അവിചാരിതം (അധ്യായം 2 – പറയാതെ പോയ വാക്കുകൾ)
സന്ധ്യ കഴിഞ്ഞ് ഇരുട്ട് പതുക്കെ കടൽക്കരയിലേക്ക് ഇറങ്ങിത്തുടങ്ങി.
ബീച്ചിൽ ആളുകൾ കുറയുകയായിരുന്നു.
സന്ദീപ് കടലിനരികിലൂടെ പതുക്കെ നടന്നു.
കൈയിൽ ഡയറി.
കാറ്റ് ശക്തമായി വീശി.
അപ്പോൾ...
കുറച്ചു ദൂരെ നിന്നിരുന്ന ഒരു സ്ത്രീയുടെ കണ്ണുകൾ
അവനിലേക്ക് വീണ്ടും തിരിഞ്ഞു.
ആദ്യം അവൾ ശ്രദ്ധിച്ചത്
അവന്റെ നടപ്പിന്റെ ആ രീതിയാണ്.
പിന്നീട്...
മുഖം.
അവൾ കുറച്ചു നേരം നോക്കി നിന്നു.
വിശ്വസിക്കാൻ കഴിയാത്ത പോലെ.
“ഇല്ല…
അവനാകാൻ വഴിയില്ല…”
അവൾ മനസ്സിൽ പറഞ്ഞു.
പക്ഷേ അവൻ അടുത്തേക്ക് വരുംതോറും..
ആ പഴയ മുഖം കൂടുതൽ വ്യക്തമായി.
കാലം മാറിയിരുന്നു.
മുടിയിൽ ചെറിയ നരകൾ.
മുഖത്ത് ക്ഷീണം.
പക്ഷേ ആ കണ്ണുകൾ...
അവൾക്ക് മറക്കാൻ കഴിയാത്തതായിരുന്നു.
അവൾ അറിയാതെ ഒരു ചുവട് മുന്നോട്ട് വച്ചു.
സന്ദീപ്…?”
ആ ശബ്ദം കേട്ട നിമിഷം
അവൻ നിശ്ചലമായി.
വർഷങ്ങൾക്കു മുമ്പ് കേട്ട ഒരു പേര്
പെട്ടെന്ന് ആരോ തിരികെ വിളിച്ച പോലെ.
അവൻ പതുക്കെ തിരിഞ്ഞു.
അവിടെ...
കാലം മാറ്റിയെങ്കിലും,
ഓർമ്മകൾ മാറ്റാൻ കഴിയാത്ത ഒരു മുഖം.
മേഘ
ഒരു നിമിഷം
ഇരുവരും ഒന്നും പറഞ്ഞില്ല.
കടൽ മാത്രം ശബ്ദിച്ചു.
“മേഘ…”
സന്ദീപ് പതുക്കെ പറഞ്ഞു.
ആ പേര് അവന്റെ ശബ്ദത്തിൽ നിന്നും പുറത്തുവന്നത് പോലും
വർഷങ്ങൾക്ക് ശേഷമായിരുന്നു.
സന്ദീപിന്റെയും മേഘയുടേം ഓർമ്മകൾ 20 കൊല്ലം പിറകിലേക്ക് പോയിരുന്നു
1980
മഴയുള്ള ഒരു ജൂൺ മാസം.
കോളേജിലേക്ക് കയറുന്ന വഴിയിലെ ചുവന്ന മണ്ണ് മുഴുവൻ ചെളിയായി കിടന്നു.
കാന്റീനിന്റെ മുന്നിൽ പതിവ് തിരക്ക്.
നനഞ്ഞ കുടകൾ വരാന്തയിൽ നിരത്തി വച്ചിരിക്കുന്നു.
ക്ലാസ് തുടങ്ങാൻ ഇനിയും സമയം ഉള്ളതുകൊണ്ട്
പലരും കൂട്ടമായി നിന്നു സംസാരിക്കുകയായിരുന്നു.
ആ തിരക്കിനിടയിൽ—
സന്ദീപിനെ ശ്രദ്ധിക്കാതിരിക്കാൻ ബുദ്ധിമുട്ടായിരുന്നു.
കോളേജ് മാഗസിന്റെ എഡിറ്റർ.
ഏത് പരിപാടിയിലും അവൻ ഉണ്ടാകും.
ആരെങ്കിലും സ്റ്റേജിൽ സംസാരിക്കാൻ മടിച്ചാൽ
മൈക്ക് വാങ്ങി crowd handle ചെയ്യുന്നത് സന്ദീപ് ആയിരിക്കും.
മാഗസിനിൽ അവൻ എഴുതിയ കഥകൾക്ക്
ക്യാമ്പസിൽ വേറെ ഒരു fan base തന്നെ ഉണ്ടായിരുന്നു.
അവൻ നന്നായി സംസാരിക്കും.
നന്നായി വരക്കും.
അതിലും കൂടുതൽ—
ആളുകളെ comfortable ആക്കാൻ അവന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു.
Junior, senior എന്ന വ്യത്യാസമില്ലാതെ
എല്ലാവരോടും സംസാരിക്കും.
കാന്റീനിൽ ഒറ്റയ്ക്ക് ഇരിക്കുന്ന ഒരാളുടെ അടുത്ത് പോലും
പോയി ഇരുന്ന് സംസാരിക്കാൻ അവന് ബുദ്ധിമുട്ടില്ലായിരുന്നു.
അതുകൊണ്ടായിരിക്കാം
ആളുകൾക്ക് അവനോട് പെട്ടെന്ന് അടുപ്പം തോന്നിയിരുന്നത്.
മേഘ തോമസിനും അങ്ങനെ തന്നെയായിരുന്നു.
ആദ്യം അവൾ ശ്രദ്ധിച്ചത്
ഒരു കോളേജ് പരിപാടിയിൽ സംസാരിക്കുന്ന സന്ദീപിനെയാണ്.
പിന്നീട് അവൻ എഴുതിയ കഥകൾ വായിച്ചു.
അതിനുശേഷം—
അവനെ ശ്രദ്ധിക്കാൻ തുടങ്ങി.
ലൈബ്രറിയിൽ അവൻ ഇരിക്കുന്ന ടേബിൾ ഏതാണ് എന്ന് പോലും
അവൾക്ക് അറിയാമായിരുന്നു.
മഴയുള്ള ദിവസങ്ങളിൽ
അവൻ വരാന്തയുടെ അറ്റത്ത് നിന്ന് മഴ നോക്കിനിൽക്കും.
കാന്റീനിൽ ചായ കുടിക്കുമ്പോൾ
ഗ്ലാസിന്റെ അരികിൽ വിരൽ കൊണ്ട് എന്തെങ്കിലും വരയ്ക്കുന്ന ഒരു ശീലം അവനുണ്ടായിരുന്നു.
ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളാണ്
അവളെ പതുക്കെ അവനിലേക്ക് അടുപ്പിച്ചത്
ഒരു ദിവസം ലൈബ്രറിയിൽ—
മേഘ ഒരു പുസ്തകം എടുക്കാൻ ശ്രമിക്കുമ്പോൾ
അത് കൈവിട്ട് താഴെ വീണു.
സന്ദീപ് പെട്ടെന്ന് കുനിഞ്ഞ് പുസ്തകം എടുത്തു.
“ഇത്ര വലിയ പുസ്തകം വായിക്കാനാണോ പ്ലാൻ…?”
അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
മേഘ പുസ്തകത്തിന്റെ cover നോക്കി.
“വലിയ പുസ്തകം വായിക്കുന്ന ആളുകൾക്ക് എന്തോ പ്രത്യേക intelligence look ഉണ്ടെന്ന് തോന്നും…”
സന്ദീപ് ചിരിച്ചു.
“അതാണോ ഇപ്പോഴത്തെ plan?”
“കുറച്ചൊക്കെ…”
“എന്നാൽ ഈ book വായിച്ചു തീർന്നാൽ intelligence പോകാനും chance ഉണ്ട്…”
മേഘ അറിയാതെ ചിരിച്ചു.
"Really ?"
ആദ്യമായി അവർ കുറച്ചു നേരം സംസാരിച്ചു.
ആ ദിവസത്തിന് ശേഷം
അവർ തമ്മിൽ ഒരു ചെറിയ സൗഹൃദം വളർന്നു.
കാന്റീനിൽ കാണും.
“ചായ?”
സന്ദീപ് ചോദിക്കും.
“നീ വാങ്ങിയാൽ മാത്രം…”
“അതെന്താ ഞാൻ മാത്രം sponsor?”
“College magazine editor ആണല്ലോ… status maintain ചെയ്യണം…”
സന്ദീപ് ചിരിക്കും.
ആ ചിരി മേഘയ്ക്ക് ഇഷ്ടമായിരുന്നു.
കാരണം അതിൽ
ഒട്ടും effort ഉണ്ടാകാറില്ല.
ഒരു മഴയുള്ള വൈകുന്നേരം
ഇരുവരും വരാന്തയിൽ നിന്ന് മഴ നോക്കുകയായിരുന്നു.
“നീ എപ്പോഴും sad characters ഉള്ള കഥകളാണ് എഴുതുന്നത്…”
മേഘ പറഞ്ഞു.
“അങ്ങനെയാണോ തോന്നിയത്?”
“Happy ending ഉള്ള ഒരു കഥ പോലും ഞാൻ വായിച്ചിട്ടില്ല…”
സന്ദീപ് കുറച്ചു നേരം മിണ്ടാതെ നിന്നു.
പിന്നീട് ചിരിച്ചു.
“Happy ending എഴുതാൻ വലിയ imagination വേണം…”
“അതെന്താ…?”
“Real life experience ഇല്ല…”
മേഘ അവനെ നോക്കി.
അവൻ തമാശയായി പറഞ്ഞെങ്കിലും
ആ വാക്കിന് പിന്നിൽ എന്തോ ഉണ്ടെന്ന് അവൾക്ക് തോന്നി.
പലപ്പോഴും അവൾ ശ്രദ്ധിച്ചിട്ടുണ്ട്—
സന്ദീപ് എല്ലാവരോടും സംസാരിക്കും.
ചിരിക്കും.
തമാശ പറയും.
പക്ഷേ ചില സമയങ്ങളിൽ
പെട്ടെന്ന് quiet ആകും.
എന്തോ മറ്റൊരു ലോകത്തേക്ക് പോയ പോലെ.
ആ സമയങ്ങളിൽ
അവന്റെ മുഖത്ത് ഒരു ഒറ്റപ്പെടൽ കാണാമായിരുന്നു.
അതെന്താണെന്ന്
മേഘയ്ക്ക് ഒരിക്കലും മനസ്സിലായിരുന്നില്ല.
പക്ഷേ അതാണ് അവളെ കൂടുതൽ അവനിലേക്ക് അടുപ്പിച്ചത്.
ഒരു ദിവസം കാന്റീനിൽ ഇരിക്കുമ്പോൾ—
“നീ വീട്ടിൽ ആരൊക്കെയുണ്ട്?”
മേഘ ചോദിച്ചു.
സന്ദീപ് ചായ ഗ്ലാസ് നോക്കിക്കൊണ്ടിരുന്നു.
“അച്ഛൻ…”
ഒരു ചെറിയ ഇടവേള.
“അമ്മ ചെറുപ്പത്തിലേ മരിച്ചു…”
മേഘയുടെ മുഖം മാറി.
“Sorry…”
“അതിന് എന്തിനാ sorry പറയുന്നത്…”
അവൻ ചെറിയൊരു ചിരിയോടെ പറഞ്ഞു.
പക്ഷേ ആ ചിരി കണ്ണുകളിലേക്ക് എത്തിയില്ല.
അന്നാണ് മേഘ ആദ്യമായി മനസ്സിലാക്കിയത്—
സന്ദീപിന്റെ ഉള്ളിൽ
ആരും കാണാത്ത ഒരു loneliness ഉണ്ടെന്ന്.
ആ ദിവസത്തിന് ശേഷം
അവൾ അവനെ കൂടുതൽ care ചെയ്യാൻ തുടങ്ങി.
സന്ദീപ് class miss ചെയ്താൽ അന്വേഷിക്കും.
അവൻ എഴുതിയ കഥ ആദ്യം വായിക്കാൻ വാങ്ങും.
ചിലപ്പോഴൊക്കെ
അവൻ എഴുതുന്നത് നോക്കി അടുത്ത് ഇരിക്കും.
“നീ ഇങ്ങനെ close ആയി ഇരുന്നാൽ concentration പോകും…”
സന്ദീപ് പറഞ്ഞു.
“അതൊക്കെ excuse ആണ്…”
“അല്ല seriously…”
“എന്നാൽ ഞാൻ പോവട്ടെ?”
സന്ദീപ് ഉടനെ തല ഉയർത്തി.
“അത്ര serious ആയിട്ട് എടുക്കണ്ട…”
മേഘ ചിരിച്ചു.
ആ നിമിഷങ്ങൾ
അവൾ അറിയാതെ സൂക്ഷിക്കാൻ തുടങ്ങി.
മേഘ ആദ്യമായി സന്ദീപിനോട് സംസാരിക്കുന്നത്
കോളേജ് മാഗസിൻ കാരണമായിരുന്നു.
അവൾ കുറച്ചു കവിതകൾ എഴുതുമായിരുന്നു.
പക്ഷേ ആരെയും കാണിക്കാറില്ല.
ഒരു ദിവസം ഒരു സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി
ഒരു കവിത Magazine submission വേണ്ടി കൊടുത്തു.
അടുത്ത ദിവസം ഉച്ചയ്ക്ക്—
“മേഘ തോമസ് ആരാ…?”
Classroomന്റെ വാതിലിൽ നിന്ന് സന്ദീപ് ചോദിച്ചു.
മേഘ ഒന്ന് ഞെട്ടി എഴുന്നേറ്റു.
“ഞാനാണ്…”
സന്ദീപിന്റെ കൈയിൽ കുറച്ചു papers ഉണ്ടായിരുന്നു.
“ഇത് തന്റെ poem ആണോ…?”
മേഘ പതുക്കെ തലകുനിച്ചു.
“നന്നായിട്ടുണ്ട്…”
അവൻ വളരെ casually പറഞ്ഞു.
“പക്ഷേ ending കുറച്ചു weak ആണ്…”
മേഘയുടെ മുഖം ഒന്ന് വീണു.
സന്ദീപ് ചിരിച്ചു.
“അതെന്താ ഇങ്ങനെ serious ആയി എടുക്കുന്നത്…
rewrite ചെയ്താൽ ഇനിയും നന്നാകും…”
അവൻ paper അവൾക്ക് തിരികെ കൊടുത്തു.
“By the way…
last two lines really നല്ലതായിരുന്നു…”
ആ ദിവസം ആദ്യമായി
മേഘ സന്ദീപിനെ അടുത്ത് നിന്ന് ശ്രദ്ധിച്ചു.
അവൻ സംസാരിക്കുന്നത് വളരെ simple ആയിരുന്നു.
ഒട്ടും show off ഇല്ല.
പക്ഷേ കേൾക്കുന്ന ആളെ comfortable ആക്കുന്ന എന്തോ അവനുണ്ടായിരുന്നു.
അതിനുശേഷം
മാഗസിന്റെ ഓരോ issue വരുമ്പോഴും
മേഘ എന്തെങ്കിലും submit ചെയ്യും.
സന്ദീപ് അത് വായിക്കും.
ചിലപ്പോഴൊക്കെ
Red ink കൊണ്ട് ചെറിയ corrections പോലും എഴുതിവെക്കും.
“ഇത്ര corrections ഇട്ടാൽ
Original കവിത കാണാതെയാവും…”
മേഘ ഒരിക്കൽ പറഞ്ഞു.
“അതെന്റെ Artistic contribution ആണ്…”
സന്ദീപ് ചിരിച്ചു.
ഒരു സന്ധ്യ...
ക്യാമ്പസ് ഏകദേശം ശൂന്യമായിരുന്നു.
സന്ദീപ് ഒരു ബെഞ്ചിൽ ഇരുന്നു എന്തോ എഴുതുകയാണ്.
മേഘ പതുക്കെ അവന്റെ മുന്നിലേക്ക് നടന്നു.
അവളുടെ ഹൃദയം വേഗത്തിൽ ഇടിച്ചു.
“സന്ദീപ്…”
അവൻ തല ഉയർത്തി നോക്കി.
“എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്…”
ഒരു ചെറിയ നിശ്ശബ്ദം.
മഴയുടെ ശബ്ദം മാത്രം.
“എനിക്ക് നിന്നെ ഇഷ്ടമാണ്…”
സന്ദീപ് അവളെ നോക്കി.
ആ കണ്ണുകളിൽ ഞെട്ടൽ ഉണ്ടായിരുന്നില്ല.
കാരണം
അവന് അത് നേരത്തെ തന്നെ അറിയാമായിരുന്നു.
കുറച്ചു ദിവസങ്ങൾക്കു മുൻപ് …
കോളേജിന് പുറത്തുള്ള ആ ചെറിയ ചായക്കട പതിവുപോലെ തിരക്കിലായിരുന്നു.
ചൂട് ചായയുടെ മണം വായുവിൽ കലർന്നിരുന്നു.
റോഡിലൂടെ പോകുന്ന ബസുകളുടെ ശബ്ദവും, വിദ്യാർത്ഥികളുടെ ചിരിയും, പാത്രങ്ങൾ തമ്മിൽ ഇടിക്കുന്ന ശബ്ദവും എല്ലാം ചേർന്ന് ആ സായാഹ്നത്തിന് ഒരു പരിചിതമായ ജീവൻ നൽകിയിരുന്നു.
സന്ദീപ് ഒറ്റയ്ക്ക് നിന്നു ചായ കുടിക്കുകയായിരുന്നു.
കൈയിൽ ഗ്ലാസ് ഉണ്ടായിരുന്നെങ്കിലും മനസ്സ് എവിടെയോ ആയിരുന്നു.
അന്ന് മേഘ ക്ലാസിൽ വന്നിരുന്നില്ല.
അവൾക്ക് പനി ആണോ, വീട്ടിൽ എന്തെങ്കിലും പ്രശ്നമാണോ—അവൻ പലതും ചിന്തിച്ചു.
അപ്പോഴാണ് പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടത്.
“നീ സന്ദീപ് അല്ലേ?”
സന്ദീപ് തിരിഞ്ഞുനോക്കി.
അമ്പതിനു മുകളിലുള്ള ഒരാൾ.
വെളുത്ത ഷർട്ട്.
കണ്ണുകളിൽ ക്ഷീണം.
മുഖത്ത് ഒരുതരം ഗൗരവം.
“അതെ…”
സന്ദീപ് പതുക്കെ മറുപടി പറഞ്ഞു.
ആ മനുഷ്യൻ ഒരു നിമിഷം അവനെ നോക്കി നിന്നു.
“ഞാൻ… മേഘയുടെ അച്ഛനാണ്.”
ആ വാക്ക് കേട്ട നിമിഷം,
സന്ദീപിന്റെ ഉള്ളിലൂടെ ഒരു തണുത്ത കാറ്റ് പാഞ്ഞുപോയ പോലെ തോന്നി.
കൈയിലെ ചായഗ്ലാസ് അല്പം വിറച്ചു.
അവർ ചായക്കടയുടെ തിരക്കിൽ നിന്ന് അല്പം മാറി റോഡിന്റെ വക്കിലേക്ക് നടന്നു.
അവിടെ മഴ നനഞ്ഞ മണ്ണിന്റെ മണം ശക്തമായിരുന്നു.
കുറച്ചു നിമിഷങ്ങൾ ആരും ഒന്നും പറഞ്ഞില്ല.
മേഘയുടെ അച്ഛൻ ദൂരെയൊക്കെയായി നോക്കി നിന്നു.
പിന്നീട് വളരെ പതുക്കെ സംസാരിച്ചു തുടങ്ങി.
“എനിക്ക് എല്ലാം മനസ്സിലായി…”
സന്ദീപ് തലകുനിച്ച് നിന്നു.
അവന്റെ ഹൃദയം വേഗത്തിൽ ഇടിക്കുകയായിരുന്നു.
“എന്റെ മകൾ നിന്നെ ഇഷ്ടപ്പെടുന്നുണ്ട്…”
ആ വാക്കുകൾ കേട്ടപ്പോൾ,
സന്ദീപിന്റെ ഉള്ളിൽ ഒരു ചെറിയ പ്രകാശം തെളിഞ്ഞു.
പക്ഷേ അതു നീണ്ടുനിന്നില്ല.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം,
അവളുടെ അച്ഛൻ വീണ്ടും പറഞ്ഞു—
“പക്ഷേ… നീ ഇതിൽ നിന്നും പിന്മാറണം.”
ആ വാക്കുകൾ ഉച്ചത്തിൽ ആയിരുന്നില്ല.
പക്ഷേ അതിന്റെ ഭാരം സന്ദീപിന്റെ നെഞ്ചിൽ കല്ലുപോലെ വീണു.
അവൻ എന്തോ പറയാൻ ശ്രമിച്ചു.
പക്ഷേ വാക്കുകൾ പുറത്തുവന്നില്ല.
“നിന്റെ സാഹചര്യങ്ങൾ എനിക്കറിയാം…”
അച്ഛൻ തുടർന്നു.
“നീ ഒരു മോശം കുട്ടിയല്ല.
നിന്നെക്കുറിച്ച് ഞാൻ അന്വേഷിച്ചു.
നല്ല മനസ്സുള്ള ആളാണെന്ന് എനിക്ക് അറിയാം…”
സന്ദീപിന്റെ കണ്ണുകൾ നനയാൻ തുടങ്ങി.
“പക്ഷേ എന്റെ മകളുടെ ഭാവി…”
അവന്റെ ശബ്ദം ചെറുതായി വിങ്ങി.
“ഞാൻ ഒരു അച്ഛനാണ് മോനേ…
അവൾക്ക് നല്ലൊരു ജീവിതം വേണമെന്നാണ് എന്റെ ആഗ്രഹം.”
മഴത്തുള്ളികൾ ചെറുതായി വീഴാൻ തുടങ്ങി.
“ദയവായി… അവളുടെ ജീവിതം നശിപ്പിക്കരുത്…”
ആ വാക്ക് കേട്ടപ്പോൾ സന്ദീപ് കണ്ണടച്ചു.
അവന്റെ
ശബ്ദം ചെറുതായി വിങ്ങി.
സന്ദീപിന്റെ
കണ്ണുകൾ നനഞ്ഞു.
അവന്
പറയാനുണ്ടായിരുന്നു—
“ഞാൻ അവളെ സ്നേഹിക്കുന്നു…” എന്ന്.
പക്ഷേ…
ഒന്നും പറയാൻ അവനായില്ല .
കാരണം മുന്നിൽ നിൽക്കുന്നത് ഒരു ശത്രു അല്ലായിരുന്നു.
സ്വന്തം മകളെക്കുറിച്ച് ഭയപ്പെടുന്ന ഒരു അച്ഛനായിരുന്നു.
കുറച്ച് നിമിഷങ്ങൾക്ക് ശേഷം മേഘയുടെ അച്ഛൻ വീണ്ടും സംസാരിച്ചു.
“ഈ കാര്യം അവൾ അറിയരുത്…”
സന്ദീപ് പതുക്കെ തല ഉയർത്തി നോക്കി.
“നീ വാക്ക് തരാമോ?”
ആ നിമിഷം സമയം പോലും നിശ്ചലമായ പോലെ തോന്നി.
സന്ദീപിന്റെ തൊണ്ട വരണ്ടു.
ഒരു ഭാഗത്ത് മേഘ.
മറ്റൊരു ഭാഗത്ത് അവളുടെ സന്തോഷം.
ഒടുവിൽ…
അവൻ തലകുനിച്ചു.
“തരാം…”
ആ വാക്ക് പറഞ്ഞ നിമിഷം,
സന്ദീപ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രണയം…
സ്വന്തം കൈകൊണ്ട് വിട്ടുകൊടുത്തു....
ഇപ്പോൾ…
അവൻ മേഘയുടെ മുന്നിൽ നിൽക്കുന്നു.
“എനിക്ക്
നിന്നെ ഇഷ്ടമാണ്…”
അവളുടെ വാക്കുകൾ ഇപ്പോഴും അവന്റെ കാതിൽ മുഴങ്ങുന്നു.
സന്ദീപിന്റെ കൈകൾ മുറുകി.
അവൻ മേഘയെ നോക്കി.
അവളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന്
ആ കണ്ണുകളിൽ ഉണ്ടായിരുന്നു.
പക്ഷേ അത് പറയാൻ
അവന് ധൈര്യമുണ്ടായില്ല
“മേഘ…”
അവൻ പതുക്കെ പറഞ്ഞു.
“എനിക്ക്… അങ്ങനെ ഒരു feeling ഇല്ല…”
ആ വാക്കുകൾ പുറത്തുവന്ന നിമിഷം
അവന്റെ ഉള്ളിൽ എന്തോ തകർന്നു.
മേഘയുടെ കണ്ണുകൾ നിശ്ചലമായി.
“സത്യമാണോ…?”
അവൾ ചോദിച്ചു.
സന്ദീപ് അവളെ നേരെ നോക്കിയില്ല.
“അതെ…”
മഴ വീണ്ടും ശക്തമായി.
പക്ഷേ അവരുടെ ഇടയിലെ നിശബ്ദത
അതിലും ശക്തമായിരുന്നു.
ആ നിമിഷം…
മേഘയുടെ ഉള്ളിൽ എന്തോ മൗനമായി തകർന്നു.
പക്ഷേ
അവൾ കരഞ്ഞില്ല.
അവൾ
ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
“ശരി…”
അവൾ
പറഞ്ഞു.
“നീ
സന്തോഷത്തോടെ ഇരിക്കണം…നീ ഹാപ്പി ആയിരുന്നാൽ മതി...അത് മതി എനിക്ക് ”
അവൾ
തിരിഞ്ഞു നടന്നു.
സന്ദീപ്
അവിടെ തന്നെ നിന്നു.
അവൾ
അകന്നു പോകുന്ന ഓരോ ചുവടും…
അവന്റെ ഹൃദയത്തിൽ കനൽ വീഴുന്നത് പോലെ...
അവൻ
കൈയിൽ പിടിച്ചിരുന്ന പേപ്പർ പതുക്കെ മുറുകി.
അവന്റെ
കണ്ണുകളിൽ നിന്ന്
ഒരുതുള്ളി വീണു.
അവൻ
മനസ്സിൽ പറഞ്ഞു—
“മേഘ...I REALLY LOVE YOU...എന്നോട് ക്ഷമിക്കണം…”
മഴ പെയ്തു തോർന്ന ആ സന്ധ്യയിൽ —
രണ്ട് മനുഷ്യർ
പരസ്പരം സ്നേഹിച്ചിട്ടും…
പരസ്പരം നഷ്ടപ്പെടുത്തി.
വർഷങ്ങൾക്കു
ശേഷം…
കോഴിക്കോട്
കടൽക്കരയിൽ,
ആ രണ്ട് മനുഷ്യർ വീണ്ടും കണ്ടുമുട്ടുമ്പോൾ—
അവർക്കിടയിൽ
നിന്നത്
പറയാതെ പോയ വാക്കുകളായിരുന്നു.
(തുടരും…)

Comments