എല്ലാത്തിനും ഒരു സമയം വേണ്ടേ ?
എന്നോട് ഈയിടെ ആയി എല്ലാവര്ക്കും ഭയങ്കര പിണക്കം. എന്താണെന്നറിയില്ല ഞാന്‍ ഫോണ്‍ വിളിച്ചാല്‍ അവര്‍ കട്ട് ചെയുന്നു, ചാറ്റില്‍ റിപ്ലേ ഇല്ല, കണ്ടാല്‍ മുഖം തിരിച്ചു നടക്കുന്നു പോലും ചിലര്‍. ഒരു ഹലോ പറഞ്ഞാല്‍ പോലും മിണ്ടാട്ടം ഇല്ല. ഇവര്‍ക്കാര്‍ക്കും ഞാന്‍ കാശു കൊടുക്കാന്‍ ഇല്ലല്ലോ ദൈവമെ പിന്നെ എന്തിനാണ് ഇവര്‍ പിനങ്ങുന്നെ.പിന്നെയല്ലേ കാര്യം പിടി കിട്ടിയേ, അജിഷ് താങ്കള്‍ എന്താണ് പുതിയ ബ്ലോഗ് ഒന്നും പോസ്റ്റ് ചെയ്യാത്തതു എന്നാണ് എല്ലാരുടേം പരാതി. ഓഹോ അതായിരുന്നോ കാര്യം ! . ബെര്‍ല്യെ പോലെ വലിച്ചു വാരി എഴുതി കിട്ടുന്ന പ്രശസ്തി എനിക്ക് വേണ്ട എന്ന് ഞാന്‍ ആദ്യമേ നിങ്ങളോടൊക്കെ പറഞ്ഞിട്ടുള്ളതല്ലേ. പിന്നെ എന്തിനാണ് ഇങ്ങനെ വീണ്ടും വീണ്ടും എന്നെ ബ്ലോഗ് എഴുതാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കുന്നത്. എനിക്കറിയാം എന്റെ ബ്ലോഗ് വായിക്കാതെ നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയില്ല എന്ന്. പക്ഷെ സമയം കിട്ടണ്ടേ. ഓഫീസില്‍ വന്നു കേറിയ പാടെ തുടങ്ങും coding , issues , design .. ഇതൊക്കെ വലിയ വലിയ സംഭവങ്ങള്‍ ആണ്. സാധാരണക്കാര്‍ക്ക് ഇതൊന്നും മനസ്സിലായി എന്ന് വരില്ല. ഈ ബ്രൌസര്‍ എന്നൊക്കെ പറഞ്ഞാല്‍ എത്ര പേര്‍ക്ക് മനസ്സിലാകും ? അപ്പോള്‍ നിത്യേന അതും ഖടാ ഖടിയന്മാരായ 3 , 4 ബ്രൌസറുകള്‍..അതും ഡിസൈന്‍ ഒക്കെ പോട്ടിപോയാല്‍ വലിയ ശിക്ഷ കിട്ടും. പോട്ടിപോകുക എന്ന് വെച്ചാല്‍ ? അതായത് നമ്മള്‍ ഉദേശിച്ച ഒരു ഡിസൈന്‍ അത് കക്ഷികള്‍ ( clients ) ഉദേശിച്ചപോലെ വന്നില്ലെങ്കില്‍ അവര്‍ പറയുന്ന വാക്ക് ആണ് പൊട്ടി പോയി എന്ന്.
പിന്നെ ഈ ജാവ സ്ക്രിപ്റ്റ്. സിനിമയിലെ സ്ക്രിപ്ടിനെക്കള്‍ ബുദ്ധിമുട്ടാണ് ഇത് ഉണ്ടാക്കാന്‍. അതും നമ്മള് വിചാരിക്കുന്ന പോലെ ഒന്നും ഇത് കയ്യില്‍ നില്‍ക്കൂല. റണ്‍ ടൈം എറര്‍ വരെ സംഭവിക്കാം. പിന്നെ ഞാന്‍ പറയേണ്ടല്ലോ. അതാണ് . അജാക്സ് എന്നൊരു സാധനം ഉണ്ട് അതിന്റെ മുഴുവന്‍ പേര് കേട്ടാല്‍ തന്നെ നമ്മള് ഞെട്ടി പോകും ( Asynchronous java-script and XML ) എന്നാണ്. ഇതൊക്കെ ആണ് ദിവസവും നമ്മള് ഉപയോഗിക്കുന്നത്. അതും ഈ വെബ് ഡിസൈന്‍ ചെയുന്നവന്മാര് പടം വരച്ചിട്ട് അങ്ങ് പോകും . മഷി ഇട്ടു നോക്കിയാല്‍ പിന്നെ ഇവന്മാരെ കിട്ടില്ല. പിന്നെ നമ്മള് വേണം അതിന്റെ പുറത്തു സര്‍ക്കസ് കളിയ്ക്കാന്‍. HTML എന്ന് ഒരു പക്ഷെ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അതൊക്കെ യെവന്മാരുടെ കുത്തക ആണ്. നമുക്കെന്തു ചെയാന്‍ പറ്റും.
ഇനി നിങ്ങള് തന്നെ പറ ഈ തിരക്കുകള്‍കിടയ്ക്ക് ഞാന്‍ എങ്ങനെ സ്വസ്ഥം ആയിട്ട് ബ്ലോഗ് എഴുതും ? എല്ലാത്തിനും ഒരു സമയം വേണ്ടേ ?

Comments
ഇതു ടൈപ്പൊ ഒന്നും അല്ലാന്നു ഞാന്‍ വിശ്വസിക്കുന്നു ..