Posts

ചില ഓഫീസ് അപാരതകൾ - "ഡെഡിക്കേഷൻ" (എപ്പിസോഡ് 1)

ചില ഓഫീസ് അപാരതകൾ  - "ഡെഡിക്കേഷൻ" (എപ്പിസോഡ് 1) ഒരു ദിവസം അപ്പുമോളുടെ ( അപർണ ) വീട്ടിൽ കോളിങ് ബെൽ റിങ് ചെയുന്നു ..... അപ്പു : ആരോ വിളിക്കുന്നുണ്ടല്ലോ വന്നു വാതിൽ തുറന്നു നോക്കുന്നു.... തുറന്നു !!!! കണ്ടു !!!!! ക്ലാ ക്ലാ ക്ളീ ക്ളീ ക്ലൂ ക്ലൂ അതാ മുറ്റത്തൊരു സൗമ്യ.... അപ്പു : "ങേ സൗമ്യ ചേച്ചിയോ !!! ചേച്ചി എന്താ ഈ വെളുപ്പാൻ കാലത്തു...ഞാൻ ഇപ്പോൾ എണീറ്റതേ ഉള്ളു. " സൗമ്യ : " ങ്ഹാ ...അപ്പുമോളെ എന്തായിത് നീ മറന്നോ.... പ്രൊഡക്ഷൻ കൊറി അപ്ഡേറ്റ് അടിക്കണ്ടേ നമ്മുക്. നീ വാ നമുക് ഓഫീസിൽ പോകാം. എന്റെ വണ്ടീലൊട്ടു കേറിക്കോ !!! " അപ്പു : "ചേച്ചി ഞാൻ പല്ലു തേച്ചില്ല കുളിച്ചില്ല ഒരുങ്ങിയില്ല പിന്നെ എങ്ങനെ വരും" സൗമ്യ : "ങ്ങീഈഈഈ ( delay ) അതിനിത്രേം സമയം വേണോ !!! ". അല്ലെങ്കിൽ ഒരു വഴിയുണ്ട് (ചുറ്റും നോക്കുന്നു. ങ്ഹാ മരങ്ങൾ ഒന്നും ഇല്ല. ഫോണിൽ നല്ല റേഞ്ച് ഉണ്ട്. ഹായ് net കിട്ടും  ) സൗമ്യ : നീ ഈ മുറ്റത്തേയ്ക് ഇരി നമുക് ഇവിടെ ഇരുന്നു പുല്ലു പറിക്കാം. ചെ ...അതല്ല കൊറി അപ്ഡേറ്റ് ചെയ്യാം"" അപ്പു : "ചേച്ചി .....യു ടൂ " സൗമ്യ : ഡെഡിക്കേഷൻ,  പ...
Image
 "പത്തേമാരി " - ഒരു സംഗീതാസ്വാദനക്കുറിപ്പ്‌  പുതിയതായി എതു സിനിമ ഇറങ്ങിയാലും കൗതുകപൂർവം ഞാൻ ആദ്യമന്വേഷിക്കുക്ക ആ ചിത്രത്തിന്റെ സംഗീതം ആര് നിർവഹിച്ചു എന്നാവും. പ്രത്യേകിച്ചും ഗാനങ്ങൾ മനോഹരമായി ഉൾപ്പെടുത്തുന്ന സംവിധായകരുടെ ചിത്രങ്ങൾ. ആ നിരയിൽ എന്റെ ഇഷ്ട സംവിധായകൻ ആണ് ശ്രീ ലാൽജോസ്. വിദ്യാസാഗർ - ലാൽജോസ്  ഗാനങ്ങൾ ആവേശത്തോടെ കൊണ്ട് നടക്കുന്ന ഒരു പാട് സംഗീതാസ്വാദകരിൽ ഞാനും ഉൾപ്പെടും. വർഷങ്ങൾക്ക് മുൻപ് ലാൽജോസിന്റെ "അറബിക്കഥ" അനൌണ്‍സ് ചെയ്യപ്പെടുമ്പോൾ, അതിനടിയിൽ സംഗീതം - വിദ്യാസാഗർ എന്ന് തിരഞ്ഞ ഞാൻ തെല്ലൊന്നു നിരാശപ്പെട്ടു. കാരണം പുതിയ ഒരാളുടെ പേരാണ് കണ്ടത്  "ബിജിബാൽ". സ്ഥിരമായി കാണുന്ന കൂട്ടുകെട്ടുകളിൽ മാറ്റം വരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക നിരാശ മാത്രമായിരുന്നു അത്. പക്ഷെ വളരെ ആകാംക്ഷയോടെയായിരുന്നു അറബിക്കഥയുടെ സംഗീതത്തിനു വേണ്ടിയുള്ള എന്റെ കാത്തിരുപ്പ്. അതിലെ ഗാനങ്ങൾ പിന്നീട് ഇറങ്ങുകയുണ്ടായി. തിരികെ ഞാൻ, താരകമലരുകൾ എന്ന പാട്ടുകൾ ജനം ഏറ്റെടുത്തു. അന്ന് നടത്താറുള്ള പല ഗാനമേളകളിലെയും സ്ഥിരം സാനിധ്യമായി മാറി "തിരികെ ഞാൻ" എന്ന പാട്ട്. പക്ഷെ ഈ രണ്ടു പ...
Image
​ നിലാമലരു പോലെ  നല്ല വൃത്തിയുള്ള കൈപടയില്‍ അടുക്കി അടുക്കി എഴുതിയ വരികള്  കാണുമ്പോള്‍  നമുടെ മനസ്സ് അറിയാതെ മന്ത്രിക്കും .. " ഹാ എന്ത് ഭംഗിയായിരിക്കുന്നു ... "  ഇത് പോലെ തന്നെയാണ് നല്ല നല്ല നൊട്ടെഷനുകള്‍  ചിട്ടയായി അടുക്കി ഉണ്ടാക്കിയ സംഗീതം കേള്‍ക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുക ... എല്ലാ സംഗീതജ്ഞര്ക്കും  ഇത് സാധിക്കില്ല .. അഥവാ അങ്ങനെ സാധിച്ചാല്‍ തന്നെയും കേവലം ഒന്നോ രണ്ടോ രചനകളില്‍ മാത്രം  അവരുടെ വൈഭവം അടിയറവു പറഞ്ഞു പടിയിറങ്ങും . എന്നാല്‍ തുടര്ച്ചയായി അത്തരം സൃഷ്ട്ടികളിലൂടെ നമ്മെ അല്ഭുതപെടുതുന്ന ചുരുക്കം ചില സംഗീത സംവിധായകര്‍ ഉണ്ട് .. അതില്‍ വിദ്യാസാഗര്‍ എന്ന സംഗീത മാന്ത്രികനെ പറ്റി എത്ര പറഞ്ഞാലും തീരില്ല . വളരെ അത്ഭുതാദരങ്ങളോടെ  മാത്രമേ അദേഹത്തിന്റെ സംഗീത സൃഷ്ടികളെ നോക്കി കാണാനാവു .. എന്തായിരിക്കാം  അദേഹത്തിന്റെ ഈ മാജിക്കിന് പിന്നിലെ രഹസ്യം .? ഞാന്‍  ഒരു പാട് തവണ എന്നോട് തന്നെ ചോദിച്ചിരിക്കുന്ന ചോദ്യം. എന്റെ ചില നിരീക്ഷണങ്ങള്‍  ഞാന്‍  ഇവിടെ പ്രതിപാദിക്കുകയാണ് . അത് മുഴുവന്‍ ശരിയാവണ...

റീലുക്ക്

റീലുക്ക്  ================================================================ കുറച്ചു വര്ഷങ്ങള്ക്ക് മുന്പാണ് .. അന്ന്  ഞാന്‍ കൊച്ചിയില്‍  ജോലി ചെയ്തു കൊണ്ടിരിക്കുന്ന സമയം .. കോട്ടയത്തു എന്റെ വീട്ടിലേക്ക്  പോകാന്‍ വേണ്ടി കലൂര് ബസ്‌ സ്ടാന്റില്‍ ചെന്ന് ഒരു ബസില്‍ സീറ്റ്  പിടിച്ചു ... അല്പ്പ സമയം  കഴിഞ്ഞപ്പോള്‍  എന്റെ തൊട്ടടുത്ത്‌ ഒരു മധ്യവയസ്ക്കന്‍  വന്നിരുന്നു .... അയാളുടെ കൈ വശം ഒരു കെട്ട്  നോട്ടീസുകള്‍  ഉണ്ടായിരുന്നു ... അതില്  ഒരെണ്ണം എടുത്തു അയാള്‍ എനിക്ക് നേരെ നീട്ടി .. വേണ്ട എന്ന് ഞാന്‍  ആംഗ്യം കാണിച്ചു ... അയാള്‍ വീണ്ടും നിര്ബന്ധിച്ചു " നിങ്ങള്‍ ഇത് ഒന്ന് വായിച്ചു നോക്കു ... " - ഇത്തവണ അയാളുടെ കണ്ണുകളില്  ഒരു ദൈന്യത ... ഞാന്‍ അത് വായിച്ചു .. സമൂഹം ഉണരണം , കണ്ണ് തുറക്കണം , എന്നിങ്ങനെ എന്തെല്ലാമോ എഴുതിയിരിക്കുന്നു ...   ശരി ..ആയിക്കോട്ടെ ... വായിച്ച ശേഷം അത് ഞാന്‍ അയാള്ക്ക്  തിരികെ നല്കി .... അയാളുടെ ഭാവം മാറി ... " ഒരു രൂപാ തരണം ... !!! " ഞാന്‍ അമ്പരപ്പോടെ " എന്തിനു ..? ഞാന്‍ നിങ്ങള്ക്ക് പൈസ തരണം ......

ഒരു കണ്ണൂര്‍ ( കണ്ണീര്‍ ) കഥ :(

സംഭവം വളരെ സിമ്പിള്‍ ആണ്. തുടക്കം കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ നിന്നാണ്. ലക്‌ഷ്യം കണ്ണൂര്‍ വെച്ച് പിടിക്കുക, സോണിയയുടെ കല്യാണ നിശ്ചയം. പറയുമ്പോള്‍ എല്ലാം പറയണമല്ലോ ഇത്തവണ രശ്മിയും കിരണും വരുന്നുണ്ട്. കല്യാണം കഴിഞ്ഞു അവരുടെ ആദ്യത്ത കണ്ണൂര്‍ പോക്ക്. ഈയുള്ളവന്‍ ഒരിക്കല്‍ അവിടെ പോയതാണല്ലോ. പറഞ്ഞു തീര്‍ന്നില്ല ദേ നില്‍ക്കുന്നു മേല്‍ പറഞ്ഞ ദമ്പതികള്‍. ഹിമാലയത്തിലോട്ടു എന്ന വണ്ണം ഒരു മുട്ടന്‍ ബാഗ് കിരണിന്‍റെ തോളില്‍. "എന്താടാ അമ്മിക്കല്ല് വല്ലോം ആണോ ഗിഫ്റ്റ് ആയിട്ട് കൊടുക്കമ്പോണേ !!" എന്ന് ചോദിയ്ക്കാന്‍ നാക്ക് പൊങ്ങി വന്നതാണ് . പിന്നെ ഈ ജാതി ആജാന ബാഹുക്കളോട് അമ്മാതിരി വര്‍ത്തമാനം പറഞ്ഞാല്‍ എനിക്കിട്ടു എട്ടിന്റെ പണി എപ്പോ കിട്ടി എന്ന് ചോദിച്ചാല്‍ പോരെ. അത് കാരണം ഞാന്‍ അത് വിഴുങ്ങി ഒരു സ്റ്റൈലന്‍ ചിരി പാസാക്കി .. സുമംഗല ശ്രീമതി രശ്മി എന്നോട് കുശലാന്വേഷണങ്ങള്‍ തിരക്കി. സോണിയയുടെ സ്ഥല പേര് ഓര്‍ത്തിരിക്കാന്‍ വളരെ എളുപ്പം ഉള്ള പണി ആയതിനാല്‍ കിരണ്‍ അത് ഒരു തുണ്ട് കടലാസില്‍ എഴുതിയെടുതോണ്ടാണ് നടപ്പ്. കണ്ണില്‍ കാണുന്ന ബസ്‌ ജീവനക്കരോടെല്ലാം " ചേട...

കഥ തുടരുന്നു ( മരങ്ങള്‍ പെയ്യുമ്പോള്‍ ) - episode 8

episode 8 മഞ്ഞു പെയ്യുന്ന ഒരു ഡിസംബര്‍ മാസം. വഴിയോരത്തും, പുല്‍കൊടികളിലും, കണ്‍ പീലികളില്‍ പോലും മഞ്ഞു തുള്ളികള്‍ സുഖമായി ഉറങ്ങുന്നു. മരങ്ങള്‍ പെയ്യുന്നുണ്ടോ എന്ന് തോന്നിയെനിക്ക്. ഇവിടെയാണ്‌ നാന്‍സിയെ കാത്തു ഞാന്‍ നില്‍ക്കുന്നത്. അവള്‍ വരുമോ ? അതോ ഇനി വെറുതെ പറഞ്ഞാതാകുമോ ? ഹേയ്. ഇല്ല . അവള്‍ പറ്റിക്കില്ല. ( ക്രാ.. ക്രാ ... ) എന്താണത് ? ഞാന്‍ മുകളിലേയ്ക്ക് നോക്കി . സത്യം കാക്ക കരഞ്ഞു. എന്നെ സാക്ഷിയാക്കി അന്തരീക്ഷത്തില്‍ നിന്നും ചൂട് കാക്ക കാഷ്ട്ടം എന്റെ കൈനെടിക് ഹോണ്ടയില്‍ സ്റ്റിക്കര്‍ ആയി പതിഞ്ഞു. ആവി പറക്കുന്ന ഫ്രഷ്‌ കാഷ്ട്ടം. കഷ്ടം!. നല്ല ശകുനം തന്നെ. ചുറ്റും നോക്കിയപ്പോള്‍ അടുത്ത് കണ്ട ഒരു കാട്ടുകമ്യൂണിസ്റ്റ് ചെടിയുടെ ഇലകളാല്‍ ആ കാഷ്ട്ടം തുടച്ചു മാറ്റി കൊണ്ടിരിക്കുമ്പോള്‍ അതാ വരുന്നു .. ദൂരെ നിന്നും .. നാന്‍സി ! ഒരു നേര്‍ത്ത നിലാവെളിച്ചം പോലെ അവള്‍ എന്റെയടുത്തെത്തി. വെള്ള വസ്ത്രത്തില്‍ ഒരു മാലാഖയെ പോലെ തോന്നിച്ചു. ഒരു മന്ദസ്മിതത്തോടെ അവള്‍ ചോദിച്ചു " എന്താ കാണണം എന്ന് പറഞ്ഞത് ?" ( ഒരു നിമിഷം പഠിച്ചത് മുഴുവന്‍ ഞാന്‍ മറന്നു പോയി ) " ങേ ! അതോ ... അ...

കഥ തുടരുന്നു ( ദി ക്രാ & ദി മ്യൂസിക്‌ ) - episode 7

episode 7 കിരണ്‍ : നോക്കു രമ്യ ഈ ജീവിതം ഒരു വലിയ പ്രഹേളിക ആണ് രമ്യ : പ്രഹെളികയോ ! അതെന്തുവാ ? കിരണ്‍ : ഒന്നും മനസ്സിലാകാത്ത പ്രതിഭാസത്തെ ആണ് നാം പ്രഹേളിക എന്ന് വിളിക്കുന്നത്‌. രമ്യ : ആ എനിക്കൊന്നും മനസിലായില്ല. കിരണ്‍ : എന്നാല്‍ നീയും ഒരു പ്രഹേളിക ആണ്. രമ്യ : ദേ തോന്ന്യവാസം പറഞ്ഞാല്‍ ഒണ്ടല്ലോ ? ഞാന്‍ പ്രഹേളിക ഒന്നും അല്ല വിജയന്‍ : എടാ ആണ്ടെ ഒരു പ്രഹേളിക നടന്നു വരുന്നു. കിരണ്‍ : ( തിരിഞ്ഞു ) എവിടെ ? രമ്യ : അയ്യോ ദേ ജോയിസ് മിസ്സ് ജോയിസ് മിസ്സ്‌ ! Communicative English lecturer ആണ് . ഇംഗ്ലീഷ് ക്ലാസ്സ്‌ നടന്നു കൊണ്ടിരിക്കുമ്പോള്‍ ആ സമയം സുമിന്‍ ലേറ്റ് ആയി കേറി വന്നു. പരുങ്ങി ഒരു നില്പ്. ( വന്നത് തന്നെ വലിയ കാര്യം ) മിസ്സ്‌ : സുമിന്‍ ! why were you absent yesterday ? സുമിന്‍ : ങേ ! മിസ്സ്‌ : i am asking you ? സുമിന്‍ എന്ത് കാര്യവും വളരെ ചിന്തിച്ചു മാത്രമേ മറുപടി പറയാറുള്ളു. ( മനസ്സിന് നല്ല സുഖമില്ലായിരുന്നു എന്ന് ഇംഗ്ലീഷില്‍ ഇവരോട് എങ്ങനെയാ ദൈവമേ പറയുക ! ആ കിട്ടിപോയി ..) സുമിന്‍ : ( തലയ്ക്കു നേരെ ചൂണ്ടു വിരല്‍ വട്ടം കറക്കി ) I have some mental problems !!! ജോയിസ് മിസ്സിന്റെ ക്...