കഥ തുടരുന്നു ( ചതി അറിഞ്ഞ നാള്‍ ) - episode 6
episode 6
സുമിന്‍ : " താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന് വികടനവാദികള്‍ ആയ MG യൂണിവേഴ്സിടിയും പ്രതിക്രിയ വാദികള്‍ ആയ നമ്മുടെ കോളേജും പ്രഥമ ദൃഷ്ട്ട്യ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ക്കിടയില്‍ ഉള്ള അന്തര്‍ധാര സജീവം ആയിരുന്നു എന്ന് വേണം കരുതാന്‍ "
" ബൂര്‍ഷ്വാസികള്‍ ആയ അദ്ധ്യാപകരും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെ ആണ് സപ്പ്ളി നമുക്ക് സംഭവിച്ചത് !"
ക്രിസ്ടഫര്‍ : " ഹേ മനസ്സിലായില്ലടാ !"
സുമിന്‍ : " അതായത് വര്ഗാധിപത്യവും കൊളോണലിസ്റ്റ് ചിന്താസരണികളും റാഡിക്കല്‍ ആയ ഒരു മാറ്റം അല്ല . ഇപ്പൊ മനസ്സിലായോ "!
ക്രിസ്ടഫര്‍ :" എന്ത് കൊണ്ട് നമുക്ക് സപ്പ്ളി കിട്ടി എന്ന് ലളിതമായി പറഞ്ഞാല്‍ പോരെ ? ഈ പ്രതിക്രിയാവാദവും കൊളോണലിസവും എന്നോകെ പറഞ്ഞു വെറുതെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നത് എന്തിനാ ?"
രാകേഷ് : " എടാ കടിഫറെ കൃത്യമായിട്ട് സ്റ്റഡി ക്ലാസിനു വരാത്തതാണ് നിന്റെ കുഴപ്പം. അതാ നിനക്ക് ഒന്നും മനസ്സിലാകാത്തത്"
ക്രിസ്ടഫര്‍ :" ഹേ എടാ കൃത്യമായിട്ട് സ്റ്റഡി ക്ലാസിനു വരുവാരുന്നേല്‍ നമുക്ക് സപ്പ്ളി അടിക്കില്ലായിരുന്നല്ലോ !"
ഇത് കേള്‍ക്കേണ്ട താമസം രാകേഷ് ക്രിസ്ടഫരിനെ ഓടിച്ചോണ്ട് പുതുപ്പള്ളി കവല വരെ പോയി.
സുമിന്‍ : ( ഒരു നെടുവീര്‍പ്പോടെ ) ഈ മണ്ടന്മാരുടെ കൂട്ടത്തില്‍ നീ എന്നെ എന്തിനു കൂട്ടി ദൈവമേ
രാജീവ് : " എന്നിട്ട് നിനക്കാണല്ലോ ഈ കൊല്ലം ഏറവും കൂടുതല്‍ സപ്പ്ളി !"
സുമിന്‍ : " എടാ ഒരു സപ്പ്ളി കൊണ്ടൊന്നും ലോകം അവസാനിക്കില്ല . നീ കണ്ടോ "
രാജീവ് : " പക്ഷെ നിന്റെ വീട്ടുകാര്‍ ഇത് അറിഞ്ഞാല്‍ മിക്കവാറും നിന്നെ അവസാനിപ്പിക്കാന്‍ സാധ്യത ഉണ്ട് "
സുമിന്‍ : " ഉമ്പിടീ !!! നിന്റെ കരിനാക്ക് വളച്ചു പറയാതെടാ പുല്ലേ "
ഈ സമയം രാകേഷ് അങ്ങോട്ടേക് വന്നു .
സുമിന്‍ : "എന്താടാ എന്ത് പറ്റി ? കടിഫര്‍ എന്തിയെ ?"
രാകേഷ് : " ഓടി കളഞ്ഞെടാ ! കിട്ടിയില്ല ഒടുക്കത്തെ സ്പീഡ് "
സുമിന്‍ : " നീ അവനെ തിന്നാന്‍ ആണെന്ന് വിചാരിച്ചു ഓടിയതാ അവന്‍ "
രാജീവ് : " അതു സത്യമല്ലേ സമയം ഉച്ച ആയി. പൊറോട്ട കിട്ടാത്തത് കൊണ്ട് , അല്ലെടാ പൊറോട്ട രകേഷേ ! ഹി ഹി "
രാകേഷ് : " പൊറോട്ട നിന്റെ അച്ഛന്‍ !!"
സുമിന്‍ : " ഹി ഹി നാട്ടിലുള്ളതോ ഗള്‍ഫില്‍ ഉള്ളതോ !!"
രാജീവ് : " ഹോ എടാ അത് അങ്ങനെ അല്ലല്ലോ . എടാ അച്ഛന്റെ നാട്ടില്‍ ഉള്ള അഡ്രസ് വേണോ അതോ ഗള്‍ഫില്‍ ഉള്ള അഡ്രസ് വേണോ എന്ന് പറഞ്ഞപ്പോള്‍ അത് ശകലം ഒന്ന് മാറിപോയി "
സുമിന്‍ : " പക്ഷെ നീ പറഞ്ഞപ്പോള്‍ നാട്ടിലെ അച്ഛന്റെ അഡ്രസ് വേണോ അതോ ഗള്‍ഫിലെ അച്ഛന്റെ അഡ്രസ് വേണോ എന്നായി പോയത്ഞങ്ങളുടെ കുറ്റം അല്ലല്ലോ ! "
ഒന്നാം സെമെസ്റെര്‍ റിസള്‍ട്ട് വന്നു. എല്ലാവരും കൂടി അത് വിലയിരുത്തുവായിരുന്നു. സാധാരണ ഗതിയില്‍ റിസള്‍ട്ട് വന്നാല്‍ ഉടന്‍ തന്നെ അത്കോളേജ് നോട്ടീസ് ബോര്‍ഡില്‍ ഇടും. പിന്നെ ചക്കപഴത്തില്‍ ഈച്ച അരിച്ച പോലെ എല്ലാം കൂടി വട്ടം നിന്ന് എണ്ണി പെറുക്കുന്നത് കാണാം. ചിലര്‍ ഏതാണ്ട് സ്വര്‍ഗം കണ്ട പോലെ ആര്‍ത്തു വിളിച്ചു ചാടുന്നത് കാണാം, ചിലര്‍ക്ക് ഹൃദയസ്തംഭനം, തല കറക്കം, .. പരിചയ സമ്പന്നനായ ഡോക്ടര്‍മാര്‍ പറയുന്ന പോലെ " ഓ ഒന്നും പേടിക്കാനില്ല . അറിയിക്കെണ്ടാവരെയൊക്കെ അറിയിചോളൂ"
എന്ന ലൈനില്‍ ആണ് മറ്റു ചിലര്‍.
ഈ സമയം രാകേഷ് ബോര്‍ഡില്‍ പരതി രജിസ്റ്റര്‍ നമ്പര്‍ 32560 .
ഓരോ നമ്പരായി എണ്ണി
"3 " - മം 3 കുറെ കണ്ടിട്ടുണ്ട്
"2 " - മം രണ്ടു
"5 " , ...."6 " ....."0 "
പൂജ്യം --- അവസാനം എന്താ പറഞ്ഞെ " 0 ".. പൂജ്യമാ ?...
" ഈശ്വരാ***************** !!!!!! ഒറ്റ അക്കം പോലും ഇല്ല . അടിച്ചു പോയി മോനെ " ...ബോധം കെട്ട് നിലത്തു..."
ഞാന്‍ ചെന്നപ്പോള്‍ രാകേഷ് താടിക്ക് കയ്യും കൊടുത്തു ഒരു മൂലയില്‍ വിഷാദ മൂകന്‍ ആയി ഇരിക്കുന്നു. എങ്ങനെ ഞാന്‍ ഇവനെ ആശ്വസിപ്പിക്കും. ഇപ്പോള്‍ ചെന്നാല്‍ പിടിച്ചു തിന്നു കളയുമോ ? ഓ ഇല്ല അവന്‍ ഫുഡ് കഴിചെന്നാ തോന്നുന്നേ
" സാരമില്ലടാ പോട്ടെ. ഇനി എഴുതി എടുത്താല്‍ പോരെ !"
രാകേഷ് ഒന്നും മിണ്ടിയില്ല
" നീ എന്താ ഒന്നും മിണ്ടാത്തേ ? ( പൊറോട്ട തിന്നാന്‍ കറി തന്നില്ലേ ) " എന്ന് ചോദിച്ചാല്‍ ഇടി കിട്ടും എന്നത് വ്യക്തമായിട്ടു അറിയാവുന്നത് കൊണ്ട് അത് മനസ്സില്‍ തന്നെ വെച്ചു.
രാകേഷ് : " എന്നാലും അതല്ലടാ !"
ഞാന്‍ : " ഏത് ?"
രാകേഷ് : " എനിക്ക് 3 സപ്പ്ളി ഉണ്ടെടാ !"
ഞാന്‍ : " അതാ നിന്‍റെ വിഷമം ? . പോട്ടെടാ. അടുത്ത തവണ എഴുതാമല്ലോ .. നീ വിഷമിക്കണ്ട "
രാകേഷ് : " ഹേയ് അതില്‍ എനിക്ക് വിഷമം ഒന്നും ഇല്ലടാ "
ഞാന്‍ : "പിന്നെ ? "
രാകേഷ് : " ആ പന്ന സുമിന് 2 സപ്പ്ളിയേ ഉള്ളൂ. "
ഞാന്‍ : "അതിനാണോ നീ അവനെ ഇടിക്കാന്‍ ഓടിച്ചത് ?"
രാകേഷ് : " പിന്നല്ലാതെ. അവനോട് ഞാന്‍ ഒരു 100 തവണ ചോദിച്ചതാ നീ പഠിച്ചില്ലല്ലോ പഠിച്ചില്ലല്ലോ എന്ന് . ആ കള്ളന്‍ ഇരുന്നു പഠിക്കുന്നുണ്ടായിരുന്നു. ഹും അടുത്ത തവണ ഞാന്‍ കാണിച്ചു കൊടുക്കാം "
ഞാന്‍ : " അപ്പൊ നീ പഠിക്കാന്‍ തീരുമാനിച്ചു അല്ലെ "
രാകേഷ് : " പിന്നേ .. പഠിച്ചു .ആ കള്ള സുമിനെ പഠിക്കാന്‍ സമ്മതിക്കില്ലടാ "
ഇത്തരം ചെറിയ ചെറിയ പിണക്കങ്ങളില്‍ പോലും ഒരു നന്മ ഉള്ള സൗഹൃദം ഉണ്ടായിരുന്നു. അതാണ് സുമിനെയും രാകെഷിനെയും പോലുള്ള സുഹൃത്തുക്കളുടെ കറ കളഞ്ഞ സൗഹൃദം.ഈ പറഞ്ഞ ആളുകള്‍ എല്ലാവരും തന്നെ നല്ല രീതിയില്‍ തന്നെ ഇപ്പോള്‍ ജീവിക്കുന്നത് കാണുമ്പോള്‍ അതിന്റെ ഭാഗ ഭാക്കാകാന്‍ കഴിഞ്ഞതില്‍ എനിക്കും ഒരു പാട് സന്തോഷം തോന്ന്നുന്നു. ഇവരുടെ വിശേഷങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. നമ്മളെ ചിരിപ്പിക്കാന്‍ അവര്‍ വീണ്ടും എത്തുന്നു അടുത്ത എപിസോടില്‍. കാത്തിരിയ്ക്കൂ....
Comments