കഥ തുടരുന്നു ( മരങ്ങള്‍ പെയ്യുമ്പോള്‍ ) - episode 8
episode 8 മഞ്ഞു പെയ്യുന്ന ഒരു ഡിസംബര്‍ മാസം. വഴിയോരത്തും, പുല്‍കൊടികളിലും, കണ്‍ പീലികളില്‍ പോലും മഞ്ഞു തുള്ളികള്‍ സുഖമായി ഉറങ്ങുന്നു. മരങ്ങള്‍ പെയ്യുന്നുണ്ടോ എന്ന് തോന്നിയെനിക്ക്. ഇവിടെയാണ് നാന്‍സിയെ കാത്തു ഞാന്‍ നില്‍ക്കുന്നത്. അവള്‍ വരുമോ ? അതോ ഇനി വെറുതെ പറഞ്ഞാതാകുമോ ? ഹേയ്. ഇല്ല . അവള്‍ പറ്റിക്കില്ല. ( ക്രാ.. ക്രാ ... ) എന്താണത് ? ഞാന്‍ മുകളിലേയ്ക്ക് നോക്കി . സത്യം കാക്ക കരഞ്ഞു. എന്നെ സാക്ഷിയാക്കി അന്തരീക്ഷത്തില്‍ നിന്നും ചൂട് കാക്ക കാഷ്ട്ടം എന്റെ കൈനെടിക് ഹോണ്ടയില്‍ സ്റ്റിക്കര്‍ ആയി പതിഞ്ഞു. ആവി പറക്കുന്ന ഫ്രഷ് കാഷ്ട്ടം. കഷ്ടം!. നല്ല ശകുനം തന്നെ. ചുറ്റും നോക്കിയപ്പോള്‍ അടുത്ത് കണ്ട ഒരു കാട്ടുകമ്യൂണിസ്റ്റ് ചെടിയുടെ ഇലകളാല്‍ ആ കാഷ്ട്ടം തുടച്ചു മാറ്റി കൊണ്ടിരിക്കുമ്പോള്‍ അതാ വരുന്നു .. ദൂരെ നിന്നും .. നാന്‍സി ! ഒരു നേര്‍ത്ത നിലാവെളിച്ചം പോലെ അവള്‍ എന്റെയടുത്തെത്തി. വെള്ള വസ്ത്രത്തില്‍ ഒരു മാലാഖയെ പോലെ തോന്നിച്ചു. ഒരു മന്ദസ്മിതത്തോടെ അവള്‍ ചോദിച്ചു " എന്താ കാണണം എന്ന് പറഞ്ഞത് ?" ( ഒരു നിമിഷം പഠിച്ചത് മുഴുവന്‍ ഞാന്‍ മറന്നു പോയി ) " ങേ ! അതോ ... അ...