Posts

Showing posts from 2026

അവിചാരിതം ( അധ്യായം 3 – തീരം അണയാതെ )

Image
അധ്യായം 3 –  തീരം അണയാതെ കോഴിക്കോട് കടൽക്കരയിൽ സന്ധ്യ പതുക്കെ ഇരുണ്ടുതുടങ്ങി. ആകാശത്തിന്റെ അവസാനത്തെ വെളിച്ചം കടലിന്റെ മേൽ നീണ്ടുനിന്നു. തിരകൾ പതിവുപോലെ കരയിലേക്ക് വന്നു മടങ്ങി. ചുറ്റും ആളുകൾ ഉണ്ടായിരുന്നു. കുട്ടികൾ മണലിൽ കളിക്കുന്നു. ചിലർ കുടുംബത്തോടൊപ്പം നടക്കുന്നു. ചിലർ നിശ്ശബ്ദമായി കടലിനെ നോക്കിനിൽക്കുന്നു. എന്നാൽ സന്ദീപിനും മേഘയ്ക്കും ആ നിമിഷത്തിൽ ലോകത്ത് മറ്റാരുമുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും നേർക്ക് നിൽക്കുകയായിരുന്നു. “മേഘ…” സന്ദീപ് ആ പേര് പതുക്കെ വിളിച്ചു. ഒരു പേര് മാത്രമല്ല അത്. അവൻ ഒരിക്കലും എഴുതാതെ മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു അധ്യായം. മേഘ ഒന്ന് ചിരിച്ചു. ആ ചിരിയിൽ സന്തോഷവും അവിശ്വാസവും ഒരുപോലെ ഉണ്ടായിരുന്നു. “നിന്നെ ഇവിടെ കാണുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.” “ഞാനും.” സന്ദീപ് പറഞ്ഞത് ഒരു വാക്ക് മാത്രമായിരുന്നെങ്കിലും അതിന്റെ പിന്നിൽ ഒരു ജീവിതം മുഴുവൻ ഉണ്ടായിരു അവർ കുറച്ചു നേരം ഒപ്പം നടന്നു. ആദ്യ നിമിഷങ്ങളിലെ അസ്വസ്ഥത പതുക്കെ അലിഞ്ഞുപോയി. “നീ ഇപ്പോൾ എവിടെയാണ്?” സന്ദീപ് ചോദിച്ചു. മേഘ കടലിലേക്ക് നോക്കി. “എറണാകുളത്തു.” “അച്ഛന്റെ ബിസിനസ് ഞാൻ ഏറ്റെടുത്തു.” “ഇപ...

അവിചാരിതം (അധ്യായം 2 – പറയാതെ പോയ വാക്കുകൾ)

Image
അധ്യായം 2 – പറയാതെ പോയ വാക്കുകൾ  സന്ധ്യ കഴിഞ്ഞ് ഇരുട്ട് പതുക്കെ കടൽക്കരയിലേക്ക് ഇറങ്ങിത്തുടങ്ങി. ബീച്ചിൽ ആളുകൾ കുറയുകയായിരുന്നു. സന്ദീപ് കടലിനരികിലൂടെ പതുക്കെ നടന്നു. കൈയിൽ ഡയറി. കാറ്റ് ശക്തമായി വീശി. അപ്പോൾ... കുറച്ചു ദൂരെ നിന്നിരുന്ന ഒരു സ്ത്രീയുടെ കണ്ണുകൾ അവനിലേക്ക് വീണ്ടും തിരിഞ്ഞു. ആദ്യം അവൾ ശ്രദ്ധിച്ചത് അവന്റെ നടപ്പിന്റെ ആ രീതിയാണ്. പിന്നീട്... മുഖം. അവൾ കുറച്ചു നേരം നോക്കി നിന്നു. വിശ്വസിക്കാൻ കഴിയാത്ത പോലെ. “ഇല്ല… അവനാകാൻ വഴിയില്ല…” അവൾ മനസ്സിൽ പറഞ്ഞു. പക്ഷേ അവൻ അടുത്തേക്ക് വരുംതോറും.. ആ പഴയ മുഖം കൂടുതൽ വ്യക്തമായി. കാലം മാറിയിരുന്നു. മുടിയിൽ ചെറിയ നരകൾ. മുഖത്ത് ക്ഷീണം. പക്ഷേ ആ കണ്ണുകൾ... അവൾക്ക് മറക്കാൻ കഴിയാത്തതായിരുന്നു. അവൾ അറിയാതെ ഒരു ചുവട് മുന്നോട്ട് വച്ചു. സന്ദീപ്…?” ആ ശബ്ദം കേട്ട നിമിഷം അവൻ നിശ്ചലമായി. വർഷങ്ങൾക്കു മുമ്പ് കേട്ട ഒരു പേര് പെട്ടെന്ന് ആരോ തിരികെ വിളിച്ച പോലെ. അവൻ പതുക്കെ തിരിഞ്ഞു. അവിടെ... കാലം മാറ്റിയെങ്കിലും, ഓർമ്മകൾ മാറ്റാൻ കഴിയാത്ത ഒരു മുഖം. മേഘ ഒരു നിമിഷം ഇരുവരും ഒന്നും പറഞ്ഞില്ല. കടൽ മാത്രം ശബ്ദിച്ചു. “മേഘ…” സന്ദീപ് പതുക്കെ പറഞ്ഞു. ആ പേര് അവന്റ...

അവിചാരിതം ( അദ്ധ്യായം 1 – ഒറ്റപ്പെട്ട ശബ്ദങ്ങൾ )

Image
  അദ്ധ്യായം 1 – ഒറ്റപ്പെട്ട  ശബ്ദങ്ങൾ  മഴ പെയ്യാൻ പോകുന്ന പോലെ ആകാശം കറുത്തിരുന്നു. കോഴിക്കോട് കടൽക്കരയിൽ ആ സന്ധ്യയ്ക്ക് ഒരു പ്രത്യേകമായ ശൂന്യത ഉണ്ടായിരുന്നു. തിരകൾ ഒന്നിനു പിന്നാലെ ഒന്നായി കരയിലേക്ക് അടിച്ചു വീണു  പക്ഷേ ഓരോ തിരയും മടങ്ങുമ്പോൾ, ഒരു ശൂന്യത അവിടെ വിട്ടുപോയി. ആ ശൂന്യത പോലെ തന്നെയായിരുന്നു സന്ദീപ് ബാലകൃഷ്ണന്റെ ജീവിതവും. വെള്ള ഷർട്ടും പഴയ ജീൻസും ധരിച്ച്, ചെരിപ്പ് കൈയിൽ പിടിച്ച്, മണലിൽ നഗ്നപാദനായി അവൻ നടന്നു. കാറ്റ് ഉപ്പിന്റെ ഗന്ധവുമായി മുഖത്ത് തട്ടി കടന്നുപോയി. അവന്റെ മുടി അലക്കി. ഷർട്ടിന്റെ കോളർ ഉയർത്തി. പക്ഷേ അവന്റെ ഉള്ളിൽ.. ഒന്നും മാറിയില്ല. സന്ദീപിന്റെ കണ്ണുകൾ കടലിലേക്കായിരുന്നു. പക്ഷേ അവൻ നോക്കിയത് കടലല്ല. ഏതോ  ഒരിടത്തേക്ക്… അവിടെ എന്തോ നഷ്ടപ്പെട്ടിരിക്കുന്ന പോലെ. കൈയിൽ ഒരു പഴയ ഡയറി.. ഡയറി അല്ല അത് ഒരു പാട് താളുകൾ ഉള്ള ഒരു വലിയ പുസ്തകകെട്ട് താളുകൾ മഞ്ഞപിടിച്ചിരിക്കുന്നു. ചിലത് മടക്കങ്ങൾ കൊണ്ട് കുഴഞ്ഞു. ചിലത് എഴുതാതെ ശൂന്യമായി കിടക്കുന്നു . അത് ഒരു കഥയായിരുന്നു. അവൻ എഴുതാൻ ശ്രമിക്കുന്ന… പക്ഷേ പൂർത്തിയാക്കാൻ കഴിയാത്ത ഒരു കഥ. “അവസാനം…” അവ...