കഥ തുടരുന്നു ( ദി ക്രാ & ദി മ്യൂസിക് ) - episode 7
episode 7
കിരണ്‍ : നോക്കു രമ്യ ഈ ജീവിതം ഒരു വലിയ പ്രഹേളിക ആണ്
രമ്യ : പ്രഹെളികയോ ! അതെന്തുവാ ?
കിരണ്‍ : ഒന്നും മനസ്സിലാകാത്ത പ്രതിഭാസത്തെ ആണ് നാം പ്രഹേളിക എന്ന് വിളിക്കുന്നത്.
രമ്യ : ആ എനിക്കൊന്നും മനസിലായില്ല.
കിരണ്‍ : എന്നാല്‍ നീയും ഒരു പ്രഹേളിക ആണ്.
രമ്യ : ദേ തോന്ന്യവാസം പറഞ്ഞാല്‍ ഒണ്ടല്ലോ ? ഞാന്‍ പ്രഹേളിക ഒന്നും അല്ല
വിജയന്‍ : എടാ ആണ്ടെ ഒരു പ്രഹേളിക നടന്നു വരുന്നു.
കിരണ്‍ : ( തിരിഞ്ഞു ) എവിടെ ?
രമ്യ : അയ്യോ ദേ ജോയിസ് മിസ്സ്
ജോയിസ് മിസ്സ് ! Communicative English lecturer ആണ് .
ഇംഗ്ലീഷ് ക്ലാസ്സ് നടന്നു കൊണ്ടിരിക്കുമ്പോള്‍ ആ സമയം സുമിന്‍ ലേറ്റ് ആയി കേറി വന്നു. പരുങ്ങി ഒരു നില്പ്. ( വന്നത് തന്നെ വലിയ കാര്യം )
മിസ്സ് : സുമിന്‍ ! why were you absent yesterday ?
സുമിന്‍ : ങേ !
മിസ്സ് : i am asking you ?
സുമിന്‍ എന്ത് കാര്യവും വളരെ ചിന്തിച്ചു മാത്രമേ മറുപടി പറയാറുള്ളു.
( മനസ്സിന് നല്ല സുഖമില്ലായിരുന്നു എന്ന് ഇംഗ്ലീഷില്‍ ഇവരോട് എങ്ങനെയാ ദൈവമേ പറയുക ! ആ കിട്ടിപോയി ..)
സുമിന്‍ : ( തലയ്ക്കു നേരെ ചൂണ്ടു വിരല്‍ വട്ടം കറക്കി ) I have some mental problems !!!
ജോയിസ് മിസ്സിന്റെ ക്ലാസുകള്‍ പൊതുവേ നിശബ്ദം ആണ്. മിസ്സിന്റെ ഒഴികെ അവിടെ ഒരു പുല്‍ക്കൊടിയുടെയോ , ചെറുപ്രാണികളുടെയോ സൌണ്ട് കേള്‍ക്കാറില്ല. കാരണം എന്തെങ്കിലും അവരോട പറയണം എങ്കില്‍ ഇംഗ്ലീഷില്‍ ചോദിക്കണം. നമുക്കെല്ലാം ഇംഗ്ലീഷ് അത്ര പിടിയാരുന്നല്ലോ. ഈ ഇംഗ്ലീഷ് തുടക്കത്തില്‍ അല്‍പ്പം ബുദ്ധിമുട്ട് ആയി തോന്നിയെങ്കിലും പിന്നീടു അതൊരു ശീലമായി മാറി.
മിസ്സ് : what is this ക്ലാര ? " എന്താ ഈ എഴുതി വച്ചിരിക്കുന്നത് ? "
" The craa " ( ഒരു കാക്ക ! .) അതിനാണ്
ഞാന്‍ ഉള്ളില്‍ ചിരിച്ചു . ഹി ഹി ഹി " ദി ക്രായോ "... poor ഗേള്‍.. ഇംഗ്ലീഷ് വലിയ പിടിയില്ല പാവം. ആണ്ടെ എന്റെ ബുക്ക് നോക്കുന്നു അവര്.
മിസ്സ് : അജിഷ് ! come here !
( ഉള്‍ക്കിടിലം ! പണി പാളിയോ ? കുഴപ്പമായി .. ന്നാ ...തോന്നുന്നേ )
മിസ്സ് : read this what you have written !
ഞാന്‍ : " the cleverness of the crow " .. ( കാക്കയുടെ ബുദ്ധി )!
മിസ്സ് : " clever crow " that's enough
ഓഹോ അങ്ങനെയും പറയാം .
ദി ക്രാ എന്നോകെ എഴുതിയാലും കേരളത്തില്‍ 3 rd റാങ്കു നേടി ആണ് അവള്‍ പാസ് ആയത്. അങ്ങനെ കോളേജിന്റെ അഭിമാന സ്തംഭം ആയി മാറിയത് ചരിത്രം. അധികം സംസാരിക്കുന്ന ഒരു പ്രകൃതം അല്ല.silence speaks louder than words. എനിക്കങ്ങനെ ആണ് അവളുടെ കാര്യത്തില്‍ തോന്നിയിട്ടുള്ളത്. ആ ഒരു സൗഹൃദം ആയിരുന്നു ഞങ്ങള്‍ തമ്മില്‍.
ഉച്ച കഴിഞ്ഞു ഒന്ന് മയങ്ങി.അപ്പോള്‍ വിദൂരതയില്‍ നിന്നും ഒരു പാട്ട് എന്നെ ഉണര്‍ത്തി. അതിനു താള മേളങ്ങളുടെ അകമ്പടിയും. ലിജോയുടെ ശബ്ദം ഒരു സംഗീതമായി ഞാന്‍ അപ്പോഴാണ് കേള്‍ക്കുന്നത്. കൂട്ടത്തില്‍ വിജയകുമാറിന്റെ താളവും. ഞാന്‍ അവരുടെ കൂടെ കൂടി. അതൊരു തുടക്കമായിരുന്നു. പിന്നീട് എല്ലാ ദിവസവും ഉച്ച കഴിഞ്ഞു ഗാനമേള ഒരു പതിവായി. ഈ സുമിന്‍ നല്ല പാട്ടുകളെ സ്നേഹിക്കുന്ന ഒരു മ്യൂസിക് lover ആണ് കേട്ടോ.
ഞങ്ങളുടെ ഈ ഗാനമേള കേട്ടറിഞ്ഞ electronics ബാച്ചിലെ കുറച്ചു കലാകാരന്മാര്‍ പരിചയപെടാന്‍ വന്നു.
" ആര്‍ട്സ് ഫെസ്റ്റ് തുടങ്ങുന്നു. നമുക്ക് ഒരു ഗാനമേള നടത്തിയാലോ "
" എങ്കില്‍ നമുക്ക് kitchen മ്യൂസിക് ട്രൈ ചെയാം . അതല്ലേ ബെറ്റര്‍ "
" kitchen മ്യൂസിക് ? അതെന്തുവാ ? "
" ഈ അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, കലം, സ്പൂണ്‍ ഒകെ നിരത്തി വെച്ച് ഒരു മിമിക്സ് പോലെ "
" ഓ അത് വേണ്ട " ഞാന്‍ പറഞ്ഞു " നമുക്ക് ഒറിജിനല്‍ ആയിട്ട് തന്നെ നടത്താം. keyboard അത്യാവശ്യം പ്ലേ ചെയാന്‍ എനിക്ക് അറിയാം "
" ആണോ എങ്കില്‍ റിഥം കമ്പോസര്‍ പ്ലേ ചെയുന്ന ഒരാള്‍ ഞങ്ങളുടെ ബാച്ചില്‍ ഉണ്ട്. അപ്പൊ എല്ലാം പറഞ്ഞത് പോലെ നാളെ ഉച്ച വരെ rehearsal . ഉച്ച കഴിഞ്ഞു പ്രോഗ്രാം . okay !"
പിറ്റേ ദിവസം
ആ സ്റ്റേജ് കണ്ടു ഞാന്‍ കിടുങ്ങി പോയി. എല്ലാ സീനിയേഴ്സും വന്നിട്ടുണ്ട്. എല്ലാം പൂക്കുറ്റി വെള്ളവും. സ്പീകര്‍ എല്ലാം ഒരു കിലോമീറ്റെര്‍ അകലെ മാറി ആണ് ഇരിക്കുന്നത്. ജാംബവാന്‍ സൌണ്ട് സിസ്റ്റം. അത് operate ചെയുന്ന ആള് പണ്ട് ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുതതാണോ എന്ന് വരെ എനിക്ക് തോന്നി. ആദ്യത്തെ song ലിജോയും ഷീജയും ചേര്‍ന്നുള്ള ഒരു യുഗ്മ ഗാനം .
അവര്‍ പാട്ട് തുടങ്ങി
" ഒന്നാം കിളി പോന്നാം കിളി .. വന്നാം കിളി മാവിന്മേല്‍ ...." koooooooooooo ......."ചുണ്ടന്‍ മാമ്പഴമേ ".... koooooooooo .. "കിളി "... koooooooo .....
( keyboard വായിച്ച എനിക്കും റിഥം കമ്പോസര്‍ പ്ലേ ചെയ്ത പ്രസീദിനും വലിയ പണി ഇല്ലായിരുന്നു. കാരണം കൂവല്‍ ഇങ്ങനെ background മ്യൂസിക് ആയിട്ട് എപ്പോഴും ഉണ്ടല്ലോ )
പാട്ടിനിടയില്‍ ലിജോയുടെ ശബ്ദം സ്പീക്കറിലൂടെ മുഴങ്ങി " ഇനി അടുത്ത വരി ഏതാ ഷീജേ ? "
അപ്പോള്‍ ഷീജ " യോ ദൈവമേ എനിക്ക് പേടിയാകുന്നു "
ലിജോ : " ഹേ എന്തിനാ പേടിക്കുന്നെ "
കൂവലിന് ശക്തി കൂടി . എപ്പോഴോ സ്റ്റെജിലെയ്ക്കുള്ള വൈദ്യുത പ്രവാഹം നിലച്ചു. അതോടു കൂടി ഗാനമേളയ്ക്ക് തിരശീല വീണു. അപ്പോഴും സ്റ്റേജില്‍ ആരോ മൈക്കില്‍ കൂടി തകര്‍ത്തു പാടുവാണ് " ഉയിരിന്‍ ഉയിരേ .. നദിയിന്‍ മടിയില്‍ ... ഹൂ ഹൂ ഹേ ഹേ "
അപ്പോള്‍ പ്രസീദ് അവരോടു : " ഡേയ് മതി മതി. ഇങ്ങു പോര് . കഴിഞ്ഞു "
ഒരു വെടിയും പുകയും മാത്രമേ എനിക്കിപ്പോഴും ഓര്‍മ്മ ഉള്ളു. " ഇന്നലെ ഗാനമേള നടത്തിയ ആളുകള്‍ അല്ലെ ഹി ഹി ഹി ഹി " ഇങ്ങനെ പറഞ്ഞു കൊണ്ടാണ് പിറ്റേ ദിവസം ആളുകള്‍ എന്നെ പരിചയപ്പെടാന്‍ വന്നത്.
ഇനി എന്തായാലും ഒരു പ്രോഗ്രാമിന് ഞാന്‍ ഇല്ല.ആ ഗാനമേളയുടെ ഹാങ്ങ് ഓവറില്‍ നട്ടം തിരിഞ്ഞു താടിക്ക് കൈയും കൊടുത്തു ഞാന്‍ അങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോള്‍ അത് വഴി ജോയിസ് മിസ്സ് വന്നു
മിസ്സ് : അജിഷ് , congrats നല്ല ഒരു attempt ആയിരുന്നു. keyboard നന്നായി പ്ലേ ചെയ്തു കേട്ടോ. "
എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എല്ലാവരും കുറ്റം പറഞ്ഞ സ്ഥലത്ത് ഒരു നല്ല കമന്റ്. സത്യത്തില്‍ ജീവിതത്തില്‍ അതൊരു നല്ല തിരിച്ചറിവായിരുന്നു. ടീച്ചറുടെ വാക്കുകള്‍ എന്നില്‍ ഉണര്‍ത്തിയ ആത്മ വിശ്വാസം അത്രയ്ക്കും വലുതായിരുന്നു. ഒരു ചെറിയ വാക്കുകള്‍ പോലും ഒരാളുടെ ജീവിതത്തില്‍ എത്ര വലിയ സ്വാധീനം ആണ് ചെലുത്തുന്നത് എന്ന വെളിച്ചം എന്റെ മനസ്സില്‍ തെളിഞ്ഞു. പ്രോഗ്രാം ഇനിയും നന്നായി നടത്താന്‍ ഉള്ള ഒരു വിശ്വാസം എന്നില്‍ ഉടലെടുത്തു.
സുമിന്‍ : എന്തുവാടാ അവര് വന്നു പറഞ്ഞിട്ട് പോയത് ?
ഞാന്‍ : എടാ മിസ്സ് പറയുവാരുന്നു. പ്രോഗ്രാം നല്ലതായിരുന്നെന്നു.
സുമിന്‍ : ഹി ഹി ഹി ഹി
ഞാന്‍ : ഡേയ് കിളിക്കാതെ ! എന്തുവാ ?
സുമിന്‍ : അതല്ലടാ. ആ ഗാനമെളയ്കിടയിലും അവര് എങ്ങനെ ഒറങ്ങി എന്നോര്‍ത്ത് ചിരിച്ചതാ..!! ദാണ്ടെടാ നിന്റെ നാന്‍സി വരുന്നു !!!
തുടരും..
Comments