Posts

Showing posts from 2010

ലീഡര്‍ ഇനി ഓര്‍മകളില്‍

കേരള രാഷ്ട്രീയ ചരിത്രത്തില്‍ അത്യന്തം ദൃഡഗാത്രന്‍ ആയ എപ്പോഴും പ്രവര്‍ത്തനസന്നദ്ധന്‍ ആയ ഒരു നേതൃത്വം വഹിച്ചിട്ടുള്ള അപൂര്‍വ്വം നേതാക്കളില്‍ ഒരാള്‍ ആണ് ശ്രീ കെ കരുണാകരന്‍.1918 ജൂലൈ 5 നു കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ എന്ന സ്ഥലത്ത് ശ്രീ തെക്കേടത്ത് രാവുണ്ണി മാരാരുടെയും ശ്രീമതി കല്യാണി അമ്മയുടെയും മകന്‍ ആയിട്ടാണ് ജനിച്ചത്. ആറു പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കരുണാകരന്‍ 1977 മുതല്‍ വിവിധ കാലങ്ങളിലായി നാലു തവണ മുഖ്യമന്ത്രിയും ഒരു തവണ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയുമായി.1965ല്‍ മാളയില്‍ നിന്നാണ് ആദ്യമായി കേരള നിയമസഭയിലെത്തിയത്. അതിന് മുന്‍പ് 1948ല്‍ ഒല്ലൂക്കരയില്‍ നിന്ന് പ്രജാ മണ്ഡലത്തിലേയ്ക്കും 1954ല്‍ മണലൂരില്‍ നിന്ന് തിരുകൊച്ചി നിയമസഭയിലുമെത്തി. 1996ല്‍ തൃശൂരില്‍ സി.പി.ഐ.യിലെ വി.വി. രാഘവനോട് തോറ്റതാണ് കരുണാകരന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രധാന തോല്‍വി.കണ്ണില്‍ വെള്ളം നിറയുന്ന രോഗംമൂലം എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നു. പിന്നീട് പത്താം ക്ലാസ് വരെ പഠിച്ചെങ്കിലും പരീക്ഷയെഴുതാനായില്ല. അതിനുശേഷമാണ് ചിത്രകല പഠിക്കാനായി രാഷ്ട്രീയ തട്ടകമായ തൃശൂര...

എല്ലാത്തിനും ഒരു സമയം വേണ്ടേ ?

എന്നോട് ഈയിടെ ആയി എല്ലാവര്ക്കും ഭയങ്കര പിണക്കം. എന്താണെന്നറിയില്ല ഞാന്‍ ഫോണ്‍ വിളിച്ചാല്‍ അവര്‍ കട്ട് ചെയുന്നു, ചാറ്റില്‍ റിപ്ലേ ഇല്ല, കണ്ടാല്‍ മുഖം തിരിച്ചു നടക്കുന്നു പോലും ചിലര്‍. ഒരു ഹലോ പറഞ്ഞാല്‍ പോലും മിണ്ടാട്ടം ഇല്ല. ഇവര്‍ക്കാര്‍ക്കും ഞാന്‍ കാശു കൊടുക്കാന്‍ ഇല്ലല്ലോ ദൈവമെ പിന്നെ എന്തിനാണ് ഇവര്‍ പിനങ്ങുന്നെ.പിന്നെയല്ലേ കാര്യം പിടി കിട്ടിയേ, അജിഷ് താങ്കള്‍ എന്താണ് പുതിയ ബ്ലോഗ്‌ ഒന്നും പോസ്റ്റ്‌ ചെയ്യാത്തതു എന്നാണ് എല്ലാരുടേം പരാതി. ഓഹോ അതായിരുന്നോ കാര്യം ! . ബെര്‍ല്യെ പോലെ വലിച്ചു വാരി എഴുതി കിട്ടുന്ന പ്രശസ്തി എനിക്ക് വേണ്ട എന്ന് ഞാന്‍ ആദ്യമേ നിങ്ങളോടൊക്കെ പറഞ്ഞിട്ടുള്ളതല്ലേ. പിന്നെ എന്തിനാണ് ഇങ്ങനെ വീണ്ടും വീണ്ടും എന്നെ ബ്ലോഗ്‌ എഴുതാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കുന്നത്. എനിക്കറിയാം എന്റെ ബ്ലോഗ്‌ വായിക്കാതെ നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയില്ല എന്ന്. പക്ഷെ സമയം കിട്ടണ്ടേ. ഓഫീസില്‍ വന്നു കേറിയ പാടെ തുടങ്ങും coding , issues , design .. ഇതൊക്കെ വലിയ വലിയ സംഭവങ്ങള്‍ ആണ്. സാധാരണക്കാര്‍ക്ക് ഇതൊന്നും മനസ്സിലായി എന്ന് വരില്ല. ഈ ബ്രൌസര്‍ എന്നൊക്കെ പറഞ്ഞാല്‍ എത്ര പേര്‍ക്ക് മനസ്സിലാകും ...

കാര്യസ്ഥന്‍.. റേഷന്‍ അരിയിലെ കല്ലുകടി.

പണ്ടേ ദുര്‍ബല .. പിന്നെ ഗര്‍ഭിണിയും കൂടി എന്ന അവസ്ഥ ആണ് ദിലീപിന്റെ എന്ന നടന്‍റെ കാര്യത്തില്‍ ഈ സിനിമ കാണുമ്പോള്‍ തോന്നുക..ദിലീപിന്റെ 100 മത്തെ സിനിമ ആണ് എന്നും കൂടി അറിയുമ്പോള്‍ ഈ നടന്‍ വീണു കിടക്കുന്ന ഗര്‍ത്തത്തിന്റെ ആഴം എത്രയാണെന്ന് ഊഹിക്കാവുന്നതാണ്. ഒരു റിവ്യൂവിനു പോലും ഈ പടം അര്‍ഹം അല്ല. ഇത്ര പരമ ബോര്‍ ആയിട്ട് ദിലീപിനെ ഇനി കാണാം എന്ന് കരുതുന്നില്ല. സലിം കുമാറും ഹരീശ്രീ അശോകനും തമ്മില്‍ ഭയങ്കരമായ ഒരു മത്സരം കാണാം ( നിങ്ങളില്‍ ആര്‍ക്കാണ് നല്ല ഭംഗി ആയി കൂതറ ആയിട്ട് അഭിനയിച് കോമഡി കാണിക്കാന്‍ പറ്റുക ? ). ഇതില്‍ ഹരീശ്രീ അശോകന്‍ തന്നെയാണ് ഒന്നാമന്‍ എന്ന് തെളിയിച്ചിട്ടുണ്ട്. അല്‍പ്പം എങ്കിലും ഭേദം ആയിട്ട് തോന്നിയത് സുരാജിന്റെ ഏതാനും ചില നമ്പരുകള്‍ മാത്രമാണ്. പുതുമുഖ നായിക അഖില ശശിധരന്‍ കാണാന്‍ തരക്കേടില്ല. പാട്ടുകള്‍ ? ..ഹുമ്മ്മ്മ്മ്മം......എന്തോന്നെടേയ് .എന്തൂട്ട് പാട്ട് എന്ന് പറഞ്ഞു പോകും..ദിലീപിന്റെ ഓരോ ഇടിക്കും പറന്നു പോകുന്ന വില്ലന്മാരും, അതി ബുദ്ധിമാനും സര്‍വോപരി മരമണ്ടനും ആയി ഒരേ സമയം ദിലീപും, ഇലക്ട്രിക് ഷോക്ക്‌ കൊടുത്താല്‍ പോലും മുഖത്ത്‌ ഭാവം വരാത്ത മധുവും, അങ്ങനെ കുറേ ഉണ്...

തിരഞ്ഞെടുപ്പ് തമാശകള്‍

അവതാരകന്‍: സാര്‍ എല്‍ഡിഎഫിനു സംഭവിച്ച തിരിച്ചടിയെ പറ്റി എന്തു പറയുന്നു? പാര്‍ട്ടി സെക്രറ്ട്ടറി: യുഡിഎഫിനു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അത്രയും വിജയം ആവര്ത്തിക്കാന്‍ കഴിഞ്ഞില്ല എന്നതൊരു സത്യം ആണ്, കാരണം 20ല്‍ 18 സീറ്റും എടുത്തവര്‍ക്ക് ഇത്തവണ അതു ആവര്ത്തിക്കാന്‍ സാധിച്ചില്ല അതുകൊണ്ടു തന്നെ ഇതു ഇടതുപക്ഷത്തിന്‍റെ മുന്നേറ്റം ആണ്. അവതാരകന്‍: സാര്‍ ഇതു തോല്‍വിയെ ന്യായീകരിക്കല്‍ അല്ലേ? പാര്‍ട്ടിസെക്രട്ടറി: ഡാ..മിണ്ടാതിരുന്നോണം. എന്‍റെ ഡിഫിക്കാര്‍ കുറെ നാളായി തല്ലിപ്പൊളിക്കാന്‍ ഒന്നും ഇല്ല്ലാതെ ഇരിക്കുകയാ...വെറുതെ അവര്‍ക്ക് പണി ഉണ്ടാക്കരുത്. അവതാരകന്‍: മഴയും വെയിലുമായതിനാല്‍ ലെന്‍ കട്ടായിരിക്കുകയാണ് തിരുവനന്തപുരത്തുനിന്നും ചാക്കുംകുഴി ചാക്കപ്പന്‍ നമ്മോടൊപ്പം ചേരുന്നു.

അന്‍വര്‍ റിവ്യു

മറ്റു മൂവി റിവ്യൂകളെ പോലെ ഞാന്‍ അധികം വലിച്ചു നീട്ടുന്നില്ല.. അന്‍വര്‍ ഒരു average മൂവി ആണ്. തീവ്രവാദം ആണ് കഥാ പശ്ചാത്തലം. കുറെ നാളായി നമള്‍ പല സിനിമകളിലും കണ്ടു മടുത്ത പ്രമേയം..തിരക്കഥ ദുര്‍ബലം ആണ്. ക്യാമറ വര്‍ക്ക്‌ ബിഗ്‌ ബി യും, സാഗര്‍ ഏലിയാസ്‌ ജാക്കിയും കാണാത്ത ആളുകള്‍ക്ക് ഒരു പുതുമ ആയിരിക്കും. പശ്ചാത്തല സംഗീതം പലപ്പോഴും സിനിമ വിട്ടു പുറത്തു പോകുന്നു. അന്തി വെയില്‍ എന്നാ ഗാനം അനാവശ്യം ആയി പോയത് പോലെ തോന്നി. അഭിനേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ റോള്‍ നന്നായിട്ട് ചെയ്തിട്ടുണ്ട് പക്ഷെ ആരും outstanding അല്ല. സംഘട്ടന രംഗങ്ങള്‍ വളരെ നന്നായിട്ടുണ്ട്. കുറച്ചു കൂടി സ്ലോമോഷന്‍സ് ഉണ്ടായിരുന്നെകില്‍ ഞാന്‍ ഉറങ്ങി പോയേനെ. സലിം കുമാറിന്റെ കുറച്ചു ഹ്യൂമര്‍ ബോറടിയില്‍ നിന്നും നമളെ അല്‍പ്പനേരം മോചിപ്പിക്കുന്നു. ക്ലൈമാക്സില്‍ പ്രുദ്വിരാജും മമ്തയും ഹിമാലയത്തില്‍ പോയി ചായ കുടിക്കുന്ന രംഗങ്ങളോടെ ചിത്രം പൂര്‍ത്തിയാകുന്നു. അവസാനം ഒരു രാപ് മുസിക്കും.. ഹും.. ഇനി കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല.. പോയി കാണൂ... 2 / 5 ആണ് എന്റെ മാര്‍ക്ക്‌....

Asp.net lifecycle

An easy way to remember asp.net lifecycle S – Start I – Initialize L – Load V – Validate E – Event Handling R – Render

Implementing JQUERY

http://www.codeproject.com/Articles/68710/Implementing-J-Query-Model-Popup-Plug-In-and-Playi.aspx