കൊള്ളാം കുഞ്ഞാടേ
മുന്‍വിധികള്‍ പലപ്പോഴും ഒരു ചിത്രത്തിനെ മോശം ആയി ബാധിക്കാറുണ്ട്. അത് ചിലപ്പോള്‍ ഒരു നല്ല ചിത്രം ആവാം, മോശം ആവാം അതും അല്ലെങ്കില്‍ ഭേദപ്പെട്ട നിലവാരം പുലര്‍ത്തുന്നവയും ആവാം. ചില ചിത്രങ്ങളാവട്ടെ ഇത്തരത്തില്‍ എത്ര തന്നെ മുന്‍ ധാരണകള്‍ ഉണ്ടായിരുന്നാല്‍ കൂടി നിര്‍മാതാവിനെ കടക്കെണിയില്‍ വീഴ്ത്താതെ തന്നെ ഉദേശിച്ച നേട്ടം കൈ വരിക്കുകയും പ്രേക്ഷക പ്രതീക്ഷകള്‍ കാത്തു സൂക്ഷിക്കുകയും ചെയുന്നു. അത്തരത്തില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധേയരായ ചുരുക്കം ചില സംവിധായകരില്‍ ഒരാള്‍ ആണ് ഷാഫി. പ്രേക്ഷകരുടെ പള്‍സ് അറിയുന്നതില്‍ ഈ സംവിധായകന്‍ പലപ്പോഴും വിജയിച്ചിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാടും ഇതില്‍ നിന്നും വിഭിന്നം അല്ല.
നാട്ടിലെ പണക്കാരന്‍ ആയ പ്രമാണിയുടെ ( ഇന്നസെന്റ്) ഒരേ ഒരു മകള്‍ മേരിയും ( ഭാവന ) കപ്യാരുടെ മകന്‍ ആയ സോളമനും ( ദിലീപ് ) തമ്മില്‍ ഉള്ള പ്രണയത്തിലൂടെ ആണ് കഥ വികസിക്കുന്നത്. സോളമന്റെ ലക്‌ഷ്യം സിനിമ സംവിധാനം ആണ്. പക്ഷെ മടിയനും സര്‍വോപരി ഭീരുവും ആയ സോളമന് തന്റെ ലക്‌ഷ്യം പലപ്പോഴും അസാധ്യം എന്ന് തിരിച്ചറിയുന്നു. സോളമന്റെ ഈ അവസ്ഥയില്‍ അപ്പനും ( വിജയ രാഘവന്‍ ) അമ്മയും ( വിനയപ്രസാദ് ), അനിയത്തിമാരും അസംതൃപ്തരാണ്.
സോളമനും മേരിയും തമ്മില്‍ ഉള്ള പ്രണയത്തിനു തട ഇട്ടു കൊണ്ട് അവളുടെ അപ്പനും ആങ്ങളമാരും തരം കിട്ടുമ്പോഴൊക്കെ സോളമനെ മര്‍ദ്ദിക്കുന്നുണ്ട്. എന്നാല്‍ ഭീരുവായ സോളമന് ഇതിനോട് പ്രതികരിക്കാന്‍ കഴിയാതെ വരുന്നു. ഈ സന്ദര്‍ഭത്തില്‍ ആണ് ജോസിന്റെ ( ബിജു മേനോന്‍ ) രംഗ പ്രവേശം. പിന്നീട് കഥ മാറുകയാണ്.
അയ്യേ എന്ന് തോന്നാവുന്ന ഒരു കഥ പക്ഷെ തിരകഥകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ ബുദ്ധിപൂര്‍വമായ കഥാ സന്ദര്‍ഭങ്ങളിലൂടെ സുരക്ഷിതമായി മുന്നോട്ട് പോകുന്നു. നാടകീയത ഉണ്ടെങ്കിലും നമ്മളെ രസിപ്പിക്കാന്‍ പോന്ന കുറെ നര്‍മ മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയുടെ സവിശേഷത ആണ്.
ദിലീപ് എന്ന നടനെ സംബന്ധിച്ച് അദേഹം ചെയ്തിട്ടുള്ള പല കഥാപാത്രങ്ങളുടെയും പ്രേതം മാത്രം ആണ് ഇതിലെ കുഞ്ഞാട് എന്ന സോളമന്‍. പല ഭാവങ്ങളും ചക്കരമുത്ത് എന്ന സിനിമയിലെ അരവിന്ദന്‍ എന്ന കഥാപാത്രത്തിന്റെ മാനറിസ്സങ്ങള്‍ മാത്രം ആണ്. കുഞ്ഞാട് സോളമനും അരവിന്ദനും തമ്മില്‍ വേഷ വിധാനത്തില്‍ മാത്രമേ വ്യത്യാസം ഉണ്ടാകുന്നുള്ളൂ എന്നത് ആ നടന്‍റെ പരാജയം തന്നെ ആണ്. എന്നിരുന്നാലും സംഭാഷണ മികവില്‍ ഇതെല്ലാം നമ്മള്‍ മറന്നു പോകുന്നു. ബിജു മേനോന്‍ ആണ് സത്യത്തില്‍ കലക്കി കളഞ്ഞത്. ജോസ് എന്ന കഥാപാത്രം അദേഹത്തിന്റെ ശരീരത്തിനും പ്രായത്തിനും 100 % യോജിക്കുന്നു. കുറെ നാളുകള്‍ക്കു ശേഷം കിട്ടിയ ഈ വേഷം ബിജു മേനോന്‍ വളരെ മനോഹരമായി ചെയ്തിട്ടുണ്ട്.
മേരിയായി അഭിനയിച്ച ഭാവനയ്ക്ക് സോളമന് കാമുകി ഉണ്ട് എന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തേണ്ട ചുമതല മാത്രമേ ഉള്ളു. അല്പം നെഗറ്റീവ് ആയ കഥാപാത്രം ഇന്നസെന്റിന്റെ കൈയില്‍ ഭദ്രം ആയിരുന്നു.
പശ്ചാത്തല സംഗീതം ഇടയ്ക്കിടെ അരോചകം ആയി അനുഭവപ്പെടുന്നു. ബിജിപാല്‍ അല്‍പ്പം ഉഴപ്പിയ മട്ടാണ്.
ചുരുക്കത്തില്‍ ഒന്നും ഓര്‍ക്കാതെ ആര്‍ത്തു ഉല്ലസിക്കാന്‍ പറ്റിയ സിനിമ.
ഇപ്പോള്‍ ഓടുന്ന മറ്റു സിനിമകള്‍ പോലെ ഈ സിനിമ ഓടില്ല ( തീയേറ്ററുകളില്‍ നിന്നും തീയേറ്ററുകളിലേയ്ക്ക് )

Comments
Thara padamanenkil athinulla reply blogiloode tharam......