കൊള്ളാം കുഞ്ഞാടേ
മുന്‍വിധികള്‍ പലപ്പോഴും ഒരു ചിത്രത്തിനെ മോശം ആയി ബാധിക്കാറുണ്ട്. അത് ചിലപ്പോള്‍ ഒരു നല്ല ചിത്രം ആവാം, മോശം ആവാം അതും അല്ലെങ്കില്‍ ഭേദപ്പെട്ട നിലവാരം പുലര്‍ത്തുന്നവയും ആവാം. ചില ചിത്രങ്ങളാവട്ടെ ഇത്തരത്തില്‍ എത്ര തന്നെ മുന്‍ ധാരണകള്‍ ഉണ്ടായിരുന്നാല്‍ കൂടി നിര്‍മാതാവിനെ കടക്കെണിയില്‍ വീഴ്ത്താതെ തന്നെ ഉദേശിച്ച നേട്ടം കൈ വരിക്കുകയും പ്രേക്ഷക പ്രതീക്ഷകള്‍ കാത്തു സൂക്ഷിക്കുകയും ചെയുന്നു. അത്തരത്തില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധേയരായ ചുരുക്കം ചില സംവിധായകരില്‍ ഒരാള്‍ ആണ് ഷാഫി. പ്രേക്ഷകരുടെ പള്‍സ് അറിയുന്നതില്‍ ഈ സംവിധായകന്‍ പലപ്പോഴും വിജയിച്ചിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാടും ഇതില്‍ നിന്നും വിഭിന്നം അല്ല. നാട്ടിലെ പണക്കാരന്‍ ആയ പ്രമാണിയുടെ ( ഇന്നസെന്റ്) ഒരേ ഒരു മകള്‍ മേരിയും ( ഭാവന ) കപ്യാരുടെ മകന്‍ ആയ സോളമനും ( ദിലീപ് ) തമ്മില്‍ ഉള്ള പ്രണയത്തിലൂടെ ആണ് കഥ വികസിക്കുന്നത്. സോളമന്റെ ലക്‌ഷ്യം സിനിമ സംവിധാനം ആണ്. പക്ഷെ മടിയനും സര്‍വോപരി ഭീരുവും ആയ സോളമന് തന്റെ ലക്‌ഷ്യം പലപ്പോഴും അസാധ്യം എന്ന് തിരിച്ചറിയുന്നു. സോളമന്റെ ഈ അവസ്ഥയില്‍ അപ്പനും ( വിജയ രാഘവന്‍ ) അമ്മയും ( വിനയപ്...