episode1 പ്ലസ് ടൂ കഴിഞ്ഞു. എന്ത് ചെയണം എന്ന് എനിക്കൊരു രൂപവും ഇല്ല. എല്ലാവരും എന്ട്രന്സും, കോച്ചിങ്ങും മറ്റും ഒകെ ആയി തകര്‍ക്കുന്നു. അമ്മ എന്നോട് പലതും ചോദിക്കുന്നു എന്താ നിന്റെ പരിപാടി. എനിക്ക് ഉത്തരം ഇല്ല. സത്യത്തില്‍ ഞാന്‍ അതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല. അങ്ങനെ ഇരിക്കെ എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു " നിനക്ക് ഫിസിക്സ്സിനു നല്ല മാര്‍ക്ക് ഉണ്ടല്ലോ ഡിഗ്രിക്ക് ചേര്‍ന്ന് കൂടെ ? " ....ഞാന്‍ ആലോചിച്ചു ഡിഗ്രീ !! ഒരു വെയിറ്റ് ഇല്ല. പക്ഷെ വേറെ മാര്‍ഗം ഇല്ല. മുന്നില്‍ വേറെ ചോയ്സ് നേഴ്സിംഗ് ആണ്. അത് വേണ്ട. അങ്ങനെ ഞാന്‍ CMS കോളേജില്‍ ചേര്‍ന്നു. മനസ്സില്‍ ലഡ്ഡു പൊട്ടി. നല്ല ക്യാമ്പസ്. അത്യാവശ്യം പാടാന്‍ അറിയാം. ധാരാളം പെണ്‍കുട്ടികള്‍. യൂണിഫോം ഇല്ല. ഇതില്‍ കൂടുതല്‍ ഒരു 18 കാരന് എന്ത് വേണം. അന്ന് രാത്രി കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല. സന്തോഷം കൊണ്ട്... ഇടിവെട്ട് ഏറ്റത് പോലെ ആണ് പിറ്റേ ദിവസം ആ വാര്‍ത്ത ഞാന്‍ കേട്ടത്. എനിക്ക് IHRD കോളേജില്‍ നിന്നും കാര്‍ഡ് വന്നു!! കമ്പ്യൂട്ടര്‍ സയന്‍സ്. ദൈവമേ കമ്പ്യൂട്ടര്‍ ഇത് വരെ തൊട്ടിട്ടു പോലും ഇല്ല. യൂണിഫോമില്‍ ...
episode 7 കിരണ്‍ : നോക്കു രമ്യ ഈ ജീവിതം ഒരു വലിയ പ്രഹേളിക ആണ് രമ്യ : പ്രഹെളികയോ ! അതെന്തുവാ ? കിരണ്‍ : ഒന്നും മനസ്സിലാകാത്ത പ്രതിഭാസത്തെ ആണ് നാം പ്രഹേളിക എന്ന് വിളിക്കുന്നത്. രമ്യ : ആ എനിക്കൊന്നും മനസിലായില്ല. കിരണ്‍ : എന്നാല്‍ നീയും ഒരു പ്രഹേളിക ആണ്. രമ്യ : ദേ തോന്ന്യവാസം പറഞ്ഞാല്‍ ഒണ്ടല്ലോ ? ഞാന്‍ പ്രഹേളിക ഒന്നും അല്ല വിജയന് : എടാ ആണ്ടെ ഒരു പ്രഹേളിക നടന്നു വരുന്നു. കിരണ്‍ : ( തിരിഞ്ഞു ) എവിടെ ? രമ്യ : അയ്യോ ദേ ജോയിസ് മിസ്സ് ജോയിസ് മിസ്സ് ! Communicative English lecturer ആണ് . ഇംഗ്ലീഷ് ക്ലാസ്സ് നടന്നു കൊണ്ടിരിക്കുമ്പോള്‍ ആ സമയം സുമിന്‍ ലേറ്റ് ആയി കേറി വന്നു. പരുങ്ങി ഒരു നില്പ്. ( വന്നത് തന്നെ വലിയ കാര്യം ) മിസ്സ് : സുമിന്‍ ! why were you absent yesterday ? സുമിന്‍ : ങേ ! മിസ്സ് : i am asking you ? സുമിന്‍ എന്ത് കാര്യവും വളരെ ചിന്തിച്ചു മാത്രമേ മറുപടി പറയാറുള്ളു. ( മനസ്സിന് നല്ല സുഖമില്ലായിരുന്നു എന്ന് ഇംഗ്ലീഷില്‍ ഇവരോട് എങ്ങനെയാ ദൈവമേ പറയുക ! ആ കിട്ടിപോയി ..) സുമിന്‍ : ( തലയ്ക്കു നേരെ ചൂണ്ടു വിരല്‍ വട്ടം കറക്കി ) I have some mental problems !!! ജോയിസ് മിസ്സിന്റെ ക്...
ചില ഓഫീസ് അപാരതകൾ - "ഡെഡിക്കേഷൻ" (എപ്പിസോഡ് 1) ഒരു ദിവസം അപ്പുമോളുടെ ( അപർണ ) വീട്ടിൽ കോളിങ് ബെൽ റിങ് ചെയുന്നു ..... അപ്പു : ആരോ വിളിക്കുന്നുണ്ടല്ലോ വന്നു വാതിൽ തുറന്നു നോക്കുന്നു.... തുറന്നു !!!! കണ്ടു !!!!! ക്ലാ ക്ലാ ക്ളീ ക്ളീ ക്ലൂ ക്ലൂ അതാ മുറ്റത്തൊരു സൗമ്യ.... അപ്പു : "ങേ സൗമ്യ ചേച്ചിയോ !!! ചേച്ചി എന്താ ഈ വെളുപ്പാൻ കാലത്തു...ഞാൻ ഇപ്പോൾ എണീറ്റതേ ഉള്ളു. " സൗമ്യ : " ങ്ഹാ ...അപ്പുമോളെ എന്തായിത് നീ മറന്നോ.... പ്രൊഡക്ഷൻ കൊറി അപ്ഡേറ്റ് അടിക്കണ്ടേ നമ്മുക്. നീ വാ നമുക് ഓഫീസിൽ പോകാം. എന്റെ വണ്ടീലൊട്ടു കേറിക്കോ !!! " അപ്പു : "ചേച്ചി ഞാൻ പല്ലു തേച്ചില്ല കുളിച്ചില്ല ഒരുങ്ങിയില്ല പിന്നെ എങ്ങനെ വരും" സൗമ്യ : "ങ്ങീഈഈഈ ( delay ) അതിനിത്രേം സമയം വേണോ !!! ". അല്ലെങ്കിൽ ഒരു വഴിയുണ്ട് (ചുറ്റും നോക്കുന്നു. ങ്ഹാ മരങ്ങൾ ഒന്നും ഇല്ല. ഫോണിൽ നല്ല റേഞ്ച് ഉണ്ട്. ഹായ് net കിട്ടും ) സൗമ്യ : നീ ഈ മുറ്റത്തേയ്ക് ഇരി നമുക് ഇവിടെ ഇരുന്നു പുല്ലു പറിക്കാം. ചെ ...അതല്ല കൊറി അപ്ഡേറ്റ് ചെയ്യാം"" അപ്പു : "ചേച്ചി .....യു ടൂ " സൗമ്യ : ഡെഡിക്കേഷൻ, പ...
Comments