നിലാമലരു പോലെ നല്ല വൃത്തിയുള്ള കൈപടയില്‍ അടുക്കി അടുക്കി എഴുതിയ വരികള് കാണുമ്പോള്‍ നമുടെ മനസ്സ് അറിയാതെ മന്ത്രിക്കും .. " ഹാ എന്ത് ഭംഗിയായിരിക്കുന്നു ... " ഇത് പോലെ തന്നെയാണ് നല്ല നല്ല നൊട്ടെഷനുകള്‍ ചിട്ടയായി അടുക്കി ഉണ്ടാക്കിയ സംഗീതം കേള്‍ക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുക ... എല്ലാ സംഗീതജ്ഞര്ക്കും ഇത് സാധിക്കില്ല .. അഥവാ അങ്ങനെ സാധിച്ചാല്‍ തന്നെയും കേവലം ഒന്നോ രണ്ടോ രചനകളില്‍ മാത്രം അവരുടെ വൈഭവം അടിയറവു പറഞ്ഞു പടിയിറങ്ങും . എന്നാല്‍ തുടര്ച്ചയായി അത്തരം സൃഷ്ട്ടികളിലൂടെ നമ്മെ അല്ഭുതപെടുതുന്ന ചുരുക്കം ചില സംഗീത സംവിധായകര്‍ ഉണ്ട് .. അതില്‍ വിദ്യാസാഗര്‍ എന്ന സംഗീത മാന്ത്രികനെ പറ്റി എത്ര പറഞ്ഞാലും തീരില്ല . വളരെ അത്ഭുതാദരങ്ങളോടെ മാത്രമേ അദേഹത്തിന്റെ സംഗീത സൃഷ്ടികളെ നോക്കി കാണാനാവു .. എന്തായിരിക്കാം അദേഹത്തിന്റെ ഈ മാജിക്കിന് പിന്നിലെ രഹസ്യം .? ഞാന്‍ ഒരു പാട് തവണ എന്നോട് തന്നെ ചോദിച്ചിരിക്കുന്ന ചോദ്യം. എന്റെ ചില നിരീക്ഷണങ്ങള്‍ ഞാന്‍ ഇവിടെ പ്രതിപാദിക്കുകയാണ് . അത് മുഴുവന്‍ ശരിയാവണ...