കഥ തുടരുന്നു ( കോത്താഴപുരാണവും ചില ഓണക്കളികളും ) episode 5
episode 5
" അങ്ങനെ അല്ല അല്‍പ്പം കൂടി കേറ്റി കെട്ടെടാ ... "
" ഇത്രേം മതിയോ അച്ഛാ ?"
" ആ മതിയെന്ന് തോന്നുന്നു .. അലെങ്കില്‍ ഒരു 2 ഇഞ്ച് കൂടി കേറ്റി കെട്ടിക്കോ .. ആ അത് മതി ..ഇനി ഇറങ്ങി പോര് "
ഞാന്‍ നോക്കുമ്പോള്‍ ഒരാള്‍ കമുകിന്റെ മുകളില്‍ കയറി വടത്തിന്റെ ഒരു അറ്റം വലിച്ചു കെട്ടുവാണ്.. എന്താണോ പരിപാടി..
താഴെ ചുറ്റും ഒരു പത്തു പതിനഞ്ചു പേര്‍ വേറെയും ഉണ്ട്. മരം മുറിക്കാന്‍ ഉള്ള സെറ്റപ്പാണോ ? ആ ? ആര്‍ക്കറിയാം
" ഇനി ഞാന്‍ പറയുന്ന പോലെ കേള്‍ക്കണം നിങ്ങള്‍ 10 പേരും കൂടി വടത്തിന്റെ ഇങ്ങേ അറ്റം പിടിച്ചു അങ്ങ് ദൂരെ കാണുന്ന പ്ലാവിന്റെ അറ്റത്ത് ചെന്ന് ആഞ്ഞു വലിക്കണം അപ്പോള്‍ കമുക് ഇങ്ങു വളഞ്ഞു വരും മനസ്സിലായോ "
" ആ ഇപ്പം മനസ്സിലായി !!"
"ആ എന്നാ വലിച്ചോ എലാസാ എലാസാ... പോരട്ടെ അങ്ങനെ അങ്ങനെ "
" ആ മതി മതി ഇപ്പോള്‍ ഏകദേശം നിലത്തു മുട്ടുന്നുണ്ട് . മതി. നിങ്ങള്‍ ആരും പിടി വിടരുത് ഞാന്‍ പറയുന്നത് വരെ "
" ഡാ മോനെ കുട്ടാ .. "
ശ്രീജിത്ത് : " എന്തോ ?"
" നീ പോയി ആ കുരുമുളക് ചെടിയുടെ വള്ളി എടുത്തോണ്ട് വാ "
അച്ഛന്റെ വാക്ക് പറഞ്ഞത് പോലെ തന്നെ അവന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു കുരുമുളക് ചെടിയുമായി വന്നു. ആ കമുകിന്റെ അറ്റത്ത് കൂട്ടി കെട്ടി..
" ഇനി ഞാന്‍ പറയുമ്പോഴേ നിങ്ങള്‍ വടം വിടാവൂ. റെഡി 1 , 2 , 3 "
ശും......ഒറ്റ പോക്ക്. കുരുമുളകും വള്ളിയും എല്ലാം കൂടി തെറിച്ചു അറബി കടലില്‍ !!!!
കുരുമുളക് ഉയരത്തില്‍ കയറ്റി വിടാന്‍ ഉള്ള പദ്ധതി അങ്ങനെ പാളി പോയി. ഓ എന്നാ പറയാനാ ഇന്ത്യയുടെ രോക്കെറ്റ് വരെ തിരിച്ചു പോരുന്നു. പിന്നെ ആണോ ഇത്. എല്ലാവരും വളരെ വിഷമത്തില്‍ അങ്ങനെ നിന്ന് പോയി." ശോ എന്നാലും എന്നാ ഒരു പോക്കാ ആ പോയെ .. ആ പോട്ടെ. ഇത് ഇപ്പം ആദ്യമയിട്ടൊന്നും അല്ലല്ലോ. "
" ഇതില്‍ നിന്നും ഒരു കാര്യം മനസിലായില്ലേ ? "
" ഇല്ല എന്താ "
" കുരുമുളക് കേരളത്തില്‍ പിടിക്കില്ല. കഴിഞ്ഞ തവണ നമ്മള് തെങ്ങില്‍ കയറ്റി വിടാന്‍ നോക്കിയിട്ട് എന്തായി "
" എന്താവാന്‍ . എത്ര ശ്രമിച്ചിട്ടും അത് വളഞ്ഞു വരാഞ്ഞപ്പോള്‍ നമ്മള് തന്നെയല്ലേ അത് മുറിച്ചു ഇങ്ങു എടുത്തത്. എന്നിട്ടും കുരുമുളക് പൊക്കത്തില്‍ കയറ്റി വിടാന്‍ പറ്റിയോ ? ഇല്ലല്ലോ ? ഒകെ ഒരു യോഗം എന്നല്ലാതെ എന്താ പറയുക .."
" എന്നാ പിന്നെ നമുക്ക് ആ വടക്കേലെ മാവ് ഒന്ന് നോക്കിയാലോ ? .."
" വിഡ്ഢിത്തരം പറയാതെ ഇനി ഞാന്‍ ഇല്ല ഒന്നിനും. നമുക്ക് അത് അടുത്ത ആഴ്ച നോക്കാം "
***********************************************************************************************************
ഞാന്‍ കഥയില്‍ നിന്നും മാറിയതല്ല കേട്ടോ. ഇതാണ് കോത്താഴം വീട്. അവിടത്തെ ഇളയ സന്തതി ആണ് ശ്രീജിത്ത്. ഞങ്ങളുടെ സ്വന്തം ശ്രീപ്പൂ. അവന്റെ അച്ഛനും അമ്മാവന്മാരും എല്ലാരും കൂടി ചേര്‍ന്ന് ഒരു കുരുമുളക് നട്ട കാര്യം പറഞ്ഞെന്നെ ഉള്ളു. കോളേജില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരുടെയും മനസ്സില്‍ ഇടം നേടാന്‍ അവനു കഴിഞ്ഞു. പെണ്‍കുട്ടികള്‍ക്ക് വളരെ കാര്യം ആണ് ശ്രീജിത്തിനെ. ഒരു ഫ്ലാഷ് ബാക്ക്
രമ്യ : " ശ്രീജിത്തിനെ കാണാന്‍ നല്ല രസമാ "
ശ്രീജിത്തിന്റെ മനസ്സില്‍ ( മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി )
ശ്രീജിത്ത് ( ചിരിച്ചു കൊണ്ട് ) : " ഓ അങ്ങനെ ഒന്നും ഇല്ല "
രമ്യ : " എനിക്ക് മാത്രം അല്ല ഇവിടെ ഞങ്ങള്‍ ഗേള്‍സിന് എല്ലാവര്ക്കും ശ്രീജിത്തിനെ ഇഷ്ടം ആണ് "
ശ്രീജിത്തിന്റെ മനസ്സില്‍ ( മോനെ മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി )
രമ്യ : " ഒരു കുഞ്ഞിനെ പോലെ ആണ് ശ്രീജിത്ത് ഞങ്ങള്‍ക്ക് !! എനിക്ക് പക്ഷെ ശ്രീജിത്ത് അങ്ങനെ ഒന്നും അല്ല കേട്ടോ "
ശ്രീജിത്ത് : " പറ നിനക്ക് ഞാന്‍ എങ്ങനെ ആണ് ?"
രമ്യ : " ഒരു അനിയനെ പോലെ !!!!"
ശ്രീജിത്ത് : " എന്നെ രാകേഷ് വിളിക്കുന്നു ഞാന്‍ പോട്ടെ !!"
ഒരാളെ വെടി വെച്ച് കൊന്നിട്ട് ആ ശവത്തില്‍ കയറി റിയാലിറ്റി ഷോ നടത്തുന്നോടീ ദുഷ്ട്ടെ !!! ( ശ്രീജിത്ത് മനസ്സില്‍ പറഞ്ഞു )
ശ്രീജിത്ത് : എടീ ബൈ കേട്ടോ പിന്നെ കാണമേ ?
അങ്ങനെ ഇരിക്കുമ്പോള്‍ ഞങ്ങളുടെ കോളേജില്‍ ഓണം വരുന്നു. ഞങ്ങള്‍ക്ക് ഇത് ആദ്യത്തെ ഓണം ആണല്ലോ. അപ്പോള്‍ അത് ഭംഗി ആയി നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ മുണ്ടൊക്കെ ഉടുത്തു കോളേജില്‍ വന്നു. ബൈക്കില്‍ നിന്നും ഇറങ്ങിയ പാടെ ക്രിസ്ടഫരിന്റെ ആദ്യ വെടി പൊട്ടി
" ഹേയ് കോണം വിറ്റും ഓണം ഉണ്ണണം എന്നല്ലേ "
" കോണം അല്ലടാ മണ്ട കാണം എന്നാണ് "
ക്രിസ്ടഫര്‍ : എന്തായാലും വിറ്റാല്‍ പോരെ
അത്തപൂക്കളം ഞാന്‍ ആണ് ഡിസൈന്‍ ചെയ്തത്. ഒരു മാവേലിയും ഓല കുടയും ആയിരുന്നു ഞാന്‍ വരച്ചത് . പെണ്ണുങ്ങള്‍ അത് ഭംഗി ആയിട്ട് പൂ ഇടുകയും ചെയ്തു.
ആണ്ടെ വരുന്നു മാര്‍ക്കിടാന്‍ ജഡ്ജസ്. ഇവിടെ പഠിപ്പിക്കുന്ന ടീച്ചേഴ്സ് തന്നെയാണ്
മിസ്സ് : " ഇത് ആരാണ് ഡിസൈന്‍ ചെയ്തത് ? "
ഞാന്‍ : " ഞാന്‍ ആണ് " - അഭിമാനത്തോടെ ചങ്കും വിരിച്ചു ഞാന്‍ പറഞ്ഞു
മിസ്സ് : " എന്താണ് നിങ്ങളുടെ തീം ? "
ഞാന്‍ : " അത് പിന്നെ മാവേലിയും ഓലക്കുടയും ! എന്തെ ? "
മിസ്സ് : " ഇതില്‍ മാവേലി എവിടെ ? "
ഞാന്‍ തകര്‍ന്നു പോയി. പൂക്കളത്തില്‍ ശരിക്കും നോക്കി ? അവര് പറഞ്ഞത് ശരിയാണ് ഇതില്‍ മാവേലി കാണുന്നില്ല. വയ്യാവേലി ആയല്ലോ!!
മാവേലി ഓണം കഴിഞ്ഞു തിരിച്ചു പാതാളത്തില്‍ പോയി അല്ല പിന്നെ ( ഞാന്‍ മനസ്സില്‍ പറഞ്ഞു )
ആ സമയം അവിടെ വലിയൊരു പ്രശനം ഉണ്ടായി. ആരും പ്രതീക്ഷിച്ചില്ല അത് ! എല്ലാവരും അങ്ങോട്ടേയ്ക്ക് ഓടി. ഹൃദയ ഭേദകമായ ആ കാഴ്ച കണ്ടു ഞങ്ങള്‍ നടുങ്ങി !
തുടരും
Comments