നിലാമലരു പോലെ
നല്ല വൃത്തിയുള്ള കൈപടയില്‍ അടുക്കി അടുക്കി എഴുതിയ വരികള് കാണുമ്പോള്‍ നമുടെ മനസ്സ് അറിയാതെ മന്ത്രിക്കും .. " ഹാ എന്ത് ഭംഗിയായിരിക്കുന്നു ... "ഇത് പോലെ തന്നെയാണ് നല്ല നല്ല നൊട്ടെഷനുകള്‍ ചിട്ടയായി അടുക്കി ഉണ്ടാക്കിയ സംഗീതം കേള്‍ക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുക ... എല്ലാ സംഗീതജ്ഞര്ക്കും ഇത് സാധിക്കില്ല .. അഥവാ അങ്ങനെ സാധിച്ചാല്‍ തന്നെയും കേവലം ഒന്നോ രണ്ടോ രചനകളില്‍ മാത്രം അവരുടെ വൈഭവം അടിയറവു പറഞ്ഞു പടിയിറങ്ങും . എന്നാല്‍ തുടര്ച്ചയായി അത്തരം സൃഷ്ട്ടികളിലൂടെ നമ്മെ അല്ഭുതപെടുതുന്ന ചുരുക്കം ചില സംഗീത സംവിധായകര്‍ ഉണ്ട് .. അതില്‍ വിദ്യാസാഗര്‍ എന്ന സംഗീത മാന്ത്രികനെ പറ്റി എത്ര പറഞ്ഞാലും തീരില്ല . വളരെ അത്ഭുതാദരങ്ങളോടെ മാത്രമേ അദേഹത്തിന്റെ സംഗീത സൃഷ്ടികളെ നോക്കി കാണാനാവു ..
എന്തായിരിക്കാം അദേഹത്തിന്റെ ഈ മാജിക്കിന് പിന്നിലെ രഹസ്യം .? ഞാന്‍ ഒരു പാട് തവണ എന്നോട് തന്നെ ചോദിച്ചിരിക്കുന്ന ചോദ്യം. എന്റെ ചില നിരീക്ഷണങ്ങള്‍ ഞാന്‍ ഇവിടെ പ്രതിപാദിക്കുകയാണ് . അത് മുഴുവന്‍ ശരിയാവണം എന്നില്ല ..എങ്കിലും ചിലത്
തെന്നിന്ത്യന്‍ എവിടെയാണ് വിദ്യാസാഗറിന്റെ വിദ്യാസാഗറിന്
റെ സ്ഥാനം എന്ന് ചോദിച്ചാല്‍ ഇളയരജയ്ക്കും എ ആര്‍ റഹ്മാനും ഇടയില്‍ നില്ക്കും എന്ന് ഞാന്‍ പറയും. കാരണം ഉണ്ട് . ഇളയരാജയുടെ നാടന്‍ ശൈലിയും എ ആര്‍ റഹ്മാന്റെ പാശ്ചാത്യ ശൈലിയും കോര്തിണക്കിയുള്ള ഒരു സംഗീത ധാര വികസിപ്പിച്ചെടുത്തു വിജയിപ്പിക്കുന്നതില്‍ വിദ്യാസാഗര്‍ വളരെയധികം വിജയിച്ചു എന്ന് പറയാം. ഇളയരാജയുടെ കണിശതയോ റഹ്മാന്റെ പൂര്‍ണ്ണതയോ അവകാശപ്പെടാന്‍ ഇലെങ്കിലും തന്റേതായ ഒരു ശൈലി വിദ്യാസാഗര്‍ സ്വായത്തമാക്കി. അത് വളരെയധികം ജനപ്രിയം ആയി എന്നുള്ളതാണ് പ്രധാനപ്പെട്ട ഒരു വസ്തുത.
കൂടുതൽ ചികഞ്ഞു നോക്കിയാല ഒരു കാര്യം നമുക്ക് മനസിലാകും .വിദ്യാസാഗറിന്റെ സംഗീതത്തിനു ഒരു ഫോര്മുല ഉണ്ട് .വളരെയധികം സംഗീത പ്രേമികൾ ഇഷ്ട്ടപെടുന്ന ഒരു കൃത്യത ഉണ്ട് അതി. എന്താണ് അത് ?
കുറച്ചു വിശദമാക്കിയാൽ വിദ്യാസാഗറിന്റെ എല്ലാ ഗാനങ്ങളുടെയും ബേസ് കര്ണാടക സംഗീതം ആണ് . കൃത്യമായ ഒരു രാഗത്തിൽ ശ്രോതാക്കളുടെ ചെവികല്ക്ക് കൻഫ്യൂഷൻ ഉണ്ടാക്കാത്ത വിധം അടുത്തടുത്ത സംഗീത നൊട്ടെഷനുകള്‍ കമ്പോസ് ചെയ്ത് അതിന്റെ അന്തസത്ത ചോര്ന്നു പോകാത്ത വിധം ഉള്ള ഗമകങ്ങൾ ( സംഗതികൾ ) ചെര്ക്കുന്നതാണ് അദേഹത്തിന്റെ രീതി . നൊട്ടെഷനുകള്‍തമ്മിൽ ഉള്ള അകലം കൃത്യമായ അനുപാതത്തിലും , അളവിലും വരാതെ ഇരിക്കുമ്പോൾ ആണ് ഒരു ഗാനം വികലമാകുന്നതു. എന്നാൽ വിദ്യാസാഗർ സംഗീതത്തിൽ ഈ പാക പിഴവുകൾ ഒട്ടും തന്നെ വരാറില്ല എന്നത് അദേഹത്തെ സംഗീത പ്രേമികളിലെക് കൂടുതൽ അടുപ്പിക്കുന്നു .
മറ്റൊന്ന് ഗാനത്തിന് അദേഹം ഉപയോഗിക്കുന്ന ഒര്ക്കസ്ട്രെഷൻ രീതിയാണ് . വളരെ സിമ്പിൾ ആയ റിഥം pattern ആണ് തിരഞ്ഞെടുക്കുക. ഒട്ടും തന്നെ ഹാര്ഡ് അല്ലാത്ത strings ( group violin section ) , bass guitar groove,
കൃത്യമായ ഒര്ടരിൽ ഉള്ള പല്ലവി , അനുപല്ലവി , ചരണം ഇതെല്ലം വളരെ മാജിക്കൽ ആയി പാട്ടിൽ സന്നിവേശിപ്പിക്കുന്നു.
ഒരു ഗാനത്തിന്റെ ഈണം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് അതിനിടയിൽ വരുന്ന music bits . ഒരു പക്ഷെ മലയാള സിനിമ സംഗീതത്തിൽ ആളുകള് ഏറ്റവും അധികം മൂളി നടക്കുന്നത് വിദ്യാസാഗർ ഗാനങ്ങളിലെ ബിറ്റുകൾ ആവും . പ്രത്യേകിച്ചും ചില ഗാനങ്ങളിലെ ഫ്ലൂട്ട് ബിറ്റുകള്‍. 14 ല്‍ അധികം സംഗീതോപകരണങ്ങൾ വായിക്കാൻ ഉള്ള പ്രാഗത്ഭ്യം ഉള്ളത് കൊണ്ടാവണം ഗാനങ്ങളുടെ ഒര്ക്കസ്ട്രെഷൻഇത്ര ഭംഗി ആയി നിര്വഹിക്കാൻ അദേഹത്തിന് സാധിക്കുന്നത് .
ഒരു പാട്ട് ഏത് ഗായകന് അലെങ്കിൽ ഗായിക പാടിയലാണ് ആ പാട്ടിന്റെ ആത്മാവ് നഷ്ട്ടപെടാതിരിക്കുക എന്നുള്ള തീരുമാനം ഒരു ഗാനത്തെ സംബന്ധിചിടതോലാം വളരെ പ്രാധാന്യമെരിയതാകുന്നു. പാട്ടിനേക്കാൾ മുകളില ഗായകാൻ അലെങ്കിൽ ഗായിക വളരുന്നത് ശരിയാണോ തെറ്റാണോ എന്നത് ഒരു തര്ക്ക വിഷയമായി ഇപ്പോഴും നില നില്ക്കുന്നുമുന്ദ് . കുറെ കാലം മുന്പ് വരെ , ഒരു പരിധിയിൽ കൂടുതൽ വരെ പട്ടു പാടിയ ആളുടെ പേരില് ആയിരുന്നു ജനങ്ങള് ആ പാട്ടിനെ അറിഞ്ഞിരുന്നതും , അതിന്റെ ഗുണ ഗാനങ്ങളെ വാഴ്ത്തിയിരുന്നതും . ഫലത്തിൽ ആ പാട്ടിന്റെ യഥാര്ത ശിൽപ്പികൾ വിസ്മൃതിയിൽ ആണ്ടു പോകുന്നു , തിരിച്ചറിയപ്പെടാതെ പോകുന്നു . എന്നാൽ ഇതിനു വിപ്ലവകരമായ ഒരു മാറ്റം കൊണ്ട് വന്നത് എ ആ റഹ്മാൻ ആണ് . അന്ന് വരെ SPB യുടെ പാട്ട് , യേശുദാസിന്റെ പാട്ട് ,അലെങ്കിൽ ജാനകിയുടെ പാട്ട് എന്ന അവസ്ഥ ഏറെ കുറെ മാറി റഹ്മാന്റെ പാട്ട് , അലെങ്കിൽ വൈരമുത്തുവിന്റെ പാട്ട് എന്ന ശരിയായ അർത്ഥത്തിൽ കൂടി ആളുകള് അതിനെ ഉൾക്കൊണ്ടു .
മലയാളത്തിൽ ഇങ്ങനെ ഒരു മാറ്റത്തിന് തുടക്കം വിദ്യാസ്ഗരിന്റെ വരവോടു കൂടി ആയിരുന്നു .
melody ആണ് വിദ്യാസാഗർ ഗാനങ്ങളുടെ ജീവനും , ആത്മാവും . ശ്രീ ബോംബെ രവിക്ക് ശേഷം ഇത്രയേറെ മലയാളിത്തം പാട്ടുകളിൽ കൊണ്ട് വന്ന മറ്റൊരു അന്യഭാഷാ സംഗീത സംവിധായകനെ നമുക്ക് കണ്ടെത്താനാവില്ല . വിദ്യാസാഗർ ഗാനങ്ങൾ എന്ത് കൊണ്ടാണ് മലയാളികൾ ഇത്ര അധികം ഇഷ്ട്ടതോടെ മനസ്സില് ഇന്നും മൂളി നടക്കുന്നത് എന്നുള്ളതിന് കൃത്യമായ ഒരു നിരീക്ഷണം ഒന്നുമല്ല ഈ ലേഖനം. നേരെ മറിച്ചു ഇതൊരു അനുഭവം ആണ് . സംഗീതം എന്നും ഒരു മാജിക് ആണ് .പറഞ്ഞറിയിക്കാൻ വയ്യാത്ത വിധം ,കണ്ടെത്താൻ കഴിയാത്ത വിധം , വൈദ്യുതി പോലെ , കാറ്റ് പോലെ , മനസ്സ് പോലെ നമ്മെ നൊമ്പരപ്പെടുത്തുന്ന , സ്വാന്തനിപ്പിക്കുന്ന , സന്തോഷിപ്പിക്കുന്ന , ഒരു അദൃശ്യ ശക്തി . ആ ശക്തി കേള്വിയിലീയ്ക്ക് പകര്ന്നു നല്ക്കുന്ന ഈ ഒരു സംഗീത മാന്ത്രികനെ കുറിച്ച് എത്ര എഴുതിയിലാണ് മതി വരുക ?

Comments