ലീഡര്‍ ഇനി ഓര്‍മകളില്‍
കേരള രാഷ്ട്രീയ ചരിത്രത്തില്‍ അത്യന്തം ദൃഡഗാത്രന്‍ ആയ എപ്പോഴും പ്രവര്‍ത്തനസന്നദ്ധന്‍ ആയ ഒരു നേതൃത്വം വഹിച്ചിട്ടുള്ള അപൂര്‍വ്വം നേതാക്കളില്‍ ഒരാള്‍ ആണ് ശ്രീ കെ കരുണാകരന്‍.1918 ജൂലൈ 5 നു കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ എന്ന സ്ഥലത്ത് ശ്രീ തെക്കേടത്ത് രാവുണ്ണി മാരാരുടെയും ശ്രീമതി കല്യാണി അമ്മയുടെയും മകന്‍ ആയിട്ടാണ് ജനിച്ചത്. ആറു പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കരുണാകരന്‍ 1977 മുതല്‍ വിവിധ കാലങ്ങളിലായി നാലു തവണ മുഖ്യമന്ത്രിയും ഒരു തവണ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയുമായി.1965ല്‍ മാളയില്‍ നിന്നാണ് ആദ്യമായി കേരള നിയമസഭയിലെത്തിയത്. അതിന് മുന്‍പ് 1948ല്‍ ഒല്ലൂക്കരയില്‍ നിന്ന് പ്രജാ മണ്ഡലത്തിലേയ്ക്കും 1954ല്‍ മണലൂരില്‍ നിന്ന് തിരുകൊച്ചി നിയമസഭയിലുമെത്തി. 1996ല്‍ തൃശൂരില്‍ സി.പി.ഐ.യിലെ വി.വി. രാഘവനോട് തോറ്റതാണ് കരുണാകരന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രധാന തോല്‍വി.കണ്ണില്‍ വെള്ളം നിറയുന്ന രോഗംമൂലം എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നു. പിന്നീട് പത്താം ക്ലാസ് വരെ പഠിച്ചെങ്കിലും പരീക്ഷയെഴുതാനായില്ല. അതിനുശേഷമാണ് ചിത്രകല പഠിക്കാനായി രാഷ്ട്രീയ തട്ടകമായ തൃശൂര...