റീലുക്ക്

റീലുക്ക് 
================================================================
കുറച്ചു വര്ഷങ്ങള്ക്ക് മുന്പാണ് .. അന്ന്  ഞാന്‍ കൊച്ചിയില്‍  ജോലി ചെയ്തു കൊണ്ടിരിക്കുന്ന സമയം .. കോട്ടയത്തു എന്റെ വീട്ടിലേക്ക്  പോകാന്‍ വേണ്ടി കലൂര് ബസ്‌ സ്ടാന്റില്‍ ചെന്ന് ഒരു ബസില്‍ സീറ്റ്  പിടിച്ചു ... അല്പ്പ സമയം  കഴിഞ്ഞപ്പോള്‍  എന്റെ തൊട്ടടുത്ത്‌ ഒരു മധ്യവയസ്ക്കന്‍  വന്നിരുന്നു .... അയാളുടെ കൈ വശം ഒരു കെട്ട്  നോട്ടീസുകള്‍  ഉണ്ടായിരുന്നു ... അതില്  ഒരെണ്ണം എടുത്തു അയാള്‍ എനിക്ക് നേരെ നീട്ടി .. വേണ്ട എന്ന് ഞാന്‍  ആംഗ്യം കാണിച്ചു ...
അയാള്‍ വീണ്ടും നിര്ബന്ധിച്ചു
" നിങ്ങള്‍ ഇത് ഒന്ന് വായിച്ചു നോക്കു ... " - ഇത്തവണ അയാളുടെ കണ്ണുകളില്  ഒരു ദൈന്യത ...
ഞാന്‍ അത് വായിച്ചു .. സമൂഹം ഉണരണം , കണ്ണ് തുറക്കണം , എന്നിങ്ങനെ എന്തെല്ലാമോ എഴുതിയിരിക്കുന്നു ...
  ശരി ..ആയിക്കോട്ടെ ... വായിച്ച ശേഷം അത് ഞാന്‍ അയാള്ക്ക്  തിരികെ നല്കി ....
അയാളുടെ ഭാവം മാറി ... " ഒരു രൂപാ തരണം ... !!! "
ഞാന്‍ അമ്പരപ്പോടെ " എന്തിനു ..? ഞാന്‍ നിങ്ങള്ക്ക് പൈസ തരണം ... ഇതെനിക്ക് വേണ്ട ... !! "
അയാള്‍  - " നിങ്ങള് ഇത് വായിച്ചതിന്റെ പൈസ ആണ് ഒരു രൂപ ...  ഇത് വായിച്ചതിലൂടെ നിങ്ങള്ക്ക്  വിജ്ഞാനം കിട്ടി .. അതിന്റെ വില വേണം !! "]
ഞാന്‍ - " ഓ ശെരി ആയിക്കോട്ടെ ..".ഞാന്‍ പോക്കറ്റില്  നിന്നും ഒരു രൂപ എടുത്തു അയാള്ക്ക് കൊടുത്തു ... - മറ്റു യാത്രക്കാർ ഇതൊകെ ശ്രദ്ധിക്കുന്നുണ്ട് .. ഞാന്‍ ഓര്ത്തു ...
അയാള്‍ രൂപ വാങ്ങി പോക്കറ്റില്  ഇട്ടു ..വളരെ സംതൃപ്തിയോടെ ...
ഇത്തവണ ഭാവം മാറിയത് എന്റെ ആണ് -  ഞാന്‍ വളരെ അമര്ഷതോടെ ആ നോട്ടീസ്  വലിച്ചു ചുരുട്ടി കീറി പിച്ചി കൊണ്ടിരുന്നപ്പോള്‍ അയാള്‍ പറഞ്ഞു " പുതു തലമുറയുടെ അഹങ്കാരം ആണ് ഇത് - വിജ്ഞാനം ആണ് നിങ്ങള്  ഇപ്പൊ നശിപ്പിച്ചത് ... "
ഞാന്‍ വളരെ ശാന്തമായി പറഞ്ഞു - " സുഹൃത്തേ .. നോട്ടീസ് തരുന്നതിനു മുന്പ് ഒരു രൂപ വേണം എന്ന് നിങ്ങള്‍ ആവശ്യപ്പെടിരുനെങ്കില്  വളരെ സന്തോഷത്തോടെ ഞാന്‍ ഇത് മേടിചെനെ ... പക്ഷെ നിങ്ങള്‍ എന്നെ പറ്റിക്കാനും  മുതലെടുക്കാനും ആണ് ശ്രമിച്ചത്‌ .. ഇപ്പോള്‍ ഈ നോട്ടീസ്  ഞാന്‍ കാശ് കൊടുത്തു  മേടിച്ചതാണ് ... സൊ എനിക്ക് ഇത്  എന്റെ ഇഷ്ട്ടം പോലെ എന്തും ചെയാം ... ഒരു രൂപ എന്ന് പറയുന്നത് വളരെ തുച്ചമായിരിക്കാം ..പക്ഷെ അതൊരു മുതലെടുപ്പിലൂടെ നേടാന്‍ ശ്രമിക്കരുത് ..."
പിന്നീട് ഒന്നും മിണ്ടാതെ ഞങ്ങള് രണ്ടു പേരും  യാത്ര  തുടര്ന്നു ...

ഈ സംഭവം എഴുതാന്‍  കാരണം മറ്റൊന്നുമല്ല ... ഈ അടുത്ത കാലത്ത് മൂവാറ്റുപുഴ KSRTC  സ്റ്റാന്‍ഡില്  ഇങ്ങേരെ വീണ്ടും കണ്ടു ...
കയ്യില്‍  കുറെ നോട്ടീസ് കെട്ടുകളുമായി ....ബസ്‌ കാത്തു നില്ക്കുന്നു ...:)

 

Comments

Popular posts from this blog

കഥ തുടരുന്നു... ( ആദ്യ ചുവടു വയ്പ്പ് )

കഥ തുടരുന്നു ( ദി ക്രാ & ദി മ്യൂസിക്‌ ) - episode 7

ചില ഓഫീസ് അപാരതകൾ - "ഡെഡിക്കേഷൻ" (എപ്പിസോഡ് 1)