Posts

Showing posts from October, 2010

തിരഞ്ഞെടുപ്പ് തമാശകള്‍

അവതാരകന്‍: സാര്‍ എല്‍ഡിഎഫിനു സംഭവിച്ച തിരിച്ചടിയെ പറ്റി എന്തു പറയുന്നു? പാര്‍ട്ടി സെക്രറ്ട്ടറി: യുഡിഎഫിനു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അത്രയും വിജയം ആവര്ത്തിക്കാന്‍ കഴിഞ്ഞില്ല എന്നതൊരു സത്യം ആണ്, കാരണം 20ല്‍ 18 സീറ്റും എടുത്തവര്‍ക്ക് ഇത്തവണ അതു ആവര്ത്തിക്കാന്‍ സാധിച്ചില്ല അതുകൊണ്ടു തന്നെ ഇതു ഇടതുപക്ഷത്തിന്‍റെ മുന്നേറ്റം ആണ്. അവതാരകന്‍: സാര്‍ ഇതു തോല്‍വിയെ ന്യായീകരിക്കല്‍ അല്ലേ? പാര്‍ട്ടിസെക്രട്ടറി: ഡാ..മിണ്ടാതിരുന്നോണം. എന്‍റെ ഡിഫിക്കാര്‍ കുറെ നാളായി തല്ലിപ്പൊളിക്കാന്‍ ഒന്നും ഇല്ല്ലാതെ ഇരിക്കുകയാ...വെറുതെ അവര്‍ക്ക് പണി ഉണ്ടാക്കരുത്. അവതാരകന്‍: മഴയും വെയിലുമായതിനാല്‍ ലെന്‍ കട്ടായിരിക്കുകയാണ് തിരുവനന്തപുരത്തുനിന്നും ചാക്കുംകുഴി ചാക്കപ്പന്‍ നമ്മോടൊപ്പം ചേരുന്നു.

അന്‍വര്‍ റിവ്യു

മറ്റു മൂവി റിവ്യൂകളെ പോലെ ഞാന്‍ അധികം വലിച്ചു നീട്ടുന്നില്ല.. അന്‍വര്‍ ഒരു average മൂവി ആണ്. തീവ്രവാദം ആണ് കഥാ പശ്ചാത്തലം. കുറെ നാളായി നമള്‍ പല സിനിമകളിലും കണ്ടു മടുത്ത പ്രമേയം..തിരക്കഥ ദുര്‍ബലം ആണ്. ക്യാമറ വര്‍ക്ക്‌ ബിഗ്‌ ബി യും, സാഗര്‍ ഏലിയാസ്‌ ജാക്കിയും കാണാത്ത ആളുകള്‍ക്ക് ഒരു പുതുമ ആയിരിക്കും. പശ്ചാത്തല സംഗീതം പലപ്പോഴും സിനിമ വിട്ടു പുറത്തു പോകുന്നു. അന്തി വെയില്‍ എന്നാ ഗാനം അനാവശ്യം ആയി പോയത് പോലെ തോന്നി. അഭിനേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ റോള്‍ നന്നായിട്ട് ചെയ്തിട്ടുണ്ട് പക്ഷെ ആരും outstanding അല്ല. സംഘട്ടന രംഗങ്ങള്‍ വളരെ നന്നായിട്ടുണ്ട്. കുറച്ചു കൂടി സ്ലോമോഷന്‍സ് ഉണ്ടായിരുന്നെകില്‍ ഞാന്‍ ഉറങ്ങി പോയേനെ. സലിം കുമാറിന്റെ കുറച്ചു ഹ്യൂമര്‍ ബോറടിയില്‍ നിന്നും നമളെ അല്‍പ്പനേരം മോചിപ്പിക്കുന്നു. ക്ലൈമാക്സില്‍ പ്രുദ്വിരാജും മമ്തയും ഹിമാലയത്തില്‍ പോയി ചായ കുടിക്കുന്ന രംഗങ്ങളോടെ ചിത്രം പൂര്‍ത്തിയാകുന്നു. അവസാനം ഒരു രാപ് മുസിക്കും.. ഹും.. ഇനി കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല.. പോയി കാണൂ... 2 / 5 ആണ് എന്റെ മാര്‍ക്ക്‌....