Posts

Showing posts from September, 2015
Image
 "പത്തേമാരി " - ഒരു സംഗീതാസ്വാദനക്കുറിപ്പ്‌  പുതിയതായി എതു സിനിമ ഇറങ്ങിയാലും കൗതുകപൂർവം ഞാൻ ആദ്യമന്വേഷിക്കുക്ക ആ ചിത്രത്തിന്റെ സംഗീതം ആര് നിർവഹിച്ചു എന്നാവും. പ്രത്യേകിച്ചും ഗാനങ്ങൾ മനോഹരമായി ഉൾപ്പെടുത്തുന്ന സംവിധായകരുടെ ചിത്രങ്ങൾ. ആ നിരയിൽ എന്റെ ഇഷ്ട സംവിധായകൻ ആണ് ശ്രീ ലാൽജോസ്. വിദ്യാസാഗർ - ലാൽജോസ്  ഗാനങ്ങൾ ആവേശത്തോടെ കൊണ്ട് നടക്കുന്ന ഒരു പാട് സംഗീതാസ്വാദകരിൽ ഞാനും ഉൾപ്പെടും. വർഷങ്ങൾക്ക് മുൻപ് ലാൽജോസിന്റെ "അറബിക്കഥ" അനൌണ്‍സ് ചെയ്യപ്പെടുമ്പോൾ, അതിനടിയിൽ സംഗീതം - വിദ്യാസാഗർ എന്ന് തിരഞ്ഞ ഞാൻ തെല്ലൊന്നു നിരാശപ്പെട്ടു. കാരണം പുതിയ ഒരാളുടെ പേരാണ് കണ്ടത്  "ബിജിബാൽ". സ്ഥിരമായി കാണുന്ന കൂട്ടുകെട്ടുകളിൽ മാറ്റം വരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക നിരാശ മാത്രമായിരുന്നു അത്. പക്ഷെ വളരെ ആകാംക്ഷയോടെയായിരുന്നു അറബിക്കഥയുടെ സംഗീതത്തിനു വേണ്ടിയുള്ള എന്റെ കാത്തിരുപ്പ്. അതിലെ ഗാനങ്ങൾ പിന്നീട് ഇറങ്ങുകയുണ്ടായി. തിരികെ ഞാൻ, താരകമലരുകൾ എന്ന പാട്ടുകൾ ജനം ഏറ്റെടുത്തു. അന്ന് നടത്താറുള്ള പല ഗാനമേളകളിലെയും സ്ഥിരം സാനിധ്യമായി മാറി "തിരികെ ഞാൻ" എന്ന പാട്ട്. പക്ഷെ ഈ രണ്ടു പ...