റീലുക്ക്
റീലുക്ക് ================================================================ കുറച്ചു വര്ഷങ്ങള്ക്ക് മുന്പാണ് .. അന്ന് ഞാന്‍ കൊച്ചിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന സമയം .. കോട്ടയത്തു എന്റെ വീട്ടിലേക്ക് പോകാന്‍ വേണ്ടി കലൂര് ബസ് സ്ടാന്റില്‍ ചെന്ന് ഒരു ബസില്‍ സീറ്റ് പിടിച്ചു ... അല്പ്പ സമയം കഴിഞ്ഞപ്പോള്‍ എന്റെ തൊട്ടടുത്ത് ഒരു മധ്യവയസ്ക്കന്‍ വന്നിരുന്നു .... അയാളുടെ കൈ വശം ഒരു കെട്ട് നോട്ടീസുകള്‍ ഉണ്ടായിരുന്നു ... അതില് ഒരെണ്ണം എടുത്തു അയാള്‍ എനിക്ക് നേരെ നീട്ടി .. വേണ്ട എന്ന് ഞാന്‍ ആംഗ്യം കാണിച്ചു ... അയാള്‍ വീണ്ടും നിര്ബന്ധിച്ചു " നിങ്ങള്‍ ഇത് ഒന്ന് വായിച്ചു നോക്കു ... " - ഇത്തവണ അയാളുടെ കണ്ണുകളില് ഒരു ദൈന്യത ... ഞാന്‍ അത് വായിച്ചു .. സമൂഹം ഉണരണം , കണ്ണ് തുറക്കണം , എന്നിങ്ങനെ എന്തെല്ലാമോ എഴുതിയിരിക്കുന്നു ... ശരി ..ആയിക്കോട്ടെ ... വായിച്ച ശേഷം അത് ഞാന്‍ അയാള്ക്ക് തിരികെ നല്കി .... അയാളുടെ ഭാവം മാറി ... " ഒരു രൂപാ തരണം ... !!! " ഞാന്‍ അമ്പരപ്പോടെ " എന്തിനു ..? ഞാന്‍ നിങ്ങള്ക്ക് പൈസ തരണം ......