അന്‍വര്‍ റിവ്യു

മറ്റു മൂവി റിവ്യൂകളെ പോലെ ഞാന്‍ അധികം വലിച്ചു നീട്ടുന്നില്ല.. അന്‍വര്‍ ഒരു average മൂവി ആണ്. തീവ്രവാദം ആണ് കഥാ പശ്ചാത്തലം.
കുറെ നാളായി നമള്‍ പല സിനിമകളിലും കണ്ടു മടുത്ത പ്രമേയം..തിരക്കഥ ദുര്‍ബലം ആണ്. ക്യാമറ വര്‍ക്ക്‌ ബിഗ്‌ ബി യും, സാഗര്‍ ഏലിയാസ്‌ ജാക്കിയും
കാണാത്ത ആളുകള്‍ക്ക് ഒരു പുതുമ ആയിരിക്കും. പശ്ചാത്തല സംഗീതം പലപ്പോഴും സിനിമ വിട്ടു പുറത്തു പോകുന്നു. അന്തി വെയില്‍ എന്നാ ഗാനം അനാവശ്യം ആയി പോയത് പോലെ തോന്നി.
അഭിനേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ റോള്‍ നന്നായിട്ട് ചെയ്തിട്ടുണ്ട് പക്ഷെ ആരും outstanding അല്ല.
സംഘട്ടന രംഗങ്ങള്‍ വളരെ നന്നായിട്ടുണ്ട്. കുറച്ചു കൂടി സ്ലോമോഷന്‍സ് ഉണ്ടായിരുന്നെകില്‍ ഞാന്‍ ഉറങ്ങി പോയേനെ. സലിം കുമാറിന്റെ കുറച്ചു ഹ്യൂമര്‍ ബോറടിയില്‍ നിന്നും നമളെ അല്‍പ്പനേരം മോചിപ്പിക്കുന്നു.
ക്ലൈമാക്സില്‍ പ്രുദ്വിരാജും മമ്തയും ഹിമാലയത്തില്‍ പോയി ചായ കുടിക്കുന്ന രംഗങ്ങളോടെ ചിത്രം പൂര്‍ത്തിയാകുന്നു. അവസാനം ഒരു രാപ് മുസിക്കും..
ഹും.. ഇനി കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല.. പോയി കാണൂ...
2 / 5 ആണ് എന്റെ മാര്‍ക്ക്‌....

Comments

Binish Joseph said…
നാലും മൂന്നും ഏഴു സിനിമ ആകെ ഇറങ്ങുന്ന മലയാളത്തില്‍ 4000 സിനിമ നിരൂപകര്‍... ഒരു സിനിമ ഇറങ്ങാന്‍ നോക്കി ഇരിക്കുന്നു അതിനെ വലിച്ചു കീറാന്‍...

Popular posts from this blog

കഥ തുടരുന്നു... ( ആദ്യ ചുവടു വയ്പ്പ് )

കഥ തുടരുന്നു ( ദി ക്രാ & ദി മ്യൂസിക്‌ ) - episode 7

ചില ഓഫീസ് അപാരതകൾ - "ഡെഡിക്കേഷൻ" (എപ്പിസോഡ് 1)