ചില ഓഫീസ് അപാരതകൾ - "ഡെഡിക്കേഷൻ" (എപ്പിസോഡ് 1)

ഒരു ദിവസം അപ്പുമോളുടെ ( അപർണ ) വീട്ടിൽ
കോളിങ് ബെൽ റിങ് ചെയുന്നു .....
അപ്പു : ആരോ വിളിക്കുന്നുണ്ടല്ലോ
വന്നു വാതിൽ തുറന്നു നോക്കുന്നു....
തുറന്നു !!!! കണ്ടു !!!!!
ക്ലാ ക്ലാ ക്ളീ ക്ളീ ക്ലൂ ക്ലൂ അതാ മുറ്റത്തൊരു സൗമ്യ....
അപ്പു : "ങേ സൗമ്യ ചേച്ചിയോ !!! ചേച്ചി എന്താ ഈ വെളുപ്പാൻ കാലത്തു...ഞാൻ ഇപ്പോൾ എണീറ്റതേ ഉള്ളു. "
സൗമ്യ : " ങ്ഹാ ...അപ്പുമോളെ എന്തായിത് നീ മറന്നോ.... പ്രൊഡക്ഷൻ കൊറി അപ്ഡേറ്റ് അടിക്കണ്ടേ നമ്മുക്. നീ വാ നമുക് ഓഫീസിൽ പോകാം. എന്റെ വണ്ടീലൊട്ടു കേറിക്കോ !!! "
അപ്പു : "ചേച്ചി ഞാൻ പല്ലു തേച്ചില്ല കുളിച്ചില്ല ഒരുങ്ങിയില്ല പിന്നെ എങ്ങനെ വരും"
സൗമ്യ : "ങ്ങീഈഈഈ ( delay ) അതിനിത്രേം സമയം വേണോ !!! ". അല്ലെങ്കിൽ ഒരു വഴിയുണ്ട്
(ചുറ്റും നോക്കുന്നു. ങ്ഹാ മരങ്ങൾ ഒന്നും ഇല്ല. ഫോണിൽ നല്ല റേഞ്ച് ഉണ്ട്. ഹായ് net കിട്ടും )
സൗമ്യ : നീ ഈ മുറ്റത്തേയ്ക് ഇരി നമുക് ഇവിടെ ഇരുന്നു പുല്ലു പറിക്കാം. ചെ ...അതല്ല കൊറി അപ്ഡേറ്റ് ചെയ്യാം""
അപ്പു : "ചേച്ചി .....യു ടൂ "
സൗമ്യ : ഡെഡിക്കേഷൻ, പ്രൊഡക്ഷൻ, മോളെ ...പ്രൊഡക്ഷൻ ഡെഡിക്കേഷൻ ....ഇൻഡിക്കേഷൻ ...ഷൻ ...ചെ...
എന്ത് വന്നാലും നമ്മൾ നേരിടണം...നമ്മുടെ മുൻപിൽ ഉള്ള ഈ വീട് ഇടിഞ്ഞു പൊളിഞ്ഞാലും ശെരി.
അപ്പു : അയ്യോ വീട്ടിൽ എന്റെ ചേട്ടൻ ഉറങ്ങുവാ.!!!
അതൊക്ക പോട്ടെ അതിനു എനിക്ക് മാത്രമേ ഈ ഡെക്കറേഷൻ ഉള്ളോ
സൗമ്യ : ഡെഡിക്കേഷൻ, ഡെഡിക്കേഷൻ
അപ്പു: ആ എന്ത് റേഷൻ ആയിക്കോട്ടെ. മറ്റേ രണ്ടെണ്ണം ഉണ്ടല്ലോ അവറ്റകളെ കൊണ്ട് അപ്ഡേറ്റ് ചെയ്യിപ്പിക്കാൻ പറ്റില്ലേ
സൗമ്യ : നീ ആരെയാ അപ്പു ഉദ്ദേശിച്ചത് ? മിനുവും ആശാനും ആണോ
അപ്പു: അത് തന്നെ
സൗമ്യ: എനിക്കിതു അടുത്ത ഓണത്തിനോ, ക്രിസ്ത്മസിനോ കൊടുക്കാൻ ഉള്ളതല്ല. ആയിരുന്നെങ്കിൽ അനീഷയെ ഞാൻ പൊക്കിയേനെ.
അപ്പു: അപ്പൊ മിനുജിയോ
സൗമ്യ: ഹം ( നെടുവീർപ്പ് ). നീ ഒരു കാര്യം മനസ്സിലാക്കണം അപ്പു. റേഷനരി നമ്മൾ മേടിക്കാറുണ്ട്. അതിൽ ചിലപ്പോൾ കല്ല് കാണാറുണ്ട്. നമ്മൾ അത് പെറുക്കി കളയും. പക്ഷെ അങ്ങനെ പെറുക്കി കളയുന്നതിനു ഒരു പരിധിയൊക്കെ ഇല്ലേ ?
അപ്പു: മനസ്സിലായില്ല.
സൗമ്യ:ഈ കല്ല് എന്ന് ഞാൻ ഉദ്ദേശിച്ചത് ബഗ്ഗ് ആണ്.
വീടിന്റെ അകത്തു നിന്നും ഉച്ചത്തിൽ " ആരാ രാവിലെ മുറ്റത്തു നിന്നും ബഹളം വെയ്ക്കുന്നത് " !!!!
അപ്പു: അയ്യോ ചേട്ടൻ എണീറ്റു
ചേട്ടൻ ഉറക്ക ചടവോടെ പുറത്തേയ്ക്കു വരുന്നു....
" നീയെന്താ അപ്പു രാവിലെ മുറ്റത്തു. ഇതാരാ ഈ വെളുപ്പാൻ കാലത്തു"
സൗമ്യ: മോനെ ഞാൻ ഒരു പ്രമുഖ കമ്പനിയിലെ ടീം ലീഡ് ആണ്.
ചേട്ടൻ : ഏതു പ്രമുഖ ആയാലും കൊള്ളാം വെളുപ്പിനെ വന്നു ഒച്ച ഇടരുത് ...
സൗമ്യ: ഒച്ച ഇട്ടതല്ല... ഡെഡിക്കേഷൻ, പ്രൊഡക്ഷൻ,......
ചേട്ടൻ : ഇപ്പോ പോകുന്നുണ്ടോ അതോ ഞാൻ !!!!
സൗമ്യ: സ്കൂട്ടർ സ്റ്റാർട്ട് ആക്കാൻ ഉള്ള സമയം തന്നാൽ മതി....
ശുഭം !!!!

Comments