ഒരു കണ്ണൂര്‍ ( കണ്ണീര്‍ ) കഥ :(

സംഭവം വളരെ സിമ്പിള്‍ ആണ്. തുടക്കം കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ നിന്നാണ്. ലക്‌ഷ്യം കണ്ണൂര്‍ വെച്ച് പിടിക്കുക, സോണിയയുടെ കല്യാണ നിശ്ചയം. പറയുമ്പോള്‍ എല്ലാം പറയണമല്ലോ ഇത്തവണ രശ്മിയും കിരണും വരുന്നുണ്ട്. കല്യാണം കഴിഞ്ഞു അവരുടെ ആദ്യത്ത കണ്ണൂര്‍ പോക്ക്.

ഈയുള്ളവന്‍ ഒരിക്കല്‍ അവിടെ പോയതാണല്ലോ. പറഞ്ഞു തീര്‍ന്നില്ല ദേ നില്‍ക്കുന്നു മേല്‍ പറഞ്ഞ ദമ്പതികള്‍. ഹിമാലയത്തിലോട്ടു എന്ന വണ്ണം ഒരു മുട്ടന്‍ ബാഗ് കിരണിന്‍റെ തോളില്‍. "എന്താടാ അമ്മിക്കല്ല് വല്ലോം ആണോ ഗിഫ്റ്റ് ആയിട്ട് കൊടുക്കമ്പോണേ !!" എന്ന് ചോദിയ്ക്കാന്‍ നാക്ക് പൊങ്ങി വന്നതാണ് . പിന്നെ ഈ ജാതി ആജാന ബാഹുക്കളോട് അമ്മാതിരി വര്‍ത്തമാനം പറഞ്ഞാല്‍ എനിക്കിട്ടു എട്ടിന്റെ പണി എപ്പോ കിട്ടി എന്ന് ചോദിച്ചാല്‍ പോരെ. അത് കാരണം ഞാന്‍ അത് വിഴുങ്ങി ഒരു സ്റ്റൈലന്‍ ചിരി പാസാക്കി ..

സുമംഗല ശ്രീമതി രശ്മി എന്നോട് കുശലാന്വേഷണങ്ങള്‍ തിരക്കി. സോണിയയുടെ സ്ഥല പേര് ഓര്‍ത്തിരിക്കാന്‍ വളരെ എളുപ്പം ഉള്ള പണി ആയതിനാല്‍ കിരണ്‍ അത് ഒരു തുണ്ട് കടലാസില്‍ എഴുതിയെടുതോണ്ടാണ് നടപ്പ്.

കണ്ണില്‍ കാണുന്ന ബസ്‌ ജീവനക്കരോടെല്ലാം " ചേട്ടാ ഈ .. ( കടലാസ് എടുത്തു വായിക്കാന്‍ തുടങ്ങി ) ----- ലേയ്ക്കുള്ള വണ്ടി ഇപോ വരുവോ ? "

"ഇപ്പം വരും ഒരു 10 മിനിറ്റ്. "

ഇതൊകെ പറഞ്ഞപോഴാ ഒരു കാര്യം ഓര്‍ത്തെ. ആഫ്രിക്കയില്‍ നിന്നും ലിജോ വന്നിട്ടുണ്ട്. അവനും ഉണ്ട് ഇന്ന് കണ്ണൂര്‍ക്ക്‌ വെച്ച് പിടിക്കാന്‍.

കുറച്ചു കഴിഞ്ഞപ്പോള്‍ ആഫ്രിക്കന്‍ ലിജോയും , സോണിയയും വന്നു ( 'സോണിയ' ബസിന്‍റെ പേരാണ് )..

യാത്ര തുടങ്ങി.. ഇടയ്യ്ക്ക് വണ്ടി നിര്‍ത്തിയപ്പോള്‍ സുമംഗല രശ്മി ഉണ്ടാക്കിയ കൃത്യം 10 ചപ്പാത്തിയും ( 12 എണ്ണം ഉണ്ടായിരുന്നു .. അവളുടെ വൃത്തികെട്ട ഹസ്ബന്റ് എന്ന കോന്തന്‍ 2 എണ്ണം വന്ന വഴി തിന്നു കളഞ്ഞു .. ) കറിയും കഴിച്ചു. വിശപ്പ്‌ കാരണം ആണോ അതോ ആ ഭവതിയുടെ കൈ പുണ്യം കാരണമാണോ എന്നറിയില്ല .. ഒടുക്കത്തെ ടേസ്റ്റ്.

അതോകെ തിന്നു സായൂജ്യം അടഞ്ഞ ശേഷം വണ്ടിയില്‍ കുറച്ചു നേരം മയക്കം..

"ഞാന്‍ ഓര്‍ക്കുവാരുന്നെ .. എന്നതാന്നോ , നമ്മള്‍ ആരേലും വിചാരിച്ചതാണോ നമള്‍ 4 പേരും കൂടി ഒരുമിച്ച് ഇങ്ങനെ ഒരു യാത്ര അതും സോണിയയുടെ കല്യാണത്തിന് കണ്ണൂര്‍ക്ക്‌ പോകും എന്ന്. "

ഞാന്‍ പറഞ്ഞത് ദമ്പതികള്‍ കേട്ടില്ല .. പൂര ഉറക്കം !!! ഡയലോഗ് വേസ്റ്റ് ആയി..


സോണിയയുടെ സ്ഥലം കല്ലടിമുക്ക് ആണ്. ഡ്രൈവര്‍ക്ക് കല്ലടിമുക്ക് വണ്ടി നിര്‍ത്താന്‍ അറിയാം . പക്ഷെ അയാള്‍ക്ക് സോണിയയുടെ വീട് അറിയില്ല .. ഈ വണ്ടിയാണേല്‍ ആ വീടിന്‍റെ മുറ്റത്ത്‌ കൂടി പോകുന്നതാണ്. അപോ പിന്നെ എന്ത് ചെയ്തു വെളുപ്പിനെ സോണിയയും സോണിയയുടെ പിതാജിയും കൂടി ഞങ്ങള് വന്ന വണ്ടി അങ്ങ് പിടിച്ചു നിര്‍ത്തി. ഞങ്ങള്‍ അവിടെ ഇറങ്ങി. നല്ല മഞ്ഞു വീഴുന്ന സമയം. സോണിയയും പിതാവും ഞങ്ങളെ വീട്ടിലേക്ക് എഴുന്നള്ളിച്ചു. പകുതി ഉറക്ക ചടവില്‍ എല്ലാവരും ഞങ്ങളോട് കുശലാന്വേഷണങ്ങള്‍ നടത്തി. പല്ല് തേയ്ക്കാതെ ചായയും മോന്തി കുടിച്ചു.ആ സമയം

മൂന്നു നാല് കുരുന്നുകള്‍ ഇടയ്ക്കെപോഴോ തോളില്‍ ചാടി കയറി ഇരുന്നതോകെ ഈയുള്ളവന്‍ ഓര്‍ക്കുന്നു. അതുങ്ങള്‍ക്ക് ഇംഗ്ലീഷ് നന്നായി അറിയാം . എന്നേം ലിജോയേം കണ്ടിട്ട് കുരുന്നുകളില്‍ ഒരെണ്ണം

"waoo you are tooo .. small ... "

"ആ.. അതുങ്ങള്‍ക്ക് ഇതൊകെ മനസിലാകും. ഞാന്‍ ഓര്‍ത്തു .."


രാവിലെ കുളിച്ചൊരുങ്ങി ഞങ്ങള്‍ 4 പേരും പുറത്തു കസേരയും വട്ടമിട്ടു ഇരിക്കുവാണ്‌. ഈ രശ്മി ഫോട്ടോഗ്രാഫിയില്‍ ഒരു പുലി ആണ് കേട്ടോ. അവള്‍ ഓടി നടന്നു അവിടെ ഉള്ള സകലമാന സാധനങ്ങളുടെയും ഫോട്ടോ എടുത്തു കൊണ്ട് കാണിക്കും. തുമ്പി, പാറ്റ, കോഴി , പൂച്ച, ചെടികള്‍, കിരണ്‍ .. അങ്ങനെ സകലതും. പറയുമ്പോള്‍ എല്ലാം പറയണമല്ലോ, 1999 ല്‍ ബെസ്റ്റ് ഫോട്ടോഗ്രഫി സ്റ്റേറ്റ് അവാര്‍ഡ്‌ കിട്ടിയ കുട്ടി ആണ് ഈ നില്‍കുന്ന രശ്മി ( ആക്കിയതല്ല കേട്ടോ സീരിയസ് ആണ് )..

അങ്ങനെ ഞങ്ങള്‍ കല്യാണം നടക്കുന്ന പള്ളിയില്‍ എത്തി. അവാര്‍ഡ്‌ ഒന്നും കിട്ടിയിട്ടിലെങ്കിലും ഫോട്ടോഗ്രാഫിയില്‍ ലിജോയും ഒരു പുലി ആണ്. അവന്‍ രശ്മിയെയും കിരണിനെയും എന്നെയും മാറി മാറി ക്യാമറയ്ക്കകതാക്കി..

രശ്മി : "രണ്ടു ദിവസം എങ്കിലും ഇവിടെ താമസിച്ചു, ഇവിടെയുള്ള സ്ഥലങ്ങള്‍ ഒകെ കണ്ടിട്ട് വേണം കോട്ടയത്തേയ്ക്ക് തിരികെ പോകാന്‍"

ഞാന്‍ : " നിന്‍റെ ഈ നില്‍ക്കുന്ന ഭര്‍ത്താവ് കമ്പനി മുതലാളി ആയതു കൊണ്ട് നിനക്ക് അങ്ങനെയോകെ പറയാം .. ബട്ട്‌ ഞങ്ങള്‍ക്ക് പോകണം "

ലിജോ " ഉം ഉം .."

കിരണ്‍ : " എടാ ഇവിടെ ഒരു പാട് സ്ഥലങ്ങള്‍ കാണാന്‍ ഉണ്ട്. കൊട്ടിയൂര്‍ ക്ഷേത്രം, വയനാട് ചുരം, അങ്ങനെ പലതും "

ആ സമയം ഞങ്ങളെ ഫോട്ടോ ഷൂട്ടിനു വിളിച്ചു .. സോണിയയേം വരന്‍ , ശ്രീ ജിന്‍സ് ഫിലിപ്പിനെയും പാപ്പരാസികള്‍ ( ഫോടോഗ്രഫെര്സ് ) മാറി മാറി കാമെരെയ്ക്കകതാക്കുന്നു. ഫോട്ടോ എടുത്തു . ജിന്‍സ് എല്ലാവര്ക്കും ഷേക്ക്‌ ഹാന്‍ഡ് തന്നു.


രശ്മി : " എടീ സോണിയെ .. അപ്പൊ ഞങ്ങള്‍ ഇനി .... "

സോണിയ : " നീ ഇന്ന് 6 മണിയുടെ ബസിനു പോകുവല്ലേ !!! "

ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് ഞാന്‍ പറയുന്നില്ല .. പക്ഷെ രശ്മിയുടെ ഒരു അവസ്ഥ ഏതാണ്ട് അത് പോലെ ആയിരുന്നു. അവളുടെ പ്ലാന്‍ എല്ലാം പൊളിഞ്ഞു.


ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചു. 6 മണിക്ക് സോണിയ ബസില്‍ തന്നെ. കൊട്ടിയൂര്‍ അമ്പലത്തിന്‍റെ അടുത്ത് നിന്നും ആണ് ബസ്‌ സ്റ്റാര്‍ട്ട്‌ ചെയുന്നത്. അമ്പലവും കാണാം സീറ്റും കിട്ടും ഹായ് മനോഹരം. വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരം യാത്ര പറയാന്‍ അവിടെ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല .. എല്ലാവരും പള്ളിയില്‍ ആണല്ലോ .. എന്നാലും അവിടെ ഇരുന്ന ഒരു ചേട്ടന്‍റെ കയില്‍ പിടിച്ചു ഞാന്‍ പറഞ്ഞു "ചേട്ടാ പോയിട്ട് വരാം " അയാള്‍ കണ്ണും മിഴിച്ചു ഇതെന്തു കൂത്ത്‌ എന്ന മട്ടില്‍ എന്നെ നോക്കി ..

സ്റ്റോപ്പില്‍ ഞങ്ങള്‍ 4 പേരും .." നമള്‍ ആരെങ്കിലും കരുതിയതാണോ നമള്‍ 4 പേരും ഇങ്ങനെ ഒരു സ്റ്റോപ്പില്‍ വന്നു നില്‍ക്കും എന്ന് "

3 പേരും എന്‍റെ ഡയലോഗ് കേട്ട് കലിച്ചു ഒരു നോട്ടം .. നല്ല ചുട്ട നോട്ടം !!

കിരണ്‍ : "എവിടെ ആണ് നമള്‍ക്ക് പിഴച്ചത് ? "

ലിജോ : " കൃത്യം ആയി പറഞ്ഞാല്‍ രശ്മി സോണിയയോട് ചോദിയ്ക്കാന്‍ പോയ ആ സമയം ഇല്ലേ .. അവിടം തൊട്ടു "


കൊട്ടിയൂര്‍ ബസ്‌ വന്നു. ചാടി കയറി. അമ്പലത്തിന്‍റെ വാതില്‍ക്കല്‍ ഇറങ്ങി .. കിഴക്കോട്ടും പടിഞ്ഞാറോട്ടും ദര്‍ശനം ആയി ഇരിക്കുന്ന 2 ക്ഷേത്രങ്ങള്‍. ഒന്ന് അക്കര കാവും മറ്റൊന്ന് ഇക്കര കാവും. കാവില്‍ ഒരു പാട് ജീവ ജാലങ്ങള്‍ വസിക്കുന്നു എന്ന് അറിയാന്‍ കഴിഞ്ഞു . ഞങ്ങള്‍ ആ അമ്പലത്തില്‍ നിന്നും കിരണ്‍ മേടിച്ച ഉണ്ണിയപ്പ നിവേദ്യം കഴിച്ചു . നല്ല ടേസ്റ്റ്. രശ്മി പിന്നേം തുടങ്ങി ഫോട്ടോഗ്രഫി ഇത്തവണ പശു കിടാങ്ങള്‍ , ചിലന്തി , മുതലായവ...

മറ്റൊരു വിവരം അറിഞ്ഞു ഞെട്ടി .. ബസ്‌ ഇവിടെ നിന്നല്ല സ്റ്റാര്‍ട്ട്‌ ചെയുന്നത് .. ഇവിടെ നിന്നും 5 KM അകലെ അമ്പായത്തോട് എന്ന സ്ഥലം ഉണ്ട്. അവിടെ ആണ് . ഹമ്മേ അടുത്ത വണ്ടിയില്‍ കേറി . അമ്പായത്തോട് ഇറങ്ങി. ആ ദാ കുറച്ചകലെ മാറി കിടക്കുന്നു സോണിയ ബസ്‌. പക്ഷെ ഒരൊറ്റ സീറ്റ് പോലും ഇല്ല. എങ്ങനെ പോകും ? .. അപോ ഒരാള്‍

" നിങ്ങള്‍ ഇനി നേരെ തലശേരിക്കു വിട്ടോള്, അലെങ്കില്‍ ഇരിട്ടി ..അവിടെ നിന് ബസ്‌ ചര് പറാ കിട്ടും !! "

കിരണ്‍ : " അപ്പൊ ഇവിടെ നിന്നും തലശേരിക്കു ബസ്‌ കിട്ടുമോ ചേട്ടാ "

"ഇവിടെ നിന്നും കിട്ടില്ല . കൊട്ടിയൂര്‍ പോകണം അവിടെ ആണ് ബസ്‌ വരിക !!! "

ട്വിസ്റ്റ്‌ !ട്വിസ്റ്റ്‌ ! ട്വിസ്റ്റ്‌ ! ... ഇനി വന്ന സ്ഥലതോട്ടു പോകണം ...എന്തായാലും ഇനി ഒരു ചായ കുടിച്ചിട്ട് പോകാം. അവിടെ കണ്ട ഒരു ചായകടയില്‍ ചായ കുടിക്കുമ്പോള്‍ രശ്മി

"എന്നാലും അവള്‍ക്കൊന്നു പറയാമായിരുന്നു .2 ദിവസം കഴിഞ്ഞിട്ട് പോയാല്‍ മതിയെന്ന് " ഹി ഹി കൂട്ട ചിരി..

കടയുടെ വാതില്‍ക്കല്‍ നിന്ന ചേട്ടന്‍ " നിങ്ങള്‍ എങ്ങോട്ടാ "

കിരണ്‍ : " കോട്ടയത്തേയ്ക്ക് !! തലശ്ശേരി വണ്ടി നോക്കി നില്‍ക്കുവാ "

അയാള്‍ : " അയ്യേ നിങ്ങള്‍ എന്തിനാ തലശേരിക്കു പോകുന്നത് .. അവിടെ ബസ്‌ ഒനും കിട്ടില്ല .. നിങ്ങള്‍ നേരെ മാനന്തവാടിക്ക് വിട്ടോ. അവിടെ ഇഷ്ട്ടം പോലെ കോഴിക്കോട് വണ്ടികള്‍ ഉണ്ട്. കോഴിക്കോട് എത്തിയാല്‍ പിന്നെ ഇഷ്ട്ടം പോലെ കോട്ടയം ബസുകള്‍, അലെങ്കില്‍ തിരുവനന്തപുരം , കൊല്ലം ബസുകള്‍ "

WHAT AN IDEA SIR JEEE .... WE ARE SAVED !!!



ആണ്ടെ വരുന്നു ഒരു മാനന്തവാടി KSRTC ബസ്‌ .. ചാടി കയറി.. കുഞ്ഞേട്ടന്റെ മുറുക്കാന്‍ കടയുടെ വലിപ്പം ഉള്ള ഒരു ബസ്‌, തൃശ്ശൂര്‍ പൂരതിന്നു ഉള്ള ആളുകളും. കിരണിന്‍റെ ഹിമാലയന്‍ ബാഗ്‌, ചിണുങ്ങുന്ന രശ്മി, പോരാത്തതിന് ഒടുക്കത്തെ ഹെയര്‍ പിന്‍ വളവുകളും , യഥെഷ്ട്ടം ഗട്ടെരുകളും.. ഒരു ജീപ്പ് മാതിരി അലറി കൂവി കൊണ്ട് ബസ്‌ പാഞ്ഞു തുടങ്ങി. 22 KM ഉണ്ട് പണ്ടാരം അടങ്ങാന്‍. ബസിന്‍റെ ഡോറില്‍ ഓന്ത് അള്ളി പിടിച്ചിരിക്കുന്ന പോലെ ഞാന്‍ നിക്കുവാണ് .. താഴെ മനോഹരമായ കൊക്കകള്‍ ഹായ്. എന്ത് രസം ..

ഏകദേശം 10 മണി ആയപ്പോള്‍ ഞങ്ങള് മാനന്തവാടി എത്തി. കോട്ടയത്തേയ്ക്ക് ഇനി ബസ്‌ ഇല്ലെന്നുള്ള വിവരം അപ്പൊ തന്നെ അറിയാന്‍ കഴിഞ്ഞു !!

ട്വിസ്റ്റ്‌ !ട്വിസ്റ്റ്‌ ! ട്വിസ്റ്റ്‌ ! ..

"യോ എനിക്ക് വയ്യേ .. നമുക്ക് ഇവിടെ കിടന്നെച്ചും രാവിലെ പോകാമെ ..." രശ്മിയുടെ ദയനീയമായ ശബ്ദം അന്തരീക്ഷത്തില്‍ ഉയരുന്നു...

അതാ സാക്ഷാല്‍ കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ്‌ കിടക്കുന്നു .. ചാടി കയറി..

ഒന്നും മിണ്ടാതെ , പ്രത്രികരിക്കാതെ ഇരുന്ന ലിജോ ആ സമയം

" ഞാന്‍ ആഫ്രിക്കയില്‍ പോയപ്പോള്‍ പോലും ഇത്രേം ബുദ്ധിമുട്ടിയില്ല .. ആകെ കൂടെ 2 പ്ലയിന്‍ മാത്രം കേറി ഇറങ്ങേണ്ടി വന്നുള്ളൂ ...!! "

"ഡാ ലിജോ കോഴിക്കോട് എത്തിയാല്‍ നമള്‍ ജയിച്ചു. പിന്നെ പേടിക്കാനില്ല ..." ഞാന്‍ അവനെ സമാധാനിപിച്ചു.

വണ്ടി 12 ആയപ്പോള്‍ കോഴിക്കോട് എത്തി. അവിടെ ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്നും ഭക്ഷണം കഴിച്ചു. വീണ്ടും കോഴിക്കോട് KSRTC സ്റ്റാന്‍ഡില്‍ എത്തി.

അത്ഭുതം എന്ന് പറയട്ടെ . ഒരൊറ്റ കോട്ടയം വണ്ടി ഇല്ല !! ട്വിസ്റ്റ്‌ !ട്വിസ്റ്റ്‌ ! ട്വിസ്റ്റ്‌ ! ..

"യോ എനിക്ക് വയ്യേ .. നമുക്ക് ഇവിടെ കിടന്നെച്ചും രാവിലെ പോകാമെ ..." രശ്മിയുടെ ദയനീയമായ ശബ്ദം വീണ്ടും അന്തരീക്ഷത്തില്‍ ഉയരുന്നു...

കിരണ്‍ : " ഞാന്‍ എത്ര പ്രാവശ്യം ഇവിടെ നിന്നും കോട്ടയത്തേക്ക് പോയിരിക്കുന്നു .. കോട്ടയം വണ്ടി വരും... ഉറപ്പാ "

അപോ ഒരു ബസ്‌ ഡ്രൈവര്‍ : "കോട്ടയത്തേയ്ക്ക് വണ്ടി ഇല്ല !!! "

അപോഴതാ ഒരു തൃശ്ശൂര്‍ ഫാസ്റ്റ് പാസ്സഞ്ചര്‍ വരുന്നു .. ഞാന്‍ ചാടി കയറി. സംശയിച്ചു നിന്ന കിരണിനോട് ഞാന്‍ പറഞ്ഞു

"എടാ തൃശ്ശൂര് ചെന്നാല്‍ നമള്‍ ജയിച്ചു . കോയമ്പത്തൂര്‍ , മൂന്നാര്‍, തിരുവനന്തപുരം, കൊല്ലം, അങ്ങനെ കുറെ ബസുകള്‍ കാണും .. പോരാത്തതിന് തൊട്ടു അടുത്ത് റെയില്‍വേ സ്റ്റേഷനും. പിന്നെന്ത കുഴപ്പം "

വണ്ടി തൃശൂരിലേക്ക് ഉരുളുന്നു ... ഒരു 2 ആയപ്പോള്‍ വണ്ടി തൃശൂര്‍ KSRTC സ്റ്റാന്‍ഡില്‍ എത്തി.. അതാ ENQUIRY !! ഒന്ന് തിരക്കാം കോട്ടയം വണ്ടി ഉണ്ടോ എന്ന്

"ചേട്ടാ ... കോട്ടയത്തേയ്ക്ക് വണ്ടി ഉണ്ടോ ?!! " മറുപടി ഇല്ല . അനക്കം ഇല്ല ... ബധിരനും മൂകനും ആണോ !! എന്‍റെ സംശയം !!!

ആ ദുഃഖ വാര്‍ത്ത ഞാന്‍ അവരോട പറഞ്ഞു അപോ വീണ്ടും രശ്മി

"യോ എനിക്ക് വയ്യേ .. നമുക്ക് ഇവിടെ കിടന്നെച്ചും രാവിലെ പോകാമെ .----------- "

കിരണ്‍ : " എന്തോകെ ബഹളം ആയിരുന്നു .. കൊയംബതൂര് വണ്ടി, മൂന്നാര്‍ , ഉലക്കെടെ മൂട് @##@#@!#!@! "

ഒരു ഭര്‍ത്താവിന്‍റെ ദീന രോദനം !!!

ലിജോ : " എടാ നമള്‍ ഇപ്പോഴും ontime ആണ്. സോണിയ ബസ്‌ ഇത് വരെ എത്തിയിട്ടില്ല . നമള്‍ ജയിച്ചു. നമുക്ക് ഒരു കാര്യം ചെയാം ഇവിടെ നിന്നും നേരെ എറണാകുളം വണ്ടി പിടിക്കാം .. അവിടെ നിന്നും രാവിലെ കോട്ടയം ... എങ്ങനെ ഉണ്ട് "

എല്ലാവരും അവനെ തുറിച്ചു നോക്കിയതെ ഉള്ളു ....

സമയം വെളുപ്പിനെ 3 മണി ...

കുറെ കഴിഞ്ഞപോള്‍ എല്ലാ ബഹളത്തിനും വിരാമം ഇട്ടു ഒരു സൂപ്പര്‍ എക്സ്പ്രസ്സ്‌ പച്ച വണ്ടി വന്നു .. സീറ്റ്‌ ഇല്ല .. രശ്മിയുടെ മുഖം വാടി . ഞങ്ങള്‍ അതില്‍ ചാടി കയറി.

അപ്പോള്‍ ഈയുള്ളവന്‍ ഇങ്ങനെ ചുമ്മാ ഓര്‍ത്തു.

" നമള്‍ ആരെങ്കിലും ഓര്‍ത്തോ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വരഷങ്ങള്‍ കഴിഞ്ഞു ഇത് പോലെ നമള്‍ 4 പേരും ഇത് പോലെ സീറ്റ്‌ കിട്ടാതെ കോട്ടയത്തേയ്ക്ക് വരേണ്ടി വരും എന്ന് "

അപ്പോള്‍ രശ്മി " എനാലും അവള്‍ക്കൊന്നു പറയാമായിരുന്നു ... 2 ദിവസം കഴിഞ്ഞു പോയ മതീന്ന് !!! "


ശുഭം..










Comments

Popular posts from this blog

കഥ തുടരുന്നു... ( ആദ്യ ചുവടു വയ്പ്പ് )

കഥ തുടരുന്നു ( ദി ക്രാ & ദി മ്യൂസിക്‌ ) - episode 7

ചില ഓഫീസ് അപാരതകൾ - "ഡെഡിക്കേഷൻ" (എപ്പിസോഡ് 1)