അവിചാരിതം ( അധ്യായം 3 – തീരം അണയാതെ )
അധ്യായം 3 – തീരം അണയാതെ കോഴിക്കോട് കടൽക്കരയിൽ സന്ധ്യ പതുക്കെ ഇരുണ്ടുതുടങ്ങി. ആകാശത്തിന്റെ അവസാനത്തെ വെളിച്ചം കടലിന്റെ മേൽ നീണ്ടുനിന്നു. തിരകൾ പതിവുപോലെ കരയിലേക്ക് വന്നു മടങ്ങി. ചുറ്റും ആളുകൾ ഉണ്ടായിരുന്നു. കുട്ടികൾ മണലിൽ കളിക്കുന്നു. ചിലർ കുടുംബത്തോടൊപ്പം നടക്കുന്നു. ചിലർ നിശ്ശബ്ദമായി കടലിനെ നോക്കിനിൽക്കുന്നു. എന്നാൽ സന്ദീപിനും മേഘയ്ക്കും ആ നിമിഷത്തിൽ ലോകത്ത് മറ്റാരുമുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും നേർക്ക് നിൽക്കുകയായിരുന്നു. “മേഘ…” സന്ദീപ് ആ പേര് പതുക്കെ വിളിച്ചു. ഒരു പേര് മാത്രമല്ല അത്. അവൻ ഒരിക്കലും എഴുതാതെ മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു അധ്യായം. മേഘ ഒന്ന് ചിരിച്ചു. ആ ചിരിയിൽ സന്തോഷവും അവിശ്വാസവും ഒരുപോലെ ഉണ്ടായിരുന്നു. “നിന്നെ ഇവിടെ കാണുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.” “ഞാനും.” സന്ദീപ് പറഞ്ഞത് ഒരു വാക്ക് മാത്രമായിരുന്നെങ്കിലും അതിന്റെ പിന്നിൽ ഒരു ജീവിതം മുഴുവൻ ഉണ്ടായിരു അവർ കുറച്ചു നേരം ഒപ്പം നടന്നു. ആദ്യ നിമിഷങ്ങളിലെ അസ്വസ്ഥത പതുക്കെ അലിഞ്ഞുപോയി. “നീ ഇപ്പോൾ എവിടെയാണ്?” സന്ദീപ് ചോദിച്ചു. മേഘ കടലിലേക്ക് നോക്കി. “എറണാകുളത്തു.” “അച്ഛന്റെ ബിസിനസ് ഞാൻ ഏറ്റെടുത്തു.” “ഇപ...