Posts

Showing posts from April, 2012

ഒരു കണ്ണൂര്‍ ( കണ്ണീര്‍ ) കഥ :(

സംഭവം വളരെ സിമ്പിള്‍ ആണ്. തുടക്കം കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ നിന്നാണ്. ലക്‌ഷ്യം കണ്ണൂര്‍ വെച്ച് പിടിക്കുക, സോണിയയുടെ കല്യാണ നിശ്ചയം. പറയുമ്പോള്‍ എല്ലാം പറയണമല്ലോ ഇത്തവണ രശ്മിയും കിരണും വരുന്നുണ്ട്. കല്യാണം കഴിഞ്ഞു അവരുടെ ആദ്യത്ത കണ്ണൂര്‍ പോക്ക്. ഈയുള്ളവന്‍ ഒരിക്കല്‍ അവിടെ പോയതാണല്ലോ. പറഞ്ഞു തീര്‍ന്നില്ല ദേ നില്‍ക്കുന്നു മേല്‍ പറഞ്ഞ ദമ്പതികള്‍. ഹിമാലയത്തിലോട്ടു എന്ന വണ്ണം ഒരു മുട്ടന്‍ ബാഗ് കിരണിന്‍റെ തോളില്‍. "എന്താടാ അമ്മിക്കല്ല് വല്ലോം ആണോ ഗിഫ്റ്റ് ആയിട്ട് കൊടുക്കമ്പോണേ !!" എന്ന് ചോദിയ്ക്കാന്‍ നാക്ക് പൊങ്ങി വന്നതാണ് . പിന്നെ ഈ ജാതി ആജാന ബാഹുക്കളോട് അമ്മാതിരി വര്‍ത്തമാനം പറഞ്ഞാല്‍ എനിക്കിട്ടു എട്ടിന്റെ പണി എപ്പോ കിട്ടി എന്ന് ചോദിച്ചാല്‍ പോരെ. അത് കാരണം ഞാന്‍ അത് വിഴുങ്ങി ഒരു സ്റ്റൈലന്‍ ചിരി പാസാക്കി .. സുമംഗല ശ്രീമതി രശ്മി എന്നോട് കുശലാന്വേഷണങ്ങള്‍ തിരക്കി. സോണിയയുടെ സ്ഥല പേര് ഓര്‍ത്തിരിക്കാന്‍ വളരെ എളുപ്പം ഉള്ള പണി ആയതിനാല്‍ കിരണ്‍ അത് ഒരു തുണ്ട് കടലാസില്‍ എഴുതിയെടുതോണ്ടാണ് നടപ്പ്. കണ്ണില്‍ കാണുന്ന ബസ്‌ ജീവനക്കരോടെല്ലാം " ചേട...