മേഘയ്ക്കും ആ നിമിഷത്തിൽ ലോകത്ത് മറ്റാരുമുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും നേർക്ക് നിൽക്കുകയായിരുന്നു. “മേഘ…” സന്ദീപ് ആ പേര് പതുക്കെ വിളിച്ചു. ഒരു പേര് മാത്രമല്ല അത്. അവൻ ഒരിക്കലും എഴുതാതെ മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു അധ്യായം. മേഘ ഒന്ന് ചിരിച്ചു. ആ ചിരിയിൽ സന്തോഷവും അവിശ്വാസവും ഒരുപോലെ ഉണ്ടായിരുന്നു. “നിന്നെ ഇവിടെ കാണുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.” “ഞാനും.” സന്ദീപ് പറഞ്ഞത് ഒരു വാക്ക് മാത്രമായിരുന്നെങ്കിലും അതിന്റെ പിന്നിൽ ഒരു ജീവിതം മുഴുവൻ ഉണ്ടായിരു അവർ കുറച്ചു നേരം ഒപ്പം നടന്നു. ആദ്യ നിമിഷങ്ങളിലെ അസ്വസ്ഥത പതുക്കെ അലിഞ്ഞുപോയി. “നീ ഇപ്പോൾ എവിടെയാണ്?” സന്ദീപ് ചോദിച്ചു. മേഘ കടലിലേക്ക് നോക്കി. “എറണാകുളത്തു.” “അച്ഛന്റെ ബിസിനസ് ഞാൻ ഏറ്റെടുത്തു.” “ഇപ...

അവിചാരിതം (അധ്യായം 2 – പറയാതെ പോയ വാക്കുകൾ)

Image
അധ്യായം 2 – പറയാതെ പോയ വാക്കുകൾ  സന്ധ്യ കഴിഞ്ഞ് ഇരുട്ട് പതുക്കെ കടൽക്കരയിലേക്ക് ഇറങ്ങിത്തുടങ്ങി. ബീച്ചിൽ ആളുകൾ കുറയുകയായിരുന്നു. സന്ദീപ് കടലിനരികിലൂടെ പതുക്കെ നടന്നു. കൈയിൽ ഡയറി. കാറ്റ് ശക്തമായി വീശി. അപ്പോൾ... കുറച്ചു ദൂരെ നിന്നിരുന്ന ഒരു സ്ത്രീയുടെ കണ്ണുകൾ അവനിലേക്ക് വീണ്ടും തിരിഞ്ഞു. ആദ്യം അവൾ ശ്രദ്ധിച്ചത് അവന്റെ നടപ്പിന്റെ ആ രീതിയാണ്. പിന്നീട്... മുഖം. അവൾ കുറച്ചു നേരം നോക്കി നിന്നു. വിശ്വസിക്കാൻ കഴിയാത്ത പോലെ. “ഇല്ല… അവനാകാൻ വഴിയില്ല…” അവൾ മനസ്സിൽ പറഞ്ഞു. പക്ഷേ അവൻ അടുത്തേക്ക് വരുംതോറും.. ആ പഴയ മുഖം കൂടുതൽ വ്യക്തമായി. കാലം മാറിയിരുന്നു. മുടിയിൽ ചെറിയ നരകൾ. മുഖത്ത് ക്ഷീണം. പക്ഷേ ആ കണ്ണുകൾ... അവൾക്ക് മറക്കാൻ കഴിയാത്തതായിരുന്നു. അവൾ അറിയാതെ ഒരു ചുവട് മുന്നോട്ട് വച്ചു. സന്ദീപ്…?” ആ ശബ്ദം കേട്ട നിമിഷം അവൻ നിശ്ചലമായി. വർഷങ്ങൾക്കു മുമ്പ് കേട്ട ഒരു പേര് പെട്ടെന്ന് ആരോ തിരികെ വിളിച്ച പോലെ. അവൻ പതുക്കെ തിരിഞ്ഞു. അവിടെ... കാലം മാറ്റിയെങ്കിലും, ഓർമ്മകൾ മാറ്റാൻ കഴിയാത്ത ഒരു മുഖം. മേഘ ഒരു നിമിഷം ഇരുവരും ഒന്നും പറഞ്ഞില്ല. കടൽ മാത്രം ശബ്ദിച്ചു. “മേഘ…” സന്ദീപ് പതുക്കെ പറഞ്ഞു. ആ പേര് അവന്റ...

അവിചാരിതം ( അദ്ധ്യായം 1 – ഒറ്റപ്പെട്ട ശബ്ദങ്ങൾ )

Image
  അദ്ധ്യായം 1 – ഒറ്റപ്പെട്ട  ശബ്ദങ്ങൾ  മഴ പെയ്യാൻ പോകുന്ന പോലെ ആകാശം കറുത്തിരുന്നു. കോഴിക്കോട് കടൽക്കരയിൽ ആ സന്ധ്യയ്ക്ക് ഒരു പ്രത്യേകമായ ശൂന്യത ഉണ്ടായിരുന്നു. തിരകൾ ഒന്നിനു പിന്നാലെ ഒന്നായി കരയിലേക്ക് അടിച്ചു വീണു  പക്ഷേ ഓരോ തിരയും മടങ്ങുമ്പോൾ, ഒരു ശൂന്യത അവിടെ വിട്ടുപോയി. ആ ശൂന്യത പോലെ തന്നെയായിരുന്നു സന്ദീപ് ബാലകൃഷ്ണന്റെ ജീവിതവും. വെള്ള ഷർട്ടും പഴയ ജീൻസും ധരിച്ച്, ചെരിപ്പ് കൈയിൽ പിടിച്ച്, മണലിൽ നഗ്നപാദനായി അവൻ നടന്നു. കാറ്റ് ഉപ്പിന്റെ ഗന്ധവുമായി മുഖത്ത് തട്ടി കടന്നുപോയി. അവന്റെ മുടി അലക്കി. ഷർട്ടിന്റെ കോളർ ഉയർത്തി. പക്ഷേ അവന്റെ ഉള്ളിൽ.. ഒന്നും മാറിയില്ല. സന്ദീപിന്റെ കണ്ണുകൾ കടലിലേക്കായിരുന്നു. പക്ഷേ അവൻ നോക്കിയത് കടലല്ല. ഏതോ  ഒരിടത്തേക്ക്… അവിടെ എന്തോ നഷ്ടപ്പെട്ടിരിക്കുന്ന പോലെ. കൈയിൽ ഒരു പഴയ ഡയറി.. ഡയറി അല്ല അത് ഒരു പാട് താളുകൾ ഉള്ള ഒരു വലിയ പുസ്തകകെട്ട് താളുകൾ മഞ്ഞപിടിച്ചിരിക്കുന്നു. ചിലത് മടക്കങ്ങൾ കൊണ്ട് കുഴഞ്ഞു. ചിലത് എഴുതാതെ ശൂന്യമായി കിടക്കുന്നു . അത് ഒരു കഥയായിരുന്നു. അവൻ എഴുതാൻ ശ്രമിക്കുന്ന… പക്ഷേ പൂർത്തിയാക്കാൻ കഴിയാത്ത ഒരു കഥ. “അവസാനം…” അവ...

ചില ഓഫീസ് അപാരതകൾ - "ഡെഡിക്കേഷൻ" (എപ്പിസോഡ് 1)

ചില ഓഫീസ് അപാരതകൾ  - "ഡെഡിക്കേഷൻ" (എപ്പിസോഡ് 1) ഒരു ദിവസം അപ്പുമോളുടെ ( അപർണ ) വീട്ടിൽ കോളിങ് ബെൽ റിങ് ചെയുന്നു ..... അപ്പു : ആരോ വിളിക്കുന്നുണ്ടല്ലോ വന്നു വാതിൽ തുറന്നു നോക്കുന്നു.... തുറന്നു !!!! കണ്ടു !!!!! ക്ലാ ക്ലാ ക്ളീ ക്ളീ ക്ലൂ ക്ലൂ അതാ മുറ്റത്തൊരു സൗമ്യ.... അപ്പു : "ങേ സൗമ്യ ചേച്ചിയോ !!! ചേച്ചി എന്താ ഈ വെളുപ്പാൻ കാലത്തു...ഞാൻ ഇപ്പോൾ എണീറ്റതേ ഉള്ളു. " സൗമ്യ : " ങ്ഹാ ...അപ്പുമോളെ എന്തായിത് നീ മറന്നോ.... പ്രൊഡക്ഷൻ കൊറി അപ്ഡേറ്റ് അടിക്കണ്ടേ നമ്മുക്. നീ വാ നമുക് ഓഫീസിൽ പോകാം. എന്റെ വണ്ടീലൊട്ടു കേറിക്കോ !!! " അപ്പു : "ചേച്ചി ഞാൻ പല്ലു തേച്ചില്ല കുളിച്ചില്ല ഒരുങ്ങിയില്ല പിന്നെ എങ്ങനെ വരും" സൗമ്യ : "ങ്ങീഈഈഈ ( delay ) അതിനിത്രേം സമയം വേണോ !!! ". അല്ലെങ്കിൽ ഒരു വഴിയുണ്ട് (ചുറ്റും നോക്കുന്നു. ങ്ഹാ മരങ്ങൾ ഒന്നും ഇല്ല. ഫോണിൽ നല്ല റേഞ്ച് ഉണ്ട്. ഹായ് net കിട്ടും  ) സൗമ്യ : നീ ഈ മുറ്റത്തേയ്ക് ഇരി നമുക് ഇവിടെ ഇരുന്നു പുല്ലു പറിക്കാം. ചെ ...അതല്ല കൊറി അപ്ഡേറ്റ് ചെയ്യാം"" അപ്പു : "ചേച്ചി .....യു ടൂ " സൗമ്യ : ഡെഡിക്കേഷൻ,  പ...
Image
 "പത്തേമാരി " - ഒരു സംഗീതാസ്വാദനക്കുറിപ്പ്‌  പുതിയതായി എതു സിനിമ ഇറങ്ങിയാലും കൗതുകപൂർവം ഞാൻ ആദ്യമന്വേഷിക്കുക്ക ആ ചിത്രത്തിന്റെ സംഗീതം ആര് നിർവഹിച്ചു എന്നാവും. പ്രത്യേകിച്ചും ഗാനങ്ങൾ മനോഹരമായി ഉൾപ്പെടുത്തുന്ന സംവിധായകരുടെ ചിത്രങ്ങൾ. ആ നിരയിൽ എന്റെ ഇഷ്ട സംവിധായകൻ ആണ് ശ്രീ ലാൽജോസ്. വിദ്യാസാഗർ - ലാൽജോസ്  ഗാനങ്ങൾ ആവേശത്തോടെ കൊണ്ട് നടക്കുന്ന ഒരു പാട് സംഗീതാസ്വാദകരിൽ ഞാനും ഉൾപ്പെടും. വർഷങ്ങൾക്ക് മുൻപ് ലാൽജോസിന്റെ "അറബിക്കഥ" അനൌണ്‍സ് ചെയ്യപ്പെടുമ്പോൾ, അതിനടിയിൽ സംഗീതം - വിദ്യാസാഗർ എന്ന് തിരഞ്ഞ ഞാൻ തെല്ലൊന്നു നിരാശപ്പെട്ടു. കാരണം പുതിയ ഒരാളുടെ പേരാണ് കണ്ടത്  "ബിജിബാൽ". സ്ഥിരമായി കാണുന്ന കൂട്ടുകെട്ടുകളിൽ മാറ്റം വരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക നിരാശ മാത്രമായിരുന്നു അത്. പക്ഷെ വളരെ ആകാംക്ഷയോടെയായിരുന്നു അറബിക്കഥയുടെ സംഗീതത്തിനു വേണ്ടിയുള്ള എന്റെ കാത്തിരുപ്പ്. അതിലെ ഗാനങ്ങൾ പിന്നീട് ഇറങ്ങുകയുണ്ടായി. തിരികെ ഞാൻ, താരകമലരുകൾ എന്ന പാട്ടുകൾ ജനം ഏറ്റെടുത്തു. അന്ന് നടത്താറുള്ള പല ഗാനമേളകളിലെയും സ്ഥിരം സാനിധ്യമായി മാറി "തിരികെ ഞാൻ" എന്ന പാട്ട്. പക്ഷെ ഈ രണ്ടു പ...
Image
​ നിലാമലരു പോലെ  നല്ല വൃത്തിയുള്ള കൈപടയില്‍ അടുക്കി അടുക്കി എഴുതിയ വരികള്  കാണുമ്പോള്‍  നമുടെ മനസ്സ് അറിയാതെ മന്ത്രിക്കും .. " ഹാ എന്ത് ഭംഗിയായിരിക്കുന്നു ... "  ഇത് പോലെ തന്നെയാണ് നല്ല നല്ല നൊട്ടെഷനുകള്‍  ചിട്ടയായി അടുക്കി ഉണ്ടാക്കിയ സംഗീതം കേള്‍ക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുക ... എല്ലാ സംഗീതജ്ഞര്ക്കും  ഇത് സാധിക്കില്ല .. അഥവാ അങ്ങനെ സാധിച്ചാല്‍ തന്നെയും കേവലം ഒന്നോ രണ്ടോ രചനകളില്‍ മാത്രം  അവരുടെ വൈഭവം അടിയറവു പറഞ്ഞു പടിയിറങ്ങും . എന്നാല്‍ തുടര്ച്ചയായി അത്തരം സൃഷ്ട്ടികളിലൂടെ നമ്മെ അല്ഭുതപെടുതുന്ന ചുരുക്കം ചില സംഗീത സംവിധായകര്‍ ഉണ്ട് .. അതില്‍ വിദ്യാസാഗര്‍ എന്ന സംഗീത മാന്ത്രികനെ പറ്റി എത്ര പറഞ്ഞാലും തീരില്ല . വളരെ അത്ഭുതാദരങ്ങളോടെ  മാത്രമേ അദേഹത്തിന്റെ സംഗീത സൃഷ്ടികളെ നോക്കി കാണാനാവു .. എന്തായിരിക്കാം  അദേഹത്തിന്റെ ഈ മാജിക്കിന് പിന്നിലെ രഹസ്യം .? ഞാന്‍  ഒരു പാട് തവണ എന്നോട് തന്നെ ചോദിച്ചിരിക്കുന്ന ചോദ്യം. എന്റെ ചില നിരീക്ഷണങ്ങള്‍  ഞാന്‍  ഇവിടെ പ്രതിപാദിക്കുകയാണ് . അത് മുഴുവന്‍ ശരിയാവണ...

റീലുക്ക്

റീലുക്ക്  ================================================================ കുറച്ചു വര്ഷങ്ങള്ക്ക് മുന്പാണ് .. അന്ന്  ഞാന്‍ കൊച്ചിയില്‍  ജോലി ചെയ്തു കൊണ്ടിരിക്കുന്ന സമയം .. കോട്ടയത്തു എന്റെ വീട്ടിലേക്ക്  പോകാന്‍ വേണ്ടി കലൂര് ബസ്‌ സ്ടാന്റില്‍ ചെന്ന് ഒരു ബസില്‍ സീറ്റ്  പിടിച്ചു ... അല്പ്പ സമയം  കഴിഞ്ഞപ്പോള്‍  എന്റെ തൊട്ടടുത്ത്‌ ഒരു മധ്യവയസ്ക്കന്‍  വന്നിരുന്നു .... അയാളുടെ കൈ വശം ഒരു കെട്ട്  നോട്ടീസുകള്‍  ഉണ്ടായിരുന്നു ... അതില്  ഒരെണ്ണം എടുത്തു അയാള്‍ എനിക്ക് നേരെ നീട്ടി .. വേണ്ട എന്ന് ഞാന്‍  ആംഗ്യം കാണിച്ചു ... അയാള്‍ വീണ്ടും നിര്ബന്ധിച്ചു " നിങ്ങള്‍ ഇത് ഒന്ന് വായിച്ചു നോക്കു ... " - ഇത്തവണ അയാളുടെ കണ്ണുകളില്  ഒരു ദൈന്യത ... ഞാന്‍ അത് വായിച്ചു .. സമൂഹം ഉണരണം , കണ്ണ് തുറക്കണം , എന്നിങ്ങനെ എന്തെല്ലാമോ എഴുതിയിരിക്കുന്നു ...   ശരി ..ആയിക്കോട്ടെ ... വായിച്ച ശേഷം അത് ഞാന്‍ അയാള്ക്ക്  തിരികെ നല്കി .... അയാളുടെ ഭാവം മാറി ... " ഒരു രൂപാ തരണം ... !!! " ഞാന്‍ അമ്പരപ്പോടെ " എന്തിനു ..? ഞാന്‍ നിങ്ങള്ക്ക് പൈസ തരണം ......